Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏറ്റവും ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ കളിക്കുന്നത് വില്യംസണും റൂട്ടും; ഫാബുലസ് 4 നെക്കുറിച്ച് ഗംഭീര്‍

ചെന്നൈ: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരെ തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ആളുകളും പരിഗണിക്കുക ഫാബുലസ് ഫോറിനെയാവും. വിരാട് കോലി, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നിവരെയാണ് ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് വിസ്മയങ്ങളായി പൊതുവേ വിശേഷിപ്പിക്കുന്നത്. സമീപകാലത്തായി പാകിസ്താന്റെ ബാബര്‍ അസാമും ഈ നിരയിലേക്ക് ഉയര്‍ന്നുവന്നിട്ടുണ്ട്. എങ്കിലും കൂടുതല്‍ ആളുകള്‍ക്കും ഫാബുലസ് ഫോറിനോടാണ് താല്‍പര്യം.

ഇവരിലാണ് മികച്ചവനെന്ന ചോദ്യത്തിന് ഉത്തരം നല്‍കുക പ്രയാസകരമാണ്. ഓരോ താരങ്ങളും തങ്ങളുടേതായ ശൈലികൊണ്ട് വ്യത്യസ്തരാണ്. ഇപ്പോഴിതാ ഫാബുലസ് ഫോറില്‍ ഏറ്റവും പ്രയാസം നേരിടുന്ന സാഹചര്യങ്ങളില്‍ കളിക്കുന്നവര്‍ ആരൊക്കെയാണെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിനേയും ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ജോ റൂട്ടിനേയുമാണ് ഗംഭീര്‍ ഏറ്റവും പ്രയാസം നേരിടുന്ന സാഹചര്യങ്ങളില്‍ കളിക്കുന്ന താരങ്ങളായി തിരഞ്ഞെടുത്തത്.

gangulyandipl-jpgambirandjoeroot

'നിങ്ങള്‍ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. കെയ്ന്‍ വില്യംസണെപ്പോലെയും ജോ റൂട്ടിനെപ്പോലെയുമുള്ള താരങ്ങള്‍ മറ്റുള്ളവരേക്കാള്‍ പ്രയാസമേറിയ സാഹചര്യത്തിലാണ് കളിക്കുന്നത്. ഇംഗ്ലണ്ട് കളിക്കാന്‍ ഒട്ടും എളുപ്പമുള്ള പിച്ചല്ല. ന്യൂസീലന്‍ഡും അതുപോലെ തന്നെയാണ്. വളരെയേറെ വേഗവും സ്വിങ്ങും ഇവിടെ പന്തിനുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയിലെ സാഹചര്യം നോക്കുക. അവിടെ കൂടുതലും ഫ്‌ളാറ്റ് പിച്ചുകളാണ്.

കോലി,സ്മിത്ത്,റൂട്ട്,വില്യംസണ്‍ ഇവരെ താരതമ്യം ചെയ്യുക സാധ്യമല്ല. കാരണം ഇവര്‍ കളിക്കുന്ന സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. എന്നാല്‍ റൂട്ട് ഉപ ഭൂഖണ്ഡത്തില്‍ ചെയ്യുന്നത് നോക്കുക. വിരാട് കോലി ന്യൂസീലന്‍ഡിലോ ഇംഗ്ലണ്ടിലോ പോയി ഇത്രയും റണ്‍സ് എടുക്കുന്നത് ഒന്ന് സങ്കല്‍പ്പിച്ച് നോക്കുക. അവിശ്വസിനീയമായ പ്രകടനമാണ് റൂട്ട് കാഴ്ചവെക്കുന്നത്. അതും ഈ ടേണിങ് പിച്ചില്‍. 600 റണ്‍സിന് മുകളില്‍ മൂന്ന് ടെസ്റ്റില്‍ നിന്ന് നേടിക്കഴിഞ്ഞു. ഈ മത്സരങ്ങളെല്ലാം എവേ മത്സരമാണ്. ശ്രീലങ്കയില്‍ റൂട്ട് നടത്തിയ പ്രകടനം നോക്കുക'-ഗംഭീര്‍ പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇരട്ട സെഞ്ച്വറിയും രണ്ടാം മത്സരത്തില്‍ സെഞ്ച്വറിയും നേടിയാണ് റൂട്ട് ഇന്ത്യയിലേക്കെത്തിയത്. ആദ്യ ടെസ്റ്റില്‍ത്തന്നെ ഇരട്ട സെഞ്ച്വറി. അതും ഓസ്‌ട്രേലിയന്‍ ടീമിനെ വരെ തകര്‍ത്ത ഇന്ത്യയുടെ കരുത്തുറ്റ ബൗളര്‍മാര്‍ക്കെതിരേ. 2020ല്‍ ഫോം ഔട്ടായപ്പോള്‍ വിമര്‍ശിച്ചവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് റൂട്ട് 2021ല്‍ കാഴ്ചവെക്കുന്നത്.

ടെസ്റ്റില്‍ കണക്കുകളില്‍ കേമന്‍ സ്മിത്താണ്. എന്നാല്‍ ഏകദിനത്തില്‍ കോലിയാണ് കേമന്‍. നിലവിലെ കണക്ക് പ്രകാരം ടി20യില്‍ മുന്‍തൂക്കം ബാബറിനാണ്. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരം ഇന്ത്യന്‍ നായകന്‍ വിരാട് കോലി മാത്രമാണ്.

Story first published: Sunday, February 7, 2021, 22:49 [IST]
Other articles published on Feb 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+