വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധവാനെ എന്തിന് വീണ്ടും ഓപ്പണറാക്കി? ഓപ്പണ്‍ ചെയ്യേണ്ടത് സഞ്ജുവും രാഹുലും... നിര്‍ദേശം ഗംഭീറിന്റേത്

ബാറ്റ്‌സ്മാനാണ് സഞ്ജുവിനെ ടീമിലെടുത്തിരിക്കുന്നത്

Gautham Gambhir Asks Why Team India Dropped Sanju Samson | Oneindia Malayalam
gambhir

ദില്ലി: ശ്രീലങ്കയ്‌ക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന ടി20 പരമ്പരയില്‍ ശിഖര്‍ ധവാനെ ഓപ്പണറായി ഇറക്കിയതിനെ വിമര്‍ശിച്ച് മുന്‍ ഓപ്പണറും ഇപ്പോള്‍ ബിജെപിയുടെ എംപിയുമായ ഗൗതം ഗംഭീര്‍. പരിക്കില്‍ നിന്നു മുക്തനായതോടെയാണ് ധവാനെ ലങ്കയ്‌ക്കെതിരേയുള്ള പരമ്പരയില്‍ തിരികെ വിളിച്ചത്. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കുകയും ചെയ്തിരുന്നു.

27ാം വയസ്സില്‍ ടീമിന് പുറത്ത്... പിന്നില്‍ ചാപ്പലോ? എല്ലാം വെളിപ്പെടുത്തി ഇര്‍ഫാന്‍ പഠാന്‍27ാം വയസ്സില്‍ ടീമിന് പുറത്ത്... പിന്നില്‍ ചാപ്പലോ? എല്ലാം വെളിപ്പെടുത്തി ഇര്‍ഫാന്‍ പഠാന്‍

വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന തൊട്ടുമുമ്പത്തെ ടി20, ഏകദിന പരമ്പരകളില്‍ ധവാന്റെ അഭാവത്തില്‍ ലോകേഷ് രാഹുലായിരുന്നു രോഹിത്തിനൊപ്പം ഓപ്പണറായി കളിച്ചത്. മിന്നുന്ന പ്രകടനത്തോടെ രാഹുല്‍ സെലക്ടര്‍മാരുടെ തീരുമാനം ശരിവയ്ക്കുകയും ചെയ്തിരുന്നു.

ധവാന് പകരം സഞ്ജു

ധവാന് പകരം സഞ്ജു

ലങ്കയ്‌ക്കെതിരേയുള്ള ടി20 പരമ്പരയില്‍ ധവാന് പകരം മലയാളി താരം സഞ്ജു സാംസണിനെ ആയിരുന്നു രാഹുലിനൊപ്പം ഇന്ത്യ ഓപ്പണറായി ഇറക്കേണ്ടിയിരുന്നതെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു.
വിക്കറ്റ് കീപ്പറായല്ല, മറിച്ച് ബാറ്റ്‌സ്മാനാണ് സഞ്ജുവിനെ ഈ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മഴയെ തുടര്‍ന്നു ഒരോവര്‍ പോലും കളിക്കാനാവാതെ ഉപേക്ഷിക്കപ്പെട്ട ആദ്യടി20യില്‍ താരത്തെ പ്ലെയിങ് ഇലവനില്‍പ്പോലും ഉള്‍പ്പെടുത്തിയിരുന്നില്ല.

ഖേദകരമെന്നു ഗംഭീര്‍

ഖേദകരമെന്നു ഗംഭീര്‍

പ്ലെയിങ് ഇലവനില്‍ ഇടം നല്‍കാതെ സഞ്ജുവിനെ തുടര്‍ച്ചയായി പുറത്തിരുത്തുന്നത് ഖേദകരമാണെന്നു ഗംഭീര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരങ്ങളിലൊരാളായ സഞ്ജുവിന് അവസരം നല്‍കാതെ ഇങ്ങനെ പുറത്തിരുത്തുന്നത് ശരിയല്ല.
ധവാന്‍ പരിക്ക് മാറി ടീമില്‍ തിരിച്ചെത്തിയെങ്കിലും താനാണെങ്കില്‍ സഞ്ജുവിനെ ആയിരിക്കും ലങ്കയ്‌ക്കെതിരേയുള്ള പരമ്പരയില്‍ രാഹുലിനൊപ്പം ഓപ്പണറായി കളിപ്പിക്കുകയെന്നും തന്റെ കഴിവ് പുറത്തെടുക്കാന്‍ സഞ്ജുവിന് അവസരം നല്‍കുമെന്നും ഗംഭീര്‍ വ്യക്തമാക്കി.

രണ്ടു പരമ്പരകളിലും കാഴ്ചക്കാരന്‍

രണ്ടു പരമ്പരകളിലും കാഴ്ചക്കാരന്‍

കഴിഞ്ഞ വര്‍ഷം അവസാനം നടന്ന രണ്ടു ടി20 പരമ്പരകളിലും സഞ്ജു ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. ബംഗ്ലാദശ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരേയാണ് താരത്തെ ടീമിലുല്‍പ്പെടുത്തിയത്. എന്നാല്‍ രണ്ടു പരമ്പരകളിലുമായി ആറു മല്‍സരങ്ങളിലും സഞ്ജു കാഴ്ചക്കാരനായി ഒതുക്കപ്പെട്ടു. ഇതേ തുടര്‍ന്നു വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. സഞ്ജുവിനെ തുടര്‍ച്ചയായി തഴയുന്നതിനെതിരേ എംപി ശശി തരൂര്‍ അടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു.
ദേശീയ ടീമില്‍ അവസരമില്ലെങ്കിലും രഞ്ജി ട്രോഫിയില്‍ ഈ സീസണില്‍ കളിച്ച രണ്ടു മല്‍സരങ്ങളിലും സഞ്ജു തിളങ്ങി. 116, 79 എന്നിങ്ങനെ മികച്ച ഇന്നിങ്‌സുകള്‍ താരം കളിച്ചിരുന്നു.

Story first published: Monday, January 6, 2020, 12:02 [IST]
Other articles published on Jan 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X