Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തോറ്റ ദേഷ്യം ഗംഭീര്‍ തീര്‍ത്തത് എതിര്‍ടീമിനോട്

ദില്ലി: എത്ര വാശിയേറിയ മത്സരവും ആകട്ടെ ജയിച്ച ടീമിന് ഒരു ഷേക്ക് ഹാന്‍ഡ് നല്‍കുക എന്നത് ക്രിക്കറ്റില്‍ പതിവാണ്. മാന്യന്മാരുടെ കളിയായ ക്രിക്കറ്റില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ചടങ്ങ് കൂടിയാണ് ഈ കൈ കുലുക്കല്‍. എന്നാല്‍ വിജയ് ഹസാരെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സര്‍വ്വീസസിനോട് തോറ്റ ശേഷം ദില്ലി ക്യാപ്റ്റന്‍ ഗംഭീറും സഹതാരങ്ങളും എതിര്‍ടീമിന് കൈ കൊടുക്കാന്‍ പോലും തയ്യാറായില്ല.

ഏകദേശം അരമണിക്കൂര്‍ നേരമാണ് ഗംഭീറിനെയും മറ്റ് ദില്ലി താരങ്ങളെയും കാത്ത് വിജയിച്ച സര്‍വ്വീസസ് ടീം ഗ്രൗണ്ടില്‍ നിന്നത്. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുള്ള ഗൗതം ഗംഭീറിനെപ്പോലുള്ള ഒരു താരത്തില്‍ നിന്നുമാണ് പ്രാകൃതമായ ഈ പെരുമാറ്റം ഉണ്ടായത് എന്നതാണ് ഏറെ ദൗര്‍ഭാഗ്യകരം.

gambhir

ഫിറോസ് ഷാ കോട്‌ലയിലെ സ്വന്തം ഗ്രൗണ്ടിലായിരുന്നു ഗംഭീറിന്റെയും കൂട്ടരുടെയും ഈ നാണംകെട്ട പെരുമാറ്റം. എന്ത് തരം സ്വഭാവമാണിത്. അരമണിക്കൂര്‍ നേരം ഞങ്ങള്‍ കാത്തുനിന്നിട്ടും ഒരാള്‍ പോലും ഞങ്ങള്‍ക്കരികില്‍ വന്നില്ല. ക്യാപ്റ്റനും കോച്ചും ഇത്രയ്ക്ക് സാമാന്യമര്യാദ പോലും ഇല്ലാത്തവരാണോ - സര്‍വ്വീസസ് ക്യാപ്റ്റന്‍ യശ്പാല്‍ സിംഗ് ക്ഷുഭിതനായി ചോദിച്ചു.

ആഭ്യന്തര തലത്തില്‍ ഒരുമിച്ച് കളിക്കുന്നവരാണ് തങ്ങളില്‍ പലരും. ആ ഒരു അടിസ്ഥാന മര്യാദ പോലും ദില്ലി കളിക്കാര്‍ ഓര്‍ത്തില്ല. ഇതാദ്യമായല്ല ഗംഭീര്‍ ഇങ്ങനെ പെരുമാറുന്നത്. മുഷ്താഖ് അലി ടി 20 യില്‍ ദില്ലിയെ തോല്‍പിച്ചപ്പോഴും ഗംഭീര്‍ സമാനമായി രീതിയില്‍ പെരുമാറിയതായി യശ്പാല്‍ പറഞ്ഞു. മോശം ഫോമിന്റെയും പെരുമാറ്റത്തിന്റെയും പേരില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് ഗൗതം ഗംഭീര്‍ ഇപ്പോള്‍.

Story first published: Friday, March 7, 2014, 16:36 [IST]
Other articles published on Mar 7, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+