ലോകകപ്പ്: ഇന്ത്യ ആഹ്ലാദിക്കാന്‍ വരട്ടെ, ഒരു വീക്ക്‌നെസ് വേട്ടയാടും!! മുന്നറിയിപ്പ് നല്‍കി ഗംഭീര്‍
ദില്ലി: വന്‍ പ്രതീക്ഷകളുമായാണ് ഈ മാസം അവസാനത്തോടെ ഇംഗ്ലണ്ടില്‍ ആരംഭിക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ടീം ഇന്ത്യ ഇറങ്ങുന്നത്. വിരാട് കോലിയിലൂടെ ഇന്ത്യ ഇത്തവണ മൂന്നാം ലോക കിരീടമുയര്‍ത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകര്‍. ഇതിന്റെ മുഖ്യകാരണം കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെയുള്ള ടീമിന്റെ പ്രകടനം തന്നെയാണ്. യുവത്വവും അനുഭവസമ്പത്തും സമന്വയിപ്പിച്ച ശക്തമായ ടീമിനെയാണ് ഇന്ത്യ ലോകകപ്പില്‍ ഇറക്കുന്നത്.
എന്നാല്‍ ഏറ്റവും മികച്ച സംഘത്തെയാണ് ഇത്തവണ തിരഞ്ഞെടുത്തതെന്ന് ആശ്വസിക്കാന്‍ വരട്ടെയെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഇന്ത്യക്കു പ്രധാനമായൊരു വീക്ക്‌നെസുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഒരു പേസര്‍ കുറവ്
ലോകകപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമില്‍ ഒരു പേസര്‍ കുറവാണെന്നും ഇതാണ് ഏറ്റവും വലിയ പോരായ്മയെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. നിലവിലെ 15 അംഗ ടീമില്‍ മൂന്ന് അംഗീകൃത പേസര്‍മാരാണുള്ളത്. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരാണ് അംഗീകൃത പേസര്‍മാര്‍.
ഹര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍ എന്നിവരെയും പേസ് ബൗളിങില്‍ പരീക്ഷിക്കാമെങ്കിലും ഇവര്‍ എത്രത്തോളം ക്ലിക്കാവുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നു ഗംഭീര്‍ വിശദമാക്കി.

ബുംറയെ പ്രശംസിച്ചു
ലോകകപ്പില്‍ ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുനയെന്നു വിശേഷിപ്പിക്കപ്പെടുന്ന ജസ്പ്രീത് ബുംറയെ ഗംഭീര്‍ പ്രശംസിച്ചു. ഇന്ത്യന്‍ ടീമിന് സമീപകാലത്ത് ബുംറ നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്.
ഇംഗ്ലണ്ടിലെ വിക്കറ്റുകള്‍ കൂടുതല്‍ ഫ്‌ളാറ്റായിരിക്കും. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റില്‍ ഇന്ത്യ എത്രത്തോളം മുന്നേറുമെന്നു തീരുമാനിക്കുക ബുംറയുടെ പ്രകടനമായിരിക്കും. ഈ ലോകകപ്പില്‍ റണ്‍മഴ തന്നെ പ്രതീക്ഷിക്കാമെന്നും ഗംഭീര്‍ പറഞ്ഞു.

ഏറ്റവും മികച്ച ബൗളിങ് നിര ഓസീസിന്
ലോകകപ്പില്‍ ഏറ്റവും മികച്ച ബൗളിങ് നിരയുള്ളത് ഓസ്‌ട്രേലിയക്കാണെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടി. ഓസീസിന്റെ ബൗളിങാണ് ഏറ്റവും മികച്ചത്. മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് എന്നിവരുള്‍പ്പെടുന്ന ശക്തമായ ടീമാണ് ഓസീസിനുള്ളത്. ലോകകപ്പില്‍ എല്ലാവര്‍ക്കും തോല്‍പ്പിക്കേണ്ട ടീും അവര്‍ തന്നെയാണ്.
ഐസിസി ടൂര്‍ണമെന്റുകളില്‍ ഓസീസിനെ തോല്‍പ്പിക്കുകയാണ് ഏറ്റവും ദുഷ്‌കരം. കാരണം വലിയ മല്‍സരങ്ങള്‍ എങ്ങനെ കളിക്കണമെന്ന് അവര്‍ക്കു നന്നായി അറിയാമെന്നും ഗംഭീര്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications