അശ്വിന്‍ തകര്‍ത്തു : ശ്രീലങ്ക 183ന് പുറത്ത്
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ 183 റണ്‍സിന് പുറത്ത്. 6 താരങ്ങളെ മടക്കിയ അശ്വിനാണ് ലങ്കയെ തകര്‍ത്ത് തരിപ്പണമാക്കിയത്.
അശ്വിന്റെ ശ്രീലങ്കന്‍ മണ്ണിലെ കന്നി ടെസ്റ്റ് പരമ്പരയാണ് കൊ. അമിത് മിശ്ര രണ്ട് വിക്കറ്റ് എടുത്തപ്പോള്‍ ശേഷിക്കുന്ന രണ്ട് വിക്കറ്റ് ഇശാന്ത് ശര്‍മയും വരുണ്‍ ഒരോ വിക്കറ്റ്പങ്കിട്ടു.

64 റണ്‍സെടുത്ത നായകന്‍ ആഞ്ജലോ മാത്യൂസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ചണ്ഡിമാല്‍ 59 റണ്‍സെടുത്തു. കരുണരത്‌നയെ ഗഅജിങ്ക്യ രഹാനെയുടെ കൈകളിലെത്തിച്ച് ഇശാന്ത് ശര്‍മയാണ് ലങ്കയുടെ വീഴ്ച്ചയ്ക്ക് തുടക്കമിട്ടത്
അവസാന ടെസ്റ്റ് പരമ്പരക്കായി ഇറങ്ങിയ മുന്‍ നായകന്‍ കുമാര സങ്കക്കാരെയെ മടക്കിയയച്ചത് അശ്വിനാണ്, കൂടാതെ തിരമാനെ,നായകന്‍ ആഞ്ജലോമാത്യൂസ്, മുബാരക്, രംഗണ ഹെറാത്ത് ,ധമ്മിക പ്രസാദ് എന്നിവരുടെ വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications