ഗ്രോസ് ഐസ്ലറ്റ്: പേസര്‍ ഷാനോണ്‍ ഗബ്രിയേലിന്റെ മാസ്മരിക ബൗളിങ് പ്രകടനത്തിനു മുന്നിലും പൊരുതി കളിച്ച് ശ്രീലങ്ക. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ലങ്കയുടെ ചെറുത്ത് നില്‍പ്പ്്. നാലാംദിനം കളിനിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റിന് 334 റണ്‍സെന്ന നിയിലാണ് സന്ദര്‍ശകരായ ശ്രീലങ്ക. രണ്ട് വിക്കറ്റ് ശേഷിക്കേ ലങ്കയ്ക്ക് 287 റണ്‍സിന്റെ ലീഡായി.
കുശാല്‍ മെന്‍ഡിസിന്റേയും (87) നിറോഷന്‍ ഡിക്ക്വെല്ലയുടെയും (62) അര്‍ധസെഞ്ച്വറികളാണ് ലങ്കയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 117 പന്തില്‍ എട്ട് ബൗണ്ടറിയും രണ്ട് സിക്സറും ഉള്‍പ്പെടുന്നതാണ് കുശാലിന്റെ ഇന്നിങ്സ്. 70 പന്ത് നേരിട്ട ഡിക്ക്വില്ലെയുടെ ഇന്നിങ്സില്‍ ഏഴ് ബൗണ്ടറികളടങ്ങിയിരുന്നു. റോഷന് സില്‍വ (48), ക്യാപ്റ്റന്‍ ദിനേഷ് ചാണ്ഡിമല്‍ (39) എന്നിവരും ലങ്കന്‍ ബാറ്റിങ് നിരയില്‍ തിളങ്ങി.
വിന്‍ഡീസിനു വേണ്ടി ഗബ്രിയേല്‍ ആറ് വിക്കറ്റ് വീഴ്ത്തി തിളങ്ങി. ഒന്നാമിന്നിങ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഗബ്രിയേലിന്റെ രണ്ടാം ടെസ്റ്റിലെ വിക്കറ്റ് നേട്ടം ഇതോടെ 11 ആയി ഉയര്‍ന്നു. കെമര്‍ റോച്ച് രണ്ട് വിക്കറ്റ് വീഴ്ത്തി. സ്കോര്‍: ശ്രീലങ്ക 253, 334/8. വെസ്റ്റ് ഇന്‍ഡീസ് 300.