വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഭാവിയിലെ 'ഫാബുലസ് ഫൈവ്' ആരൊക്കെ? ഒരേ ഒരു ഇന്ത്യന്‍ താരം, സാധ്യതാ പട്ടിക ഇതാ

ഒരു കാലഘട്ടത്തിലെ മികച്ച അഞ്ച് ബാറ്റ്‌സ്മാന്‍മാരെ ഫാബുലസ് ഫൈവ് ഗണത്തില്‍ ഉള്‍പ്പെടുത്തി വിശേഷിപ്പിക്കുന്ന പതിവ് സമീപകാലത്തായി ക്രിക്കറ്റില്‍ സജീവമാണ്. നിലവിലെ ഫാബുലസ് ഫൈവ് പരിഗണിച്ചാല്‍ വിരാട് കോലി,സ്റ്റീവ് സ്മിത്ത്,കെയ്ന്‍ വില്യംസണ്‍,ജോ റൂട്ട്,ബാബര്‍ അസാം എന്നിവരാവും അതില്‍ ഉള്‍പ്പെടുക. എന്നാല്‍ ഇവരുടെ കാലഘട്ടം കടന്ന് പോയാല്‍ ആരൊക്കെയാവും ഫാബുലസ് ഫൈവ് വിശേഷണം നേടാന്‍ സാധ്യത. പട്ടിക പരിശോധിക്കാം.


എയ്ഡന്‍ മാര്‍ക്രം (ദക്ഷിണാഫ്രിക്ക)

എയ്ഡന്‍ മാര്‍ക്രം (ദക്ഷിണാഫ്രിക്ക)

ദക്ഷിണാഫ്രിക്കയുടെ 26കാരനായ താരമാണ് എയ്ഡന്‍ മാര്‍ക്രം.നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ടീമിന്റെ ഭാഗമാണ് അദ്ദേഹം. ഭാവിയിലെ മികച്ച താരങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ന്ന് വരാന്‍ സാധ്യത കല്‍പ്പിക്കുന്ന താരങ്ങളിലൊരാളാണ് അദ്ദേഹം. 26 ടെസ്റ്റില്‍ നിന്ന് 39.65 ശരാശരിയില്‍ 1824 റണ്‍സും 29 ഏകദിനത്തില്‍ നിന്ന് 27.65 ശരാശരിയില്‍ 719 റണ്‍സും 6 ടി20യില്‍ നിന്ന് 32.83 ശരാശരിയില്‍ 197 റണ്‍സും താരത്തിന്റെ പേരിലുണ്ട്. അധികം വൈകാതെ ദക്ഷിണാഫ്രിക്കയുടെ നായകനായിത്തന്നെ മാര്‍ക്രം മാറിയേക്കാം.

ഒല്ലി പോപ്പ് (ഇംഗ്ലണ്ട്)

ഒല്ലി പോപ്പ് (ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിന്റെ 23കാരനായ ഒല്ലിപോപ്പ് നിലവില്‍ ടെസ്റ്റില്‍ മാത്രമാണ് അരങ്ങേറ്റം നടത്തിയിട്ടുള്ളത്. ഇയാന്‍ ബെല്ലിന്റെ ബാറ്റിങ് ശൈലി തോന്നിപ്പിക്കുന്ന ഒലി പോപ്പ് ഭാവിയിലെ സൂപ്പര്‍ താരമായി മാറാനുള്ള സാധ്യത കൂടുതലാണ്. 19 ടെസ്റ്റില്‍ നിന്ന് 31.5 ശരാശരിയില്‍ 882 റണ്‍സ് ഒല്ലി പോപ്പ് നേടിയിട്ടുണ്ട്. അധികം വൈകാതെ തന്നെ പരിമിത ഓവറിലും അദ്ദേഹം അരങ്ങേറ്റം കുറിച്ചേക്കും.

ഷായ് ഹോപ്പ് (വെസ്റ്റ് ഇന്‍ഡീസ്)

ഷായ് ഹോപ്പ് (വെസ്റ്റ് ഇന്‍ഡീസ്)

വെസ്റ്റ് ഇന്‍ഡീസിന്റെ ഷായ് ഹോപ്പ് ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള താരമാണ്. വെസ്റ്റ് ഇന്‍ഡീസുകാരനായ ഷായ് ഹോപ്പ് മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം നടത്തിക്കഴിഞ്ഞു. 27കാരനായ താരത്തിന് ഉയര്‍ന്നുവരാന്‍ ഇനിയും സമയമുണ്ട്. 36 ടെസ്റ്റില്‍ നിന്ന് 25.77 ശരാശരിയില്‍ 1675 റണ്‍സും 81 ഏകദിനത്തില്‍ നിന്ന് 52.94 ശരാശരിയില്‍ 3547 റണ്‍സും 13 ടി20യില്‍ നിന്ന് 21.64 ശരാശരിയില്‍ 238 റണ്‍സും ഷായ് ഹോപ്പ് നേടിയിട്ടുണ്ട്.

മാര്‍നസ് ലബ്യൂഷെയ്ന്‍ (ഓസ്‌ട്രേലിയ)

മാര്‍നസ് ലബ്യൂഷെയ്ന്‍ (ഓസ്‌ട്രേലിയ)

ഇതിനോടകം തന്നെ തന്റെ ബാറ്റിങ് പ്രതിഭകൊണ്ട് വിസ്മയിപ്പിക്കാന്‍ സാധിച്ചിട്ടുള്ള താരമാണ് ഓസ്‌ട്രേലിയയുടെ 27കാരനായ മാര്‍നസ് ലബ്യൂഷെയ്ന്‍. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ടോപ് സ്‌കോററാണ് അദ്ദേഹം. 18 ടെസ്റ്റില്‍ നിന്ന് 60.81 എന്ന ഉയര്‍ന്ന ശരാശരിയില്‍ 1885 റണ്‍സ് ഇതിനോടകം ലബ്യൂഷെയ്‌ന്റെ പേരിലുണ്ട്. ഇന്ത്യക്കെതിരായ മത്സരത്തിലൂടെ ഏകദിന അരങ്ങേറ്റം കുറിച്ച താരം 39.42 ശരാശരിയില്‍ 473 റണ്‍സും നേടിയിട്ടുണ്ട്. ടി20യില്‍ അരങ്ങേറ്റം കുറിക്കാനായിട്ടില്ല.

ശുഭ്മാന്‍ ഗില്‍ (ഇന്ത്യ)

ശുഭ്മാന്‍ ഗില്‍ (ഇന്ത്യ)

നിലവിലെ ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഭാവിയിലെ സൂപ്പര്‍ താരമായി മാറിയേക്കും. 21കാരനായ താരം കോപ്പീബുക്ക് ശൈലിയിലെ പല ഷോട്ടും അനായാസം കളിക്കുന്നുണ്ട്. 8 ടെസ്റ്റില്‍ നിന്ന് 33.83 ശരാശരിയില്‍ 406 റണ്‍സും മൂന്ന് ഏകദിനത്തില്‍ നിന്ന് 16.33 ശരാശരിയില്‍ 49 റണ്‍സും ഇന്ത്യന്‍ ജഴ്‌സിയില്‍ ഗില്‍ നേടിയിട്ടുണ്ട്. അധികം വൈകാതെ ടി20യിലും ഇന്ത്യന്‍ ജഴ്‌സി അണിയാന്‍ താരത്തിന് അവസരം ലഭിച്ചേക്കും.

Story first published: Tuesday, June 22, 2021, 17:01 [IST]
Other articles published on Jun 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X