വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഡല്‍ഹി ആറു പേരെ ഒഴിവാക്കി, വെടിക്കെട്ട് ഓപ്പണറും കൂട്ടത്തില്‍- ലിസ്റ്റ് നോക്കാം

കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളാണ് ഡല്‍ഹി

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ ആദ്യമായി ഫൈനല്‍ കളിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സ് പുതിയ സീസണിലെ ലേലത്തിനു മുന്നോടിയായി ആറു വിദേശ താരങ്ങളടക്കം 19 കളിക്കാരെ സ്വന്തം കൂടാരത്തില്‍ നിലനിര്‍ത്തി. ആറു പേരോടാണ് ഡിസി ഗുഡ്‌ബൈ പറഞ്ഞത്. ഇവര്‍ക്കു വരാനിരിക്കുന്ന ലേലത്തില്‍ പുതിയ ടീമിനെ കണ്ടെത്തേണ്ടി വരും. പ്രമുഖ കളിക്കാരെയെല്ലാം ഡിസി നിലനിര്‍ത്തിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ തവണ ഭൂരിഭാഗം മല്‍സരങ്ങളിലും കളിക്കാന്‍ അവസരം ലഭിച്ചവരെയെല്ലാം ഡല്‍ഹി നിലനിര്‍ത്തി. ഒഴിവാക്കപ്പെട്ട ആറു പേരില്‍ നാലും വിദേശ താരങ്ങളാണ്. രണ്ടു പേര്‍ മാത്രമാണ് ഇന്ത്യന്‍ കളിക്കാര്‍.

Delhi Capitals: Full List of Players Released And Retained | Oneindia Malayalam
1

ഇന്ത്യന്‍ ടീമില്‍ അംഗങ്ങളായ ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ഇഷാന്ത് ശര്‍മ, ആര്‍ അശ്വിന്‍ എന്നിവരെല്ലാം സ്ഥാനം നിലനിര്‍ത്തിവരുടെ കൂട്ടത്തിലുണ്ട്. കഴിഞ്ഞ സീസണില്‍ കൂടുതല്‍ വിക്കറ്റുകളെടുത്ത് പര്‍പ്പിള്‍ ക്യാപ്പിന് അവകാശിയായ ദക്ഷിണാഫ്രിക്കന്‍ സ്പീഡ് സ്റ്റാര്‍ പുതിയ സീസണിലും ഡിസിയുടെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കും.

കൂടാതെ കഴിഞ്ഞ സീസണില്‍ പകരക്കാരനായി വന്നു കസറിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ക്കിയ, ഓള്‍റൗണ്ട് പ്രകടനം നടത്തിയ ഓസ്‌ട്രേലിയന്‍ താരം മാര്‍ക്കസ് സ്‌റ്റോയ്‌നിസ് എന്നിവരും പുതിയ സീസണില്‍ ഡിസിക്കായി കളിക്കും. കഴിഞ്ഞ സീസണില്‍ ടീമിന്റെ ഭാഗമായിരുന്നിട്ടും വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു ടൂര്‍ണമെന്റില്‍ പങ്കെടുക്കാതെ നാട്ടിലേക്കു മടങ്ങിയ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സ് ഡല്‍ഹി ടീമില്‍ തുടരും.

ഒഴിവാക്കപ്പെട്ട വിദേശ താരങ്ങളില്‍ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജാസണ്‍ റോയ്, നേപ്പാളിന്റെ സ്പിന്‍ സെന്‍സേഷന്‍ സന്ദീപ് ലാമിച്ചാനെ, ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ അലെക്‌സ് കറെ എന്നിവരുണ്ട്. പേസര്‍മാരായ മോഹിത് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ എന്നിവരെ മാത്രമേ ഇന്ത്യന്‍ താരങ്ങളില്‍ ഡല്‍ഹി കൈവിട്ടിട്ടുള്ളൂ.

നിലനിര്‍ത്തിയ ഇന്ത്യന്‍ താരങ്ങള്‍
ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, അമിത് മിശ്ര, ഇഷാന്ത് ശര്‍മ, ആര്‍ അശ്വിന്‍, ലളിത് യാദവ്, അവേശ് ഖാന്‍, പ്രവീണ്‍ ദുബെ.

നിലനിര്‍ത്തിയ വിദേശ താരങ്ങള്‍
കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്കിയ, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ക്രിസ് വോക്‌സ്, ഡാനിയേല്‍ സാംസ്.

ഒഴിവാക്കപ്പെട്ട ഇന്ത്യന്‍ കളിക്കാര്‍
മോഹിത് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ.

ഒഴിവാക്കപ്പെട്ട വിദേശ കളിക്കാര്‍
കീമോ പോള്‍, സന്ദീപ് ലാമിച്ചാനെ, അലെക്‌സ് കറെ, ജാസണ്‍ റോയ്.

Story first published: Wednesday, January 20, 2021, 19:10 [IST]
Other articles published on Jan 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X