Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിനിക്‌സ് പക്ഷിയായി മുംബൈ ഇന്ത്യന്‍സ്, അതാണ് മുംബൈ

ഈഡന്‍ ഗാര്‍ഡനില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എറിഞ്ഞു വീഴ്ത്തുകയായിരുന്നു മുംബൈ ഇന്ത്യന്‍സ്. ഐ.പി.എല്‍ എട്ടാം സീസണ്‍ കലാശപ്പോരില്‍ വിജയം ചെന്നൈ സൂപ്പര്‍ കിങ്‌സിന് മുംബൈ ഇന്ത്യന്‍സ് മുന്നില്‍ അടിയറ വെക്കേണ്ടി വന്നു. തികച്ചും ആധികാരികമായ വിജയം അതാണ് ഞായറാഴ്ച ഈഡന്‍ ഗാര്‍ഡന്‍ മുംബൈ ഇന്ത്യന്‍സിന് സമ്മാനിച്ചത് .

നിശ്ചിത 20 ഓവറില്‍ മുംബൈ 5ന് 202 എടുത്തപ്പോള്‍ ചെന്നൈ 20 ഓവറില്‍ പിന്നിട്ടത് 8ന് 161 മാത്രം. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ആദ്യ നാലു കളികളും തോറ്റ മുംബൈ ശരിക്കും ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേലേല്‍ക്കുകയായിരുന്നു. പിന്നീട് വിജയക്കുതിപ്പുമായി മുന്നേറുകയായിരുന്നു ഫൈനലിലും അതേ ആവേശം നിലനിര്‍ത്തിയാണ് മുംബൈ കീരിടം അണിഞ്ഞത്

ക്യാപ്റ്റനെ ഇഷ്ട ഗ്രൗണ്ട് തുണച്ചു

ക്യാപ്റ്റനെ ഇഷ്ട ഗ്രൗണ്ട് തുണച്ചു

മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്‌ററനായ രോഹിത് ശര്‍മയുടെ ഇഷ്ട ഗ്രൗണ്ടാണ് ഈഡന്‍ ഗാര്‍ഡന്‍സ്. രാജകീയ വിജയം മുംബൈ ഇന്ത്യന്‍സിന് സമ്മാനിച്ചതും ഈഡന്‍ ഗാര്‍ഡന്‍

ധോണിക്ക് പിഴച്ചതെവിടെ

ധോണിക്ക് പിഴച്ചതെവിടെ

ടോസ് മുതല്‍ തുടങ്ങി ചെന്നൈയുടെ പാളിച്ച. ടോസ് നേടിയ ധോണി ബൗളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു

ആദ്യ ക്വാളിഫയര്‍ പോരാട്ടത്തിന്റ ആവര്‍ത്തനം

ആദ്യ ക്വാളിഫയര്‍ പോരാട്ടത്തിന്റ ആവര്‍ത്തനം

പ്ലേ ഓഫ് റൗണ്ടിലെ ആദ്യ ക്വാളിഫയര്‍ പോരാട്ടത്തിന്റെ ആവര്‍ത്തനമായിരുന്നു ഫൈനല്‍. അന്നു മുംബൈയ്ക്ക് മുന്നില്‍ തല കുനിച്ച ചെന്നൈയ്ക്ക് ഫൈനലിലും തല കുനിക്കേണ്ടി വന്നു

റണ്‍റേറ്റ് താഴാതെ മുംബൈ

റണ്‍റേറ്റ് താഴാതെ മുംബൈ

ഒരു ഘട്ടത്തിലും റണ്‍റേറ്റ് താഴാതെ ബാറ്റിങ് വിരുന്ന് കാഴ്ചവെച്ച മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് അടിച്ചുകൂട്ടി.

ആശിഷ് നെഹ്‌റ വട്ട പൂജ്യം

ആശിഷ് നെഹ്‌റ വട്ട പൂജ്യം

ചെന്നൈ കലാശപ്പോരിന് ടിക്കറ്റെടുത്തിറക്കിയ പേസര്‍ ആശിഷ് നെഹ്‌റയാണ് മുംബൈ ബാറ്റ്‌സ്മാന്‍മാരുടെ ബാറ്റിന്റെ ചൂട് ശരിക്കുമറിഞ്ഞത്. നാലോവറില്‍ 41 റണ്‍സ് വിട്ടുകൊടുത്ത നെഹ്‌റയ്ക്കു വിക്കറ്റൊന്നും നേടാനുമായില്ല.

മികച്ച കൂട്ടുകെട്ട്

മികച്ച കൂട്ടുകെട്ട്

സിമ്മന്‍സും രോഹിത് ശര്‍മയും കൂടി രണ്ടാം വിക്കറ്റില്‍ 119 റണ്‍സ് അടിച്ചുകൂട്ടി. 26 പന്തില്‍ രോഹിത് ശര്‍മ അര്‍ധസെഞ്ച്വറിയും നേടി

മെക്കല്ലം മടങ്ങിയത് തിരിച്ചടിയായി

മെക്കല്ലം മടങ്ങിയത് തിരിച്ചടിയായി

ബ്രെണ്ടന്‍ മെക്കല്ലം ടെസ്റ്റ് കളിക്കാന്‍ ന്യൂസീലന്‍ഡിലേക്ക് മടങ്ങിയതോടെ ഓപ്പണിങ്ങില്‍ തിരിച്ചടിയേറ്റ ചെന്നൈയ്ക്ക് മെക്കല്ലത്തിന്റെ അസാന്നിധ്യം ഏറ്റവുമധികം അനുഭവപ്പെട്ട കളിയായിരുന്നു

ആദ്യ പകുതിയോടെ ചെന്നെ വീണു തുടങ്ങി

ആദ്യ പകുതിയോടെ ചെന്നെ വീണു തുടങ്ങി

ആദ്യ പകുതിക്കുശേഷം സ്‌കോറിങ്ങിന് വേഗം കൂട്ടാന്‍ ശ്രമിച്ച് ചെന്നൈ തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയതോടെ മുംബൈ ഏകപക്ഷീയ വിജയത്തിലേക്ക് കുതിക്കുയായിരുന്നു

 ടൂര്‍ണമെന്റിലെ താരം

ടൂര്‍ണമെന്റിലെ താരം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിന്‍ഡീസ് താരം ആന്ദ്രെ റസ്സല്‍ ടൂര്‍ണമെന്റിലെ താരമായി.

ഓറഞ്ച് ക്യാപ്പ് വാര്‍ണര്‍ക്ക്

ഓറഞ്ച് ക്യാപ്പ് വാര്‍ണര്‍ക്ക്

ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സണ്‍റൈസസ് ഹൈദരബാദിന്റെ ഡേവിഡ് വാര്‍ണര്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി

ഡ്വെയ്ന്‍ ബ്രാവോയ്ക്ക് പര്‍പ്പ്ള്‍ ക്യാപ്പ്

ഡ്വെയ്ന്‍ ബ്രാവോയ്ക്ക് പര്‍പ്പ്ള്‍ ക്യാപ്പ്

ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഡ്വെയ്ന്‍ ബ്രാവോ പര്‍പ്പ്ള്‍ ക്യാപ്പും സ്വന്തമാക്കി

കൂടുതല്‍ സിക്‌സര്‍ ഗെയ്‌ലിന്

കൂടുതല്‍ സിക്‌സര്‍ ഗെയ്‌ലിന്

എട്ടാം സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകളും നേടിയിരിക്കുന്നതും ഗെയ്‌ലാണ്. 38 സിക്‌സറുകളാണ് ഗെയ്ല്‍ നേടിയത്

Story first published: Monday, May 25, 2015, 14:06 [IST]
Other articles published on May 25, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+