ഹിന്ദുവായത് കൊണ്ടാണോ എന്നോടീ വിവേചനം: പാക് സ്പിന്നര്‍ ഡാനിഷ് കനേരിയ
കറാച്ചി: ആജീവനാന്ത വിലക്ക് നേരിടുന്ന പാക് ലെഗ് സ്പിന്നര്‍ ഡാനിഷ് കനേരിയ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സഹായം തേടുന്നതായി റിപ്പോര്‍ട്ടുകള്‍. ഐ സി സിയുമായി ബന്ധപ്പെട്ട് വിലക്ക് നീക്കുന്നതിനാണ് കനേരിയയ്ക്ക് ബി സി സി ഐയുടെ സഹായം വേണ്ടതെന്നായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചുകൊണ്ട് കനേരിയ തന്നെ രംഗത്ത് വന്നു. താനൊരു ഹിന്ദുവായത് കൊണ്ടാണോ ഇന്ത്യയുടെ സഹായം തേടി എന്ന തരത്തില്‍ ആളുകള്‍ എഴുതുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ വാസ്തവമല്ല. പാകിസ്താനില്‍ താന്‍ നേരിടുന്ന വിവേചനത്തില്‍ പ്രയാസമുണ്ട്. എന്ന് കരുതി ബി സി സി ഐയുടെ സഹായം തേടാന്‍ പരിപാടിയൊന്നുമില്ല - കനേരിയ പ്രതികരിച്ചു.

ഡാനിഷ് കനേരിയ
കൗണ്ടി ക്രിക്കറ്റിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട് ഇഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് 2012 ലാണ് ഡാനിഷ് കനേരിയയെ വിലക്കിയത്. എന്നാല്‍ വിലക്ക് നീക്കാന്‍ കനേരിയയ്ക്ക് സ്വന്തം നാടായ പാകിസ്താനില്‍ നിന്നും സഹായമൊന്നും കിട്ടിയില്ല.

എന്താണ് തടസ്സം
മുഹമ്മദ് ആമിറിനെ പോലുള്ള കളിക്കാരും സമാന രീതിയില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇവരെല്ലാം കളിയിലേക്ക് തിരിച്ചെത്തി. തനിക്കെതിരായ അവഗണനയില്‍ ഡാനിഷ് അസന്തുഷ്ടനാണ് എന്ന് സഹോദരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ബി സി സി ഐ സഹായിക്കുമോ
വിലക്ക് നീങ്ങിക്കിട്ടാന്‍ കനേരിയ ബി സി സി ഐയുടെ സഹായം തേടുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും സഹായം കിട്ടാത്ത സാഹചര്യത്തിലായിരുന്നത്രെ ഈ തീരുമാനം

ഹിന്ദുവായത് കൊണ്ടാണോ
പാക് ക്രിക്കറ്റ് ടീമില്‍ ഉണ്ടായിരുന്ന ഏക ഹിന്ദുവാണ് കനേരിയ. ഇത് കാരണമാണോ ബി സി സി ഐയെ സമീപിച്ചു എന്ന വാര്‍ത്തകള്‍ക്ക് ഇത്ര പ്രാധാന്യം കിട്ടിയത് എന്നാണ് കനേരിയ ചോദിക്കുന്നത്.

കനേരിയയുടെ സംശയങ്ങള്‍
തനിക്കെതിരായ തെളിവുകള്‍ എന്തൊക്കെയാണ്, എന്തുകൊണ്ടാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്റെ കാര്യം പരിഗണിക്കാത്തത് - ഇങ്ങനെ പോകുന്നു കനേരിയയുടെ സംശയങ്ങള്‍

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications