For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റിലെ അഞ്ച് സൂപ്പര്‍ താരങ്ങളും പ്രശസ്തമായ അവരുടെ 'ചെല്ലപ്പേരും' അറിയാം

മുംബൈ: ലോക ക്രിക്കറ്റിലെ പല സൂപ്പര്‍ താരങ്ങളുടെയും പേരുകളോടൊപ്പം തന്നെ അവരുടെ ചെല്ലപ്പേരുകളും ആരാധകര്‍ക്ക് സുപരിചിതമാണ്. കളത്തിനകത്ത് സഹതാരങ്ങളെല്ലാം കൂടുതലും ഇത്തരത്തില്‍ ചെല്ലപ്പേര് വിളിച്ചാണ് പരസ്പരം ആശയ വിനിമയം നടത്താറ്. ഇത്തരത്തില്‍ പ്രശസ്തരായ അഞ്ച് ക്രിക്കറ്റ് താരങ്ങളും അവരുടെ ചെല്ലപ്പേരും എന്തൊക്കെയാണെന്ന് അറിയാം.


വിരാട് കോലി-ചീക്കു

വിരാട് കോലി-ചീക്കു

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ചെല്ലപ്പേര് എല്ലാവര്‍ക്കും സുപരിചിതമാണ്. ചീക്കുവെന്നാണ് കോലിയുടെ ചെല്ലപ്പേര്. ഇത് ആരാധകര്‍ കൂടുതല്‍ കേട്ടത് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി വിളിക്കുന്നത് കേട്ടാണ്. സ്റ്റംപിന് പിന്നില്‍ നിന്ന് ധോണി കൂടുതലും കോലിയെ ചീക്കുവെന്ന പേരിലാണ് വിളിച്ചിരുന്നത്. ഡല്‍ഹി പരിശീലകരില്‍ ഒരാളാണ് കോലിയെ കാണാന്‍ ചാമ്പക്കിലെ മുയലിനെപ്പോലെയുണ്ടെന്ന് പറഞ്ഞത്. ഇത് ശേഷമാണ് ചീക്കുവെന്ന ചെല്ലപ്പേര് കോലിക്ക് ലഭിച്ചത്.

ശിഖര്‍ ധവാന്‍-ഗബ്ബാര്‍

ശിഖര്‍ ധവാന്‍-ഗബ്ബാര്‍

ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണറായ ശിഖര്‍ ധവാന്റെ ചെല്ലപ്പേര് വേട്ടക്കാരന്‍ എന്ന് അര്‍ഥം വരുന്ന ഗബ്ബാറെന്നാണ്. രഞ്ജി ട്രോഫിയില്‍ കളിക്കവെ എതിര്‍ ടീം മികച്ച കൂട്ടുകെട്ടിലേക്ക് നീങ്ങവെ ടീമിനെ ഉന്മേഷവാനാക്കാന്‍ ഷോലെയിലെ വേട്ടക്കാരനെപ്പോലെയെന്ന് ധവാന്‍ തമാശക്ക് പറഞ്ഞു. ഇതിന് ശേഷം രഞ്ജി പരിശീലകനായ വിജയ് ദഹിയയാണ് ധവാന് ഗബ്ബാറെന്ന പേര് നല്‍കിയത്. ഇപ്പോള്‍ ധവാന്റെ ഗബ്ബാറെന്ന പേര് കമന്റേറ്റര്‍മാര്‍വരെ സജീവമായി ഉപയോഗിക്കാറുണ്ട്.

സ്റ്റീവ് സ്മിത്ത്-സ്മുഡ്ജി

സ്റ്റീവ് സ്മിത്ത്-സ്മുഡ്ജി

ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. സ്മുഡ്ജിയെന്നാണ് അദ്ദേഹത്തിന്റെ ചെല്ലപ്പേര്. മുന്‍ ഓസീസ് താരം മൈക്ക് ഹസിയാണ് സ്മിത്തിന് ആ ചെല്ലപ്പേര് നല്‍കിയത്. ഇപ്പോള്‍ സഹതാരങ്ങളടക്കം അടുപ്പമുള്ളവരെല്ലാം സ്മിത്തിനെ സ്മുഡ്ജിയെന്നാണ് വിളിക്കുന്നത്. തനിക്ക് ഇത്തരമൊരു ചെല്ലപ്പേര് ആദ്യമായി നല്‍കിയത് ഹസിയാണെന്ന് സ്മിത്ത് 2017ല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍-ക്രിക്കറ്റ് ദൈവം,മാസ്റ്റ്ബ്ലാസ്റ്റര്‍,ലിറ്റില്‍ മാസ്റ്റര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍-ക്രിക്കറ്റ് ദൈവം,മാസ്റ്റ്ബ്ലാസ്റ്റര്‍,ലിറ്റില്‍ മാസ്റ്റര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ചെല്ലപ്പേരുകള്‍ ധാരാളമാണ്. സച്ചിന്‍ പാജിയെന്നാണ് സഹതാരങ്ങളെല്ലാം അദ്ദേഹത്തെ വിളിച്ചിരുന്നത്. എന്നാല്‍ കരിയറിന്റെ ഓരോ വളര്‍ച്ചയിലും സച്ചിന് ലഭിച്ച വിശേഷങ്ങള്‍ കൂടിക്കൊണ്ടേയിരുന്നു. ക്രിക്കറ്റിലെ ദൈവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സച്ചിന്റെ ഉയരക്കുറവിനെത്തുടര്‍ന്നാണ് ലിറ്റില്‍ മാസ്റ്ററെന്ന വിശേഷണം ലഭിച്ചത്. ഷോട്ടുകളുടെ മികവിനെത്തുടര്‍ന്നാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്ന വിശേഷണം അദ്ദേഹത്തിന് ലഭിച്ചത്. വേറെയും നിരവധി വിശേഷണങ്ങള്‍ സച്ചിനുണ്ട്.

ക്രിസ് ഗെയ്ല്‍-യൂനിവേഴ്‌സല്‍ ബോസ്

ക്രിസ് ഗെയ്ല്‍-യൂനിവേഴ്‌സല്‍ ബോസ്

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ യൂനിവേഴ്‌സല്‍ ബോസെന്ന പേരിലാണ് കൂടുതല്‍ അറിയപ്പെടുന്നത്. ഗെയ്‌ലിനും ഈ പേര് വളരെ ഇഷ്ടമാണ്. തന്റെ ബാറ്റിലും ഷൂവിലുമടക്കം ഈ പേര് അദ്ദേഹം ഉപയോഗിക്കാറുണ്ട്. ട്വിറ്റര്‍ അക്കൗണ്ടിലും ഇതേ പേര് ഗെയ്ല്‍ ഉപയോഗിക്കുന്നുണ്ട്. കമന്റേറ്റര്‍മാരും യൂനിവേഴ്‌സല്‍ ബോസെന്നാണ് കൂടുതലും ഗെയ്‌ലിനെ വിശേഷിപ്പിക്കാറ്. സിക്‌സറടിക്കാനുള്ള ഗെയ്‌ലിന്റെ മികവാണ് ഇത്തരമൊരു പേര് ലഭിക്കാന്‍ കാരണമായത്.

Story first published: Friday, May 21, 2021, 14:27 [IST]
Other articles published on May 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+