For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ക്രിക്കറ്റ് 2020: ടി20യില്‍ അപരാജിതര്‍, സെഞ്ച്വറി ഇല്ലാതെ കോലി, അറിയാം നേട്ടങ്ങളും നഷ്ടങ്ങളും

മുംബൈ: ലോകത്തിലെ എല്ലാ മേഖലയേയും കൊറോണ മഹാമാരി കീഴടക്കിയ വര്‍ഷമായിരുന്നു 2020. ലോകത്തെ ആകെ സ്തംഭിപ്പിച്ച് കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതോടെ കായിക മേഖല വലിയ പ്രതിസന്ധിയാണ് നേരിട്ടത്. ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തുന്ന പല സംഭവങ്ങളും ഈ വര്‍ഷം നടന്നു. പല പ്രമുഖ പരമ്പരകളും റദ്ദാക്കേണ്ടി വന്നപ്പോള്‍ ഓസ്‌ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പും ഒഴിവാക്കേണ്ടതായി വന്നു.

ഇന്ത്യ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് നിര്‍ണ്ണായകമായ പല നേട്ടങ്ങളും നഷ്ടങ്ങളും നേരിടേണ്ടി വന്ന വര്‍ഷമായിരുന്നു 2020. എംഎസ് ധോണിയുടെ വിരമിക്കല്‍ ഉള്‍പ്പെടെ വലിയ നഷ്ടങ്ങള്‍ ഇന്ത്യക്ക് ഈ വര്‍ഷം പറയാനുണ്ട്. കൊറോണയെത്തുടര്‍ന്ന് ശ്രീലങ്ക, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യ പരമ്പര കളിച്ചത്. അതിലൂടെ ഒന്ന് തിരിഞ്ഞുനടക്കാം.

ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പര

ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പര

ഈ വര്‍ഷം ജനുവരിയിലാണ് ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പര നടന്നത്. ഗുവാഹത്തിയില്‍ നടന്ന ആദ്യ മത്സരം ശക്തമായ മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിനാണ് വിജയിച്ചത്. മൂന്നാം മത്സരത്തില്‍ 78 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. രണ്ടാം ടി20യില്‍ ശ്രീലങ്ക മുന്നോട്ടുവെച്ച 142 റണ്‍സ് വിജയലക്ഷ്യത്തെ 17.3 ഓവറില്‍ ഇന്ത്യ മറികടന്നു. രാഹുല്‍ (45),ധവാന്‍ (32),ശ്രേയസ് അയ്യര്‍ (34),കോലി (30*) എന്നിവര്‍ തിളങ്ങി. ശര്‍ദുല്‍ ഠാക്കൂര്‍ മൂന്ന് വിക്കറ്റുമായി ബൗളിങ്ങില്‍ ശോഭിച്ചു.

ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പര

മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 202 റണ്‍സ് വിജയലക്ഷ്യം സന്ദര്‍ശകര്‍ക്ക് മുന്നില്‍ ഉയര്‍ത്തിയപ്പോള്‍ ശ്രീലങ്ക 123 റണ്‍സിന് ഓള്‍ഔട്ടായി. രാഹുല്‍ (54),ധവാന്‍ (52) അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയപ്പോള്‍ നവദീപ് സൈനി മൂന്നും ശര്‍ദുല്‍ ഠാക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. നവദീപ് സൈനിയായിരുന്നു പരമ്പരയിലെ താരം.

ഇന്ത്യയുടെ ന്യൂസീലന്‍ഡ് പര്യടനം

ഇന്ത്യയുടെ ന്യൂസീലന്‍ഡ് പര്യടനം

ഇന്ത്യന്‍ ടീം ടി20 പരമ്പര തൂത്തുവാരിയപ്പോള്‍ ഏകദിനത്തിലും ടെസ്റ്റിലും ന്യൂസീലന്‍ഡില്‍ നാണംകെട്ടു. ഒന്നാം ടി20യില്‍ 6 വിക്കറ്റിനും രണ്ടാം ടി20യില്‍ ഏഴ് വിക്കറ്റിനും മൂന്ന് ടി20യിലും നാലാം ടി20യിലും സൂപ്പര്‍ ഓവറിലും അഞ്ചാം ടി20യില്‍ 7 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. കെ എല്‍ രാഹുലാണ് ടി20 പരമ്പരയിലെ താരമായത്.

ഇന്ത്യയുടെ ന്യൂസീലന്‍ഡ് പര്യടനം

മൂന്ന് മത്സര ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് നിലം തൊടാനായില്ല. ആദ്യ മത്സരത്തില്‍ ഇന്ത്യയെ നാല് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ 22 റണ്‍സിനും മൂന്നാം മത്സരത്തില്‍ അഞ്ച് വിക്കറ്റിനുമാണ് ഇന്ത്യ തോറ്റത്. ന്യൂസീലന്‍ഡിനുവേണ്ടി റോസ് ടെയ്‌ലര്‍ നിറഞ്ഞാടിയ പരമ്പരയായിരുന്നു ഇത്. ടെയ്‌ലറായിരുന്നു പരമ്പരയിലെ താരം.

ഇന്ത്യയുടെ ന്യൂസീലന്‍ഡ് പര്യടനം

ഓസ്‌ട്രേലിയയിലടക്കം ടെസ്റ്റ് പരമ്പര നേടിയെത്തിയ ഇന്ത്യ ന്യൂസീലന്‍ഡില്‍ ശരിക്കും നാണംകെട്ടു. ഇന്ത്യയുടെ ബാറ്റിങ് നിര കിവീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. ഒന്നാം ടെസ്റ്റില്‍ 10 വിക്കറ്റിനും രണ്ട് ടെസ്റ്റില്‍ 7 വിക്കറ്റിനുമാണ് ഇന്ത്യ തോറ്റത്. മികച്ച ബൗളിങ് കാഴ്ചവെച്ച ടിം സൗത്തിയാണ് പരമ്പരയിലെ താരം.

ഓസ്‌ട്രേലിയുടെ ഇന്ത്യന്‍ പര്യടനം

ഓസ്‌ട്രേലിയുടെ ഇന്ത്യന്‍ പര്യടനം

2020 ജനുവരിയിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ മൂന്ന് മത്സര ഏകദിന പരമ്പര നടന്നത്. ഇന്ത്യയായിരുന്നു വേദി. പരമ്പര ഇന്ത്യ 2-1ന് ജയിച്ചു. മുംബൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ 10 വിക്കറ്റിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ 36 റണ്‍സിനും മൂന്നാം മത്സരത്തില്‍ 7 വിക്കറ്റിനുമാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഉപ നായകന്‍ രോഹിത് ശര്‍മയും ഒരുപോലെ തിളങ്ങിയ ടൂര്‍ണമെന്റില്‍ പരമ്പരയിലെ താരമായത് കോലിയായിരുന്നു.

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം

നിലവില്‍ ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ്. മൂന്ന് മത്സര ഏകദിന പരമ്പര ഇന്ത്യ കൈവിട്ടെങ്കിലും മൂന്ന് മത്സര ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ ഏകദിനത്തില്‍ 66 റണ്‍സിനും രണ്ടാം ഏകദിനത്തില്‍ 51 റണ്‍സിനും വിജയിച്ചാണ് ഓസീസ് പരമ്പര നേടിയത്. മൂന്ന് മത്സരത്തില്‍ ഇന്ത്യ 13 റണ്‍സിനാണ് ജയിച്ചത്. രണ്ട് സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്താണ് പരമ്പരയിലെ താരമായത്.

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം

ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരവും ജയിച്ച് ഇന്ത്യ പരമ്പര ഉറപ്പിച്ച് കഴിഞ്ഞു. ആദ്യ മത്സരത്തില്‍ 11 റണ്‍സിനും രണ്ടാം മത്സരത്തില്‍ 6 വിക്കറ്റിനുമാണ് ഇന്ത്യ വിജയിച്ചത്. ഹര്‍ദിക് പാണ്ഡ്യ,ടി നടരാജന്‍ എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്.

കോലിക്ക് സെഞ്ച്വറിയില്ല

കോലിക്ക് സെഞ്ച്വറിയില്ല

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലൂടെ വേഗത്തില്‍ 12,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമായി കോലി മാറി. എന്നാല്‍ കോലിയുടെ പേരില്‍ ഏകദിന സെഞ്ച്വറിയില്ലാത്ത വര്‍ഷമായാണ് 2020 കടന്ന് പോകുന്നത്. ഏകദിനത്തില്‍ ഓസ്‌ട്രേലിയയോടും ന്യൂസീലന്‍ഡിനോടും ഇന്ത്യ പരമ്പര കളിച്ചിരുന്നെങ്കിലും സെഞ്ച്വറി നേടാന്‍ കോലിക്ക് സാധിച്ചിരുന്നില്ല.

Story first published: Wednesday, December 9, 2020, 11:05 [IST]
Other articles published on Dec 9, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+