ദില്ലി: ഐപിഎല്‍ ക്രിക്കറ്റ് എന്നാല്‍ വെറും ക്രിക്കറ്റ് കളി മാത്രമല്ല. അത് ചീര്‍ലീഡേഴ്‌സിന്റെയും, താരങ്ങളുടെ കാമുകിമാരുടെയും, പാതിരാ പാര്‍ട്ടികളുടെയുമൊക്കെ ഉത്സവമാണ്. ഐപിഎല്‍ പത്താം സീസണ് തുടക്കമാകുമ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നതും ഈ കാര്യങ്ങള്‍ തന്നെ. ഐപിഎല്‍ പുതിയ സീസണിലെ ഹോട്ട് താരം ആരാണ് എന്ന ചോദ്യത്തിന് ക്രിക്കറ്റ് വനിതാ അവതാരകരുടെ പ്രതികരണം ഇങ്ങനെയാണ്.
ഐപിഎല്‍ ആദ്യ സീസണുകളില്‍ ശ്രദ്ധേയയായ മന്ദിരാ ബേദി പറയുന്നത് ഇക്കുറി വിരാട് കോലിയാണ് ഹോട്ട് താരമെന്നാണ്. കഴിഞ്ഞ സീസണില്‍ 4 സെഞ്ച്വറികള്‍ നേടി ഐപിഎല്ലില്‍ അത്ഭുതം കാട്ടിയ കോലി ഇത്തവണയും താരമാകും. കോലിയുടെ അഗ്രഷനും ക്രിക്കറ്റിനോടുള്ള സ്‌നേഹവുമെല്ലാം താരത്തെ ശ്രദ്ധാകേന്ദ്രമാക്കുമെന്ന് മന്ദിര പറഞ്ഞു.

മറ്റൊരു ക്രിക്കറ്റ് പ്രസന്ററായ ഷിബാനിയുടെ കാഴ്ചപ്പാടില്‍ എബി ഡി വില്ലിയേഴ്‌സാണ് ശ്രദ്ധേയനായ കളിക്കാരന്‍. ഡി വില്ലിയേഴ്‌സ് ഫീല്‍ഡിലായാലും ബാറ്റിങ്ങിലായാലും കണ്ണെടുക്കാന്‍ തോന്നില്ലെന്ന് ഷിബാനി പറയുന്നു. റെക്കോര്‍ഡ് തുകയ്ക്ക് ഐപിഎല്ലിലെത്തിയ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റേക്ക്‌സിലും ഷിബാനിയുടെ കണ്ണുണ്ട്.
അതേസമയം കരിഷ്മ കൊടാക്കിന്റെ അഭിപ്രായത്തില്‍ അഫ്ഗാന്‍ താരങ്ങളാണ് ഹോട്ട്‌സ്റ്റുകള്‍. ഇതാദ്യമായി ഐപിഎല്ലിലെത്തുന്ന മുഹമ്മദ് നബിയും റഷീദ് ഖാനും കരിഷ്മയുടെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. ഇന്ത്യന്‍ കളിക്കാരില്‍ കോലിക്കു തന്നെയാണ് കരിഷ്മയുടെ മാര്‍ക്ക്. കോലിയുടെ കളികാണാന്‍ കാത്തിരിക്കുകയാണെന്നും കരിഷ്മ പറയുന്നു. ഷോനാലി നഗ്രാനിയുടെ ഹോട്ട് താരം സ്റ്റീവ് സ്മിത്താണ്. വര്‍ഷങ്ങളായി സ്മിത്തിന്റെ കളി താന്‍ ശ്രദ്ധിക്കാറുണ്ട്. സ്മിത്ത് മനോഹരമായാണ് കളിക്കുന്നതെന്നും ഷോനാലി പറഞ്ഞു.