Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാണക്കേട്: കുപ്പിയെറിഞ്ഞ കാണികള്‍ക്കെതിരെ ക്രിക്കറ്റ് താരങ്ങള്‍ ട്വിറ്ററില്‍!

കട്ടക്കില്‍ ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് കുപ്പികള്‍ വലിച്ചെറിഞ്ഞ കാണികള്‍ക്കെതിരെ താരങ്ങള്‍ രംഗത്ത്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് താരങ്ങളും കമന്റേറ്റര്‍മാരും കടുത്ത വിമര്‍ശനം ഉന്നയിച്ചത്. കാണികള്‍ അക്രമാസക്തരായതോടെ കളി കുറച്ച് നേരം തടസ്സപ്പെട്ടിരുന്നു. പിന്നീട് കളി പുനരാരംഭിക്കുകയും ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റിന് ജയിക്കുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 72 റണ്‍സിന് ഓളൗട്ടായപ്പോഴേ കാണികള്‍ അസ്വസ്ഥരായിരുന്നു. ദക്ഷിണാഫ്രിക്ക വിജയത്തോട് അടുത്തതോടെ കാണികളെ പിടിച്ചാല്‍ കിട്ടാതായി. നാണക്കേട് എന്നാണ് ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗ് കാണികളുടെ ഇടപെടലിനെ വിളിച്ചത്. മറ്റ് താരങ്ങളും മുന്‍ താരങ്ങളും വെറുതെ ഇരുന്നില്ല, കാണൂ പ്രതികരണങ്ങള്‍.

യുവരാജിന് കടുത്ത ദേഷ്യം

യുവരാജിന് കടുത്ത ദേഷ്യം

നാണക്കേടായിപ്പോയി. കളി ജയിക്കുമ്പോള്‍ എല്ലാം നല്ലത്. തോല്‍ക്കുമ്പോള്‍ എല്ലാം മോശമാകുന്നത് എങ്ങനെ. കളിയോടും കളിക്കാരോടും കുറച്ച് ബഹുമാനം കാണിക്കൂ- യുവരാജ് സിംഗ് തുറന്നടിച്ചു.

നിരാശയാകാം പക്ഷേ

നിരാശയാകാം പക്ഷേ

ഇന്ത്യയുടെ കളി കണ്ട് കാണികള്‍ നിരാശരായതില്‍ കുറ്റം പറയാനില്ല. പക്ഷേ അവര്‍ പ്രതികരിച്ച രീതി വളരെ മോശമായിപ്പോയി - വി വി എസ് ലക്ഷ്മണ്‍ പറഞ്ഞു

ധോണിക്കെല്ലാം തമാശ

ധോണിക്കെല്ലാം തമാശ

എന്നാല്‍ കാണികള്‍ കളിക്കളത്തിലേക്ക് കുപ്പി എറിഞ്ഞ സംഭവം തമാശയായി കണ്ടാല്‍ മതിയെന്നാണ് ധോണി പറയുന്നത്. ഇതത്ര വലിയ കാര്യമായി എടുക്കേണ്ട.

ഇന്ത്യയെ വിലക്കണോ

ഇന്ത്യയെ വിലക്കണോ

ഇന്ത്യയിലെ കാണികള്‍ കളിക്കിടെ തടസ്സമുണ്ടാക്കുന്നതിനെതിരെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ രംഗത്ത് വന്നു. അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്തുന്നതില്‍ നിന്നും അവരെ വിലക്കണമെന്നാണ് വോണിന്റെ ആവശ്യം.

കൈഫ് പറയുന്നു

കൈഫ് പറയുന്നു

കളിയെ പിന്തുണക്കൂ, രാജ്യം താനേ ജയിച്ചോളും. രണ്ട് ടീമുകള്‍ കളിക്കുമ്പോള്‍ ഒരാള്‍ ജയിക്കും ഒരാള്‍ തോല്‍ക്കും. കട്ടക്കില്‍ സംഭവിച്ചത് നിര്‍ഭാഗ്യകരമായിപ്പോയി

നിങ്ങളെ എറിയട്ടേ

നിങ്ങളെ എറിയട്ടേ

ഒരു ദിവസം മോശമായിപ്പോയതിന് ഓഫീസില്‍ നിങ്ങളുടെ നേരെ ആളുകള്‍ കുപ്പിയെറിഞ്ഞാല്‍ എങ്ങനെയുണ്ടാകും - ചോദ്യം മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്രയുടേതാണ്.

പ്രഗ്യാന്‍ ഓജയ്ക്ക് ദുഖം

പ്രഗ്യാന്‍ ഓജയ്ക്ക് ദുഖം

കുറച്ച് കാണികളുടെ മോശം പെരുമാറ്റം കാരണം ഒഡീഷയ്ക്ക് തന്നെ ചീത്തപ്പേരായതിന്റെ സങ്കടമാണ് ലെഗ് സ്പിന്നര്‍ പ്രഗ്യാന്‍ ഓജയ്ക്ക്.

ലെറ്റ്‌സ് ഗോ

ലെറ്റ്‌സ് ഗോ

ലെറ്റ്‌സ് ഗോ കട്ടക്. ഇതൊരു കളി മാത്രമാണ് - ഒളിംപ്യന്‍ അഭിനവ് ബിന്ദ്ര ട്വീറ്റ് ചെയ്തത് ഇങ്ങനെ

Story first published: Tuesday, October 6, 2015, 13:37 [IST]
Other articles published on Oct 6, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+