Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഹീര്‍ ബൗളിംഗ് കോച്ചാകുമോ...ലക്ഷ്മണും സച്ചിനും ധോണിയും പറയുന്നു...

മുംബൈ: ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം എടുക്കുന്നതിന് മുമ്പ് താന്‍ സച്ചിനുമായി കൂടിയാലോചിച്ചിരുന്നു എന്ന് ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്‍. ഞങ്ങള്‍ കുറെനേരം സംസാരിച്ചു. സച്ചിനെ മാത്രമല്ല, സഹതാരങ്ങളായിരുന്ന ആശിശ് നെഹ്‌റ, അജിത് അഗാര്‍ക്കര്‍, ബൗളിംഗ് കോച്ച് എന്നിവരോടെല്ലാം ആലോചിച്ച ശേഷമാണ് താന്‍ ഈ തീരുമാനം എടുത്തത്.

ബുദ്ധി കൊണ്ട് പന്തെറിയുന്ന ബൗളറായിരുന്നു സഹീര്‍ എന്നാണ് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ സഹീറിനെക്കുറിച്ച് പറഞ്ഞത്. സച്ചിന് പിന്നാലെ ക്യാപ്റ്റന്മാരായ ധോണി, കോലി, ലക്ഷ്മണ്‍ എന്നിങ്ങനെയുള്ള പ്രമുഖര്‍ സഹീറിനെക്കുറിച്ച് വാതോരാതെ പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും മികച്ച ഇടങ്കയ്യന്‍ ഫാസ്റ്റ് ബൗളറായ സഹീറിനെക്കുറിച്ച് സഹതാരങ്ങള്‍ ട്വിറ്ററില്‍ പറയുന്നത് എന്തെന്ന് നോക്കൂ...

കൂള്‍ ഫാസ്റ്റ് ബൗളര്‍ - സച്ചിന്‍

കൂള്‍ ഫാസ്റ്റ് ബൗളര്‍ - സച്ചിന്‍

താന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും കൂളായ ഫാസ്റ്റ് ബൗളര്‍ എന്നാണ് സച്ചിന്‍ സഹീര്‍ ഖാനെപ്പറ്റി പറഞ്ഞത്. ബാറ്റ്‌സ്മാനെ നിസഹായനാക്കും സഹീര്‍. സഹീറിന്റെ പുതിയ കരിയറിന് ആശംസകള്‍ - സഹീര്‍ കോച്ചിംഗിലേക്ക് വരുന്ന കാര്യമാണോ സച്ചിന്‍ പറയുന്നത്.

കോച്ചാകണം - ലക്ഷ്മണ്‍

കോച്ചാകണം - ലക്ഷ്മണ്‍

ഇന്ത്യയുടെ ബൗളിംഗ് കോച്ച് സ്ഥാനത്തേക്കാണ് ലക്ഷ്മണ്‍ ആണ് സഹീറിനെ ഉദ്ദേശിക്കുന്നത്. യുവ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് നല്ലൊരു കോച്ചാകാന്‍ സഹീറിന് കഴിയും

ഓരോ പന്തും ആസ്വദിച്ചു - രോഹിത്

ഓരോ പന്തും ആസ്വദിച്ചു - രോഹിത്

സ്ലിപ്പിലായാലും ടി വിയിലായാലും സഹീര്‍ ഖാന്റെ ഓരോ പന്തും താന്‍ ആസ്വദിച്ചിരുന്നു എന്ന് രോഹിത് ശര്‍മ പറഞ്ഞു. സഹീര്‍ കളിച്ചിരുന്ന മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായിരുന്നു രോഹിത് ശര്‍മ.

ബിഗ് ബ്രദര്‍ - റെയ്‌ന

ബിഗ് ബ്രദര്‍ - റെയ്‌ന

പെര്‍ഫക്ട് ജെന്റില്‍മാന്‍. റോള്‍ മോഡല്‍. ബിഗ് ബ്രദര്‍. സഹീറിന്റെ പുതിയ ഇന്നിംഗ്‌സിന് ഗുഡ് ലക്ക് - സുരേഷ് റെയ്‌ന

ബുദ്ധിയുള്ള ഫാസ്റ്റ് ബൗളര്‍ - ധോണി

ബുദ്ധിയുള്ള ഫാസ്റ്റ് ബൗളര്‍ - ധോണി

ബുദ്ധിയുള്ള ഫാസ്റ്റ് ബൗളര്‍ എന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി സഹീറിനെ വിളിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന് ഇനിയും സംഭാവന നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയും.

ഇന്‍സ്പിരേഷന്‍ - കോലി

ഇന്‍സ്പിരേഷന്‍ - കോലി

തന്നെപ്പോലുള്ള ഒരുപാട് പേര്‍ക്ക് പ്രചോദനമായിരുന്നു സഹീര്‍ എന്നാണ് കോലി പറഞ്ഞത്. ഗ്രേറ്റ് ഫാസ്റ്റ് ബൗളറും ഗ്രേറ്റ് പേഴ്‌സണാലിറ്റിയുമാണ് സഹീര്‍.

ലവ് യു സാക് - ഹര്‍ഭജന്‍

ലവ് യു സാക് - ഹര്‍ഭജന്‍

വാട്ട് എ പ്ലെയര്‍. ലവ് യു സാക് - ഹര്‍ഭജന്‍ സിംഗ്

 സ്റ്റെയ്‌നും പറഞ്ഞു

സ്റ്റെയ്‌നും പറഞ്ഞു

സഹീര്‍ ഖാന്‍ വിരമിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ കളിക്കാരായ ഡേല്‍ സ്റ്റെയ്‌നും ജെ പി ഡുമിനിയും ട്വീറ്റ് ചെയ്തു.

Story first published: Friday, October 16, 2015, 10:45 [IST]
Other articles published on Oct 16, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+