വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സെഞ്ചുറിയുമായി പൂജാരയുടെ മറുപടി, മിണ്ടാട്ടം മുട്ടി കോലിയും രവി ശാസ്ത്രിയും!

By Muralidharan

ദുഷ്‌കരമായ ബാറ്റിംഗ് കണ്ടീഷന്‍. പരിചയമില്ലാത്ത ബാറ്റിംഗ് പൊസിഷന്‍, തിരിച്ചുവരവിലെ മത്സരം, മറുവശത്ത് വിക്കറ്റുകള്‍ പൊഴിയുന്നു... - ഫോം താല്‍ക്കാലികമാണ് എന്നാല്‍ ക്ലാസ് സ്ഥായിയാണ് എന്ന പഴയ ചൊല്ല് ചേതേശ്വര്‍ പൂജാര എന്ന ടെസ്റ്റ് സ്‌പെഷലിസ്റ്റ് ക്ലാസ് ബാറ്റ്‌സ്മാന്‍ അടിവരയിട്ട് പറഞ്ഞത് ഇവിടെ വെച്ചാണ്.

കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ പൂജാര പൊരുതി നേടിയ സെഞ്ചുറിക്ക് മൂല്യം പറയാനാകില്ല. രോഹിത് ശര്‍മയ്ക്ക് വേണ്ടി തന്നെ ടീമില്‍ നിന്നും കരക്കിരുത്തിയ ക്യാപ്റ്റന്‍ കോലിക്കും കോച്ച് രവി ശാസ്ത്രിക്കുമുള്ള മറുപടി കൂടിയാണ് പൂജാരയുടെ ഈ ഇന്നിംഗ്‌സ്. മുരളി വിജയിക്ക് പരിക്ക് ആയത് കൊണ്ട് മാത്രം കിട്ടിയ അവസരം.

അത് പൂജാര സമര്‍ഥമായി വിനിയോഗിച്ചപ്പോള്‍ മുന്‍ കളിക്കാരും ജേര്‍ണലിസ്റ്റുകളും അടങ്ങിയ ആരാധകര്‍ക്ക് സന്തോഷം അടക്കാനാകുന്നില്ല. കാണൂ അവരുടെ പ്രതികരണങ്ങള്‍

കൈഫ് പൊട്ടിത്തെറിക്കുന്നു

കൈഫ് പൊട്ടിത്തെറിക്കുന്നു

ക്ലാസിക്കല്‍ ടെസ്റ്റ് ബാറ്റ്‌സ്മാനായ പൂജാരയെ ബലി കൊടുത്തത് രോഹിത് ശര്‍മയ്ക്ക് കളിക്കാന്‍ വേണ്ടി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഈ പോക്ക് ശരിയല്ല. ആദ്യ രണ്ട് ടെസ്റ്റുകളിലും ബംഗ്ലാദേശ് ടെസ്റ്റിലും കോലി പൂജാരയെ ടീമില്‍ എടുത്തിരുന്നില്ല.

 രാജ്ദീപ് സര്‍ദേശായിക്ക് മനസിലാകുന്നില്ല

രാജ്ദീപ് സര്‍ദേശായിക്ക് മനസിലാകുന്നില്ല

ക്ലാസ് പെര്‍മനന്റ് ആണ്. ഫോം താല്‍ക്കാലികവും. പൂജാര സെഞ്ചുറി അടിച്ചതില്‍ സന്തോഷം. എങ്ങനെയാണ് പൂജാരയെ രണ്ട് ടെസ്റ്റില്‍ നിന്നും ഒഴിവാക്കിയത്. നമുക്ക് അറിയില്ല - ജേര്‍ണലിസ്റ്റായ രാജ്ദീപ് സര്‍ദേശായി ട്വിറ്ററില്‍ പറഞ്ഞു.

 ആകാശ് ചോപ്രയ്ക്കും സന്തോഷം

ആകാശ് ചോപ്രയ്ക്കും സന്തോഷം

അരങ്ങേറ്റത്തിനെക്കാള്‍ എത്രയോ കഷ്ടമാണ് തിരിച്ചുവരവ്. അതും ദുഷ്‌കരമായ ബാറ്റിങ് കണ്ടീഷനും പിച്ചും പരിചയമില്ലാത്ത പൊസിഷനും. പൂജാര നിങ്ങളൊരു സ്റ്റാറാണ് - പറയുന്ന്ത് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്രയാണ്.

 ടോം മൂഡി വരെ പ്രശംസിച്ചു

ടോം മൂഡി വരെ പ്രശംസിച്ചു

മുന്‍ ശ്രീലങ്കന്‍ കോച്ചും ഓസ്‌ട്രേലിയന്‍ താരവുമായ ടോം മൂഡിക്കും പൂജാരയെ പ്രശംസിച്ച് മതിയാകുന്നില്ല. സൂപ്പര്‍ബ് സെഞ്ചുറി പൂജാര, അതും പ്രതികൂല സാഹചര്യത്തില്‍.. മൂഡി എഴുതുന്നു

അനില്‍ കുംബ്ലെ പറഞ്ഞത്

അനില്‍ കുംബ്ലെ പറഞ്ഞത്

വെല്‍ പ്ലേയ്ഡ് പൂജാര, ബ്രില്യന്റ് സെഞ്ചുറി. കീപ് ഇറ്റ് അപ് എന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ ട്വിറ്ററില്‍ എഴുതിയത്. പൂജാരയെ ടീമില്‍ എടുക്കാത്തതില്‍ മുന്‍പും പലരും നിരാശ പ്രകടിപ്പിച്ചിരുന്നു.

 ഗാവസ്‌കര്‍ കാണുന്നുണ്ടോ

ഗാവസ്‌കര്‍ കാണുന്നുണ്ടോ

പൂജാര ഒറ്റ ഗിയറില്‍ ഓടുന്ന ബാറ്റ്‌സ്മാനാണ് എന്നാണ് മുന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ ഗാവസ്‌കര്‍ മുമ്പ് കളിയാക്കിയത്. രോഹിത് ശര്‍മയെ ടീമില്‍ എടുക്കുന്നത് ന്യായീകരിച്ചുകൊണ്ടാണ് സണ്ണി ഇത് പറഞ്ഞത്. പൂജാരയുടെ സെഞ്ചുറി കണ്ടെങ്കിലും ഗാവസ്്കര്‍ അഭിപ്രായം മാറ്റുമോ.

കോലിക്ക് ഇത് വേണം

കോലിക്ക് ഇത് വേണം

രോഹിത് ശര്‍മ, രഹാനെ തുടങ്ങിയവരെ മൂന്നാം നമ്പറില്‍ പരീക്ഷിച്ച കോലി ഇതുവരെ പൂജാരയ്ക്ക് അവസരം കൊടുത്തിരുന്നില്ല. ടെസ്റ്റ് സ്‌പെഷലിസ്റ്റ് പൂജാരയെ പുറത്തിരുത്തിയ കോലിയുടെ ക്യാപ്റ്റന്‍സി ഏറെ ചോദ്യം ചെയ്യപ്പെട്ടിരുന്നു.

പൂജാര ഉണ്ടായിരുന്നെങ്കില്‍

പൂജാര ഉണ്ടായിരുന്നെങ്കില്‍

വെറും 173 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഗോള്‍ ടെസ്റ്റില്‍ ദയനീയമായി തോറ്റിരുന്നു. അന്ന് രണ്ട് ഇന്നിംഗ്‌സിലും രോഹിത് പരാജയമായിരുന്നു. പൂജാര ഉണ്ടായിരുന്നെങ്കില്‍ ഈ ടെസ്റ്റ് ഇന്ത്യ ഒരു പക്ഷേ ജയിച്ചേനെ.

മിശ്ര - പൂജാര കൂട്ടുകെട്ട്

മിശ്ര - പൂജാര കൂട്ടുകെട്ട്

എട്ടാം വിക്കറ്റില്‍ അമിത് മിശ്രയും പൂജാരയും ചേര്‍ന്ന് നേടിയ കൂട്ടുകെട്ടാണ് ഇന്ത്യയെ മൂന്നാം ടെസ്റ്റില്‍ രക്ഷിച്ചത്. പൂജാര സെഞ്ചുറി നേടിയപ്പോള്‍ മിശ്ര അര്‍ധസെഞ്ചുറി അടിച്ചു.

Story first published: Sunday, August 30, 2015, 9:30 [IST]
Other articles published on Aug 30, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X