Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി 34, പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ പറയുന്നത്....

ഹെലികോപ്റ്റര്‍, ലൈറ്റിംഗ് കീപ്പര്‍, ക്യാപ്റ്റന്‍ കൂള്‍, ഫിനിഷര്‍ ... ആരെക്കുറിച്ചാണ് പറഞ്ഞുവരുന്നത് എന്നാണോ സംശയം. മുപ്പത്തിനാലാം പിറന്നാള്‍ ആഘോഷിക്കുന്ന എം എസ് ധോണിയെ ആരാധകര്‍ വിളിക്കുന്ന പേരുകളാണ് ഇതൊക്കെ. മകള്‍ ജനിച്ചതിന് ശേഷമുളള ആദ്യത്തെ പിറന്നാളാണിത്. അതുകൊണ്ട് തന്നെ ആഘോഷവും പൊടിപൊടിക്കും.

സാധാരണ പിറന്നാള്‍ ദിനങ്ങളില്‍ ധോണി ക്രിക്കറ്റ് കളത്തിലായിരിക്കും. എന്നാല്‍ ഇത്തവണ അങ്ങനെയല്ല. ബംഗ്ലാദേശിനെതിരായ തോല്‍വിക്ക് ശേഷം വീട്ടില്‍ ഇരിക്കുകയാണ് ക്യാപ്റ്റന്‍. സിംബാബ്‌വെ ടൂറിന് ധോണി പോകുന്നുമില്ല. ഈ പിറന്നാള്‍ ദിനം ധോണി ആരാധകര്‍ ആഘോഷിക്കുന്നത് ട്വിറ്ററിലാണ്. ആഘോഷം മാത്രമല്ല, അവര്‍ക്ക് ധോണിയോട് പറയാനും ചിലതുണ്ട്. കാണൂ...

ആദ്യം ഹാപ്പി ബര്‍ത്ത് ഡേ..

ആദ്യം ഹാപ്പി ബര്‍ത്ത് ഡേ..

ലക്ഷക്കണക്കായ ധോണി ആരാധകര്‍ക്കൊപ്പം വണ്‍ ഇന്ത്യയും ക്യാപ്റ്റന്‍ കൂളിന് പിറന്നാള്‍ ആശംസകള്‍ നേരുന്നു. 34 വയസ്സ് തികഞ്ഞ ധോണി ടീമിലെ വെറ്ററന്‍മാര്‍ക്കൊപ്പമാണ് ഇനി.

പവര്‍ പ്ലേ എടുക്കൂ ധോണീ..

പവര്‍ പ്ലേ എടുക്കൂ ധോണീ..

34 തികഞ്ഞില്ലേ. ഇനി ധൈര്യമായി പവര്‍ പ്ലേ എടുക്കാം. ബാക്കിയുള്ള അഞ്ച് വര്‍ഷമെങ്കിലും തകര്‍പ്പന്‍ അടികളിലൂടെ തങ്ങളുടെ ആ പഴയ ധോണി ആയി തിരിച്ചുവരൂ എന്നാണ് പിറന്നാള്‍ ആശംസിച്ചുകൊണ്ട് ആരാധകര്‍ക്ക് ധോണിയോട് പറയാനുള്ളത്.

എത്ര സ്റ്റംബുകള്‍ കുത്തും

എത്ര സ്റ്റംബുകള്‍ കുത്തും

ഹാപ്പി ബര്‍ത്ത് ഡേ ധോണി. കേക്കില്‍ എത്ര മെഴുകുതിരികള്‍ കുത്തും എന്നല്ല. എത്ര വിക്കറ്റുകള്‍ കുത്തിവെക്കും എന്നാണ് മറ്റൊരു ആരാധകന് അറിയേണ്ടത്.

കഷ്ടകാലമുണ്ടാകും പക്ഷേ..

കഷ്ടകാലമുണ്ടാകും പക്ഷേ..

കഷ്ടകാലം എല്ലാവര്‍ക്കും ഉണ്ടാകും എന്നാല്‍ അതില്‍ നിന്നും വിജയികളായി തിരിച്ചുവരുന്നവരാണ് യഥാര്‍ഥ നായകന്മാര്‍. അത്തരത്തില്‍ ഒരാളാണ് ധോണി.

മകളുടെ അച്ഛന്‍

മകളുടെ അച്ഛന്‍

മകള്‍ സിവ പിറന്നതിന് ശേഷമുള്ള ധോണിയുടെ ആദ്യത്തെ പിറന്നാളാണിത്.

സാക്ഷിക്കൊപ്പം

സാക്ഷിക്കൊപ്പം

ക്രിക്കറ്റിന്റെ തിരക്കുകള്‍ക്കിടയിലും കുടുംബസ്‌നേഹിയായ ഭര്‍ത്താവും അച്ഛനുമാണ് ധോണി.

സെലബ്രേറ്റഡ് കപ്പിള്‍സ്

സെലബ്രേറ്റഡ് കപ്പിള്‍സ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്ന ദമ്പതിമാര്‍ കൂടിയാണ് ധോണിയും സാക്ഷിയും

ഭാവി ക്യാപ്റ്റനൊപ്പം

ഭാവി ക്യാപ്റ്റനൊപ്പം

ഏകദിനത്തിലെ ഭാവി ക്യാപ്റ്റനായ വിരാട് കോലിക്കൊപ്പം ധോണി

പഴയ പോലെ ഏശുന്നില്ല

പഴയ പോലെ ഏശുന്നില്ല

വമ്പനടിക്കാരനായ ധോണിയുടെ അടികളൊന്നും പഴയ പോലെ അത്രയ്ക്കങ്ങോട്ട് ഏശുന്നില്ല

ഇന്ത്യന്‍ ക്രിക്കറ്റിന്റെ റോക്ക് സ്റ്റാര്‍

ഇന്ത്യന്‍ ക്രിക്കറ്റിന്റെ റോക്ക് സ്റ്റാര്‍

ഇന്ത്യന്‍ ക്രിക്കറ്റിന്റെ റോക്ക് സ്റ്റാറായ ധോണിക്ക് ആശംകളുമായി ഒരുപാട് പേര്‍ ട്വിറ്ററില്‍ പോസ്റ്റുകളുമായി എത്തി

Story first published: Tuesday, July 7, 2015, 11:44 [IST]
Other articles published on Jul 7, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+