ധോണിയെ വിമര്‍ശിച്ചു, അഗാര്‍ക്കര്‍ക്കെതിരെ ധോണി ഫാന്‍സിന്റെ ആക്രമണം!
മുംബൈ: ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല, കളിക്കാരന്‍ എന്ന നിലയിലും സെലക്ടര്‍മാര്‍ എം എസ് ധോണിയുടെ കളി വിലയിരുത്തണം - ഓള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കറിന്റെ വാക്കുകള്‍ ധോണി ആരാധകരെ ശരിക്കും ചൊടിപ്പിച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്വന്തം നാട്ടില്‍ ട്വന്റി 20 പരമ്പര ദയനീയമായി തോറ്റ ധോണിയെ വിമര്‍ശിച്ച അഗാര്‍ക്കറിനെതിരെ ട്വിറ്ററില്‍ അക്ഷരാര്‍ഥത്തില്‍ ആക്രമണം നടത്തുകയാണ് ധോണി ആരാധകര്‍.
0 - 2ന് പരമ്പര തോറ്റ ധോണിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് പ്രത്യേകിച്ച് എന്ത് പറയാനാണ്. കഴിഞ്ഞില്ല, കളിക്കാരന്‍ എന്ന നിലയിലും ധോണിയുടെ പ്രകടനം തീരെ ആശാവഹമല്ലായിരുന്നു. ആദ്യകളിയില്‍ 20 നോട്ടൗട്ട്, രണ്ടാമത്തെ കളിയില്‍ അഞ്ച്. ട്വന്റി 20യില്‍ ലോകത്തെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ എന്ന പേരിനോട് ധോണി നീതി കാട്ടിയിട്ട് എത്രയോ കാലമായി. ഇത് പറഞ്ഞതിനാണ് അഗാര്‍ക്കറിന് പൊങ്കാല.
കാണൂ, ധോണി ആരാധകര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍. രസകരമായ പല കമന്റുകളും കൂട്ടത്തിലുണ്ട്.

അഗാര്‍ക്കര്‍ പറയുന്നത്...
ക്യാപ്റ്റന്‍സി മാത്രമല്ല ധോണി കളിയും നിര്‍ത്തണമെന്നാണ് ഓള്‍റൗണ്ടറായ അജിത് അഗാര്‍ക്കര്‍ പറഞ്ഞുവെക്കുന്നത്. 34 കാരനായ ധോണി ഇതിനോടകം ടെസ്റ്റില്‍ നിന്നും വിരമിച്ചുകഴിഞ്ഞു. ഏകദിനത്തിലും ട്വന്റി 20 യിലും മാത്രമാണ് ഇപ്പോള്‍ കളിക്കുന്നത്.
ധോണി ഫാന്‍സ് ക്ലബ് പറയുന്നു
അഗാര്‍ക്കറിന് മാത്രമേ തുടര്‍ച്ചയായി 7 പൂജ്യം നേടാനുള്ള അര്‍ഹതയുള്ളൂ. അതുകൊണ്ടാണ് അഗാര്‍ക്കര്‍ ടീമില്‍ ധോണിയുടെ സ്ഥാനം ചോദ്യം ചെയ്യുന്നത് - ധോണി ഫാന്‍സ് ക്ലബ് ട്വിറ്ററില്‍ പറഞ്ഞു.
അഗാര്‍ക്കര്‍ എന്ന യോഗ് രാജ് സിംഗ്
ധോണിയെ വിമര്‍ശിച്ച യോഗ്‌രാജ് സിംഗിനോടാണ് ധോണി ആരാധകര്‍ അജിത് അഗാര്‍ക്കറിനെ വിമര്‍ശിക്കുന്നത്. യുവരാജ് സിംഗിന്റെ അച്ഛനായ യോഗ് രാജ് സിംഗ് നേരത്തെ ധോണിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
ധോണി കളിച്ചത് കാണുന്നില്ലേ
നാലാം നമ്പറില്‍ പ്രൊമോട്ട് ചെയ്ത് ധോണി അവസാന രണ്ട് കളികളില്‍ 47ഉം 69 ഉം അടിച്ചത് കാണുന്നില്ലേ. എന്നിട്ടും അഗാര്‍ക്കര്‍ എങ്ങനെ അങ്ങനെ പറഞ്ഞു - മറ്റൊരു ആരാധകരന്റെ ദുഖം.
പബ്ലിസിറ്റി സ്റ്റണ്ടാണ്
അഗാര്‍ക്കര്‍ നടത്തുന്നത് പബ്ലിസിറ്റി സ്റ്റണ്ടാണ് എന്ന് ആരോപിക്കുന്നവരും കുറവല്ല
സപ്പോര്‍ട്ട് അഗാര്‍ക്കര്‍
ലോര്‍ഡ്‌സില്‍ സെഞ്ചുറി നേടിയിട്ടുണ്ട് അഗാര്‍ക്കര്‍. ധോണി നേടിയിട്ടുണ്ടോ ഇല്ല. ഏകദിനത്തിലെ ഫാസ്റ്റസ്റ്റ് അര്‍ധസെഞ്ചുറി ധോണിയുടെ പേരിലല്ല, അഗാര്‍ക്കറിന്റെ പേരിലാണ്. - ഇങ്ങനെ പറയുന്നവരുമുണ്ട്

മാപ്പ് പറയണം
പറഞ്ഞതിലെ തെറ്റ് മനസിലാക്കി ധോണിയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നു ധോണി ആരാധകര്‍

അഗാര്‍ക്കറിനും അവസരം കിട്ടി
ധോണി ഫോമിലല്ല എന്നത് ശരി തന്നെ. എന്നാല്‍ ഫോമിലല്ലാത്ത അഗാര്‍ക്കറിനും ഇഷ്ടം പോലെ അവസരം കിട്ടിയിരുന്നു എന്ന കാര്യം മറക്കരുത് - ട്വിറ്റരാദികള്‍ ഓര്‍മിപ്പിക്കുന്നു.

പറഞ്ഞതിലെന്താ തെറ്റ്
അഗാര്‍ക്കര്‍ പറഞ്ഞതില്‍ തെറ്റൊന്നും ഇല്ല എന്ന് പറയുന്നവരും ട്വിറ്ററില്‍ ഉണ്ട് കേട്ടോ.

ആക്രമിക്കൂ
കൂട്ടുകാരെ ഇപ്പോള്‍ അഗാര്‍ക്കറെ ട്രോളാനുള്ള സമയമാണ്. ഞാന്‍ അഗാര്‍ക്കരെ ഇഷ്ടം പോലെ ട്രോള്‍ ചെയ്യും - മറ്റൊരു ധോണി ആരാധകന്‍ പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications