Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ദേഷ്യം നിയന്ത്രിക്കാനായില്ല' ടീമിലെ സഹതാരങ്ങളോട് ഉടക്കിയ അഞ്ച് ക്രിക്കറ്റ് താരങ്ങള്‍ ഇവരാണ്

മുംബൈ: ക്രിക്കറ്റിന്റെ തട്ടകങ്ങളില്‍ താരങ്ങള്‍ തമ്മിലുള്ള വാക്കേറ്റവും സ്ലെഡ്ജിങ്ങുമെല്ലാം സര്‍വ സാധാരണമാണ്. പല തവണ ഇത് നിയന്ത്രണം വിട്ട് കൈയ്യാങ്കളിയിലേക്കുമെത്താറുണ്ട്. എന്നാല്‍ ടീമിലെ സഹതാരങ്ങളോട് ഉടക്കുന്ന സംഭവം അപൂര്‍വ്വമായാണ് ക്രിക്കറ്റില്‍ കാണാറുള്ളത്. ക്രിക്കറ്റില്‍ ടീമിന്റെ ഒത്തൊരുമ പ്രധാനമാണെന്നിരിക്കെ സഹതാരങ്ങളോട് ഉടക്കിയ അഞ്ച് ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ക്രുണാല്‍ പാണ്ഡ്യ- ദീപക് ഹൂഡ

ക്രുണാല്‍ പാണ്ഡ്യ- ദീപക് ഹൂഡ

ആഭ്യന്തര ക്രിക്കറ്റില്‍ ബറോഡയ്ക്കുവേണ്ടി കളിക്കവെയാണ് ഇരുവരും കൊമ്പുകോര്‍ത്തത്. ടീമിന്റെ നായകനായ ക്രുണാല്‍ സഹതാരങ്ങളുടെ മുന്നില്‍ വെച്ച് അപമാനിച്ചെന്ന് ആരോപിച്ച് വൈസ് ക്യാപ്റ്റനായ ദീപക് ഹൂഡ രംഗത്ത് എത്തുകയായിരുന്നു.സംഭവം ഔദ്യോഗിക പരാതിയിലേക്ക് നീങ്ങുകയും ഹൂഡ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ ചര്‍ച്ചയായ പ്രശ്‌നമായിരുന്നു സഹതാരങ്ങള്‍ തമ്മിലുള്ള ഈ ഉടക്ക്.

മൈക്കല്‍ ക്ലാര്‍ക്ക്- സൈമണ്‍ കാറ്റിച്ച്

മൈക്കല്‍ ക്ലാര്‍ക്ക്- സൈമണ്‍ കാറ്റിച്ച്

ഓസീസ് താരങ്ങളായ മൈക്കല്‍ ക്ലാര്‍ക്കും സൈമണ്‍ കാറ്റിച്ചും തമ്മില്‍ ഉടക്കുണ്ടായിട്ടുണ്ട്. ഡ്രസിങ് റൂമില്‍ ഒതുങ്ങിയിരുന്ന സംഭവം 2009ലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരശേഷമാണ് പുറത്തേക്കെത്തുന്നത്. ടീമിന്റെ ഗാനം എല്ലാവരും ചേര്‍ന്ന് ആലപിച്ചപ്പോള്‍ ക്ലാര്‍ക്ക് ആലപിക്കാതിരുന്നതിനെത്തുടര്‍ന്നുണ്ടായ ചെറിയ പ്രശ്‌നം ഇരുവര്‍ക്കുമിടയില്‍ സംസാരിക്കാത്ത രീതിയിലേക്കുള്ള ഭിന്നതയിലേക്ക് നയിക്കുകയായിരുന്നു.

കെവിന്‍ പീറ്റേഴ്‌സന്‍- ഗ്രെയിം സ്വാന്‍

കെവിന്‍ പീറ്റേഴ്‌സന്‍- ഗ്രെയിം സ്വാന്‍

ഇംഗ്ലണ്ട് താരങ്ങളായ കെവിന്‍ പീറ്റേഴ്‌സനും ഗ്രെയിം സ്വാനും തമ്മില്‍ ഒരിടക്ക് അഭിപ്രായഭിന്നതയുണ്ടായിരുന്നു. 2010ലാണ് സംഭവം. സഹതാരങ്ങളോട് നിരന്തരം പ്രശ്‌നമുണ്ടാക്കിയിരുന്ന പീറ്റേഴ്‌സനോടുള്ള വിയോജിപ്പ് സ്വാന്‍ തുറന്ന് പറഞ്ഞിരുന്നു. കഴിയുന്നതും ഒന്നിച്ച് ഇടപഴകുന്ന സാഹചര്യങ്ങള്‍ ഇരുവരും ഒഴിവാക്കിയിരുന്നു. എന്നാല്‍ കളത്തിനകത്തേക്ക് ഈ പോരാട്ടം എത്തിയിരുന്നില്ല.

ഷുഹൈബ് അക്തര്‍- ഷാഹിദ് അഫ്രീദി

ഷുഹൈബ് അക്തര്‍- ഷാഹിദ് അഫ്രീദി

പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ സൂപ്പര്‍ താരങ്ങളാണ് പേസ് ബൗളര്‍ ഷുഹൈബ് അക്തറും സ്പിന്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദിയും. ടീമിന്റെ നായകനായിരുന്ന അഫ്രീദിയുമായി അക്തറിന് അഭിപ്രായഭിന്നതയുണ്ടായിരുന്നു. 2011ലെ ഏകദിന ലോകകപ്പിനിടെയാണ് സംഭവം. സെമി ഫൈനലില്‍ ഇന്ത്യക്കെതിരേ കളിക്കാന്‍ അക്തര്‍ ആഗ്രഹിച്ചിരുന്നെങ്കിലും നായകനായിരുന്ന അഫ്രീദി അതിന് തടസം നിന്നതാണ് അക്തറിന്റെ പിണക്കത്തിന് കാരണമായി മാറിയത്.

സ്റ്റീവ് വോ- ഷെയ്ന്‍ വോണ്‍

സ്റ്റീവ് വോ- ഷെയ്ന്‍ വോണ്‍

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ രണ്ട് ഇതിഹാസങ്ങളാണ് സ്റ്റീവ് വോയും ഷെയ്ന്‍ വോണും. ഇരുവരും തമ്മില്‍ അത്ര നല്ല ബന്ധമായിരുന്നില്ല. സ്റ്റീവ് വോയുടെ പല തീരുമാനങ്ങളിലും ഷെയ്ന്‍ വോണിന് അതൃപ്തിയുണ്ടായിരുന്നു. ഷെയ്ന്‍ വോണെ പലപ്പോഴും ടീമില്‍ നിന്ന് പുറത്തിരുത്താന്‍ സ്റ്റീവ് ശ്രമിച്ചിരുന്നെന്ന് അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ടെന്നതാണ് സത്യം.

Story first published: Thursday, May 6, 2021, 14:34 [IST]
Other articles published on May 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+