വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'സെല്‍ഫിഷ് ഇന്നിങ്‌സ് കളിച്ച് വെറുപ്പിച്ചു', സച്ചിനടക്കം അഞ്ച് പ്രമുഖര്‍, സ്‌കോര്‍ ഇതാ

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 100ാം അന്താരാഷ്ട്ര സെഞ്ച്വറി പൂര്‍ത്തിയാക്കിയത് 2012ലെ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെയാണ്

1

ക്രിക്കറ്റില്‍ മത്സരങ്ങളില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് കളിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ചില സമയത്ത് വിക്കറ്റ് കാത്ത് കളിക്കേണ്ടി വരുമ്പോള്‍ ചില സമയത്ത് ഭാഗ്യത്തില്‍ വിശ്വസിച്ച് കടന്നാക്രമിക്കേണ്ടി വരും. രണ്ടായാലും സാഹചര്യം മനസിലാക്കി കളിക്കുകയെന്നതാണ് പ്രധാനം. എന്നാല്‍ ചില സമയങ്ങളില്‍ താരങ്ങള്‍ സാഹചര്യം മറന്ന് വ്യക്തിഗത പ്രകടനത്തിന് ശ്രദ്ധ നല്‍കാറുണ്ട്. ഇതിന്റെ പേരില്‍ വിമര്‍ശനം നേരിട്ടവരില്‍ പ്രമുഖരും ഇതിഹാസങ്ങളുമുണ്ടെന്നതാണ് മറ്റൊരു സത്യം. ഇത്തരത്തില്‍ സെല്‍ഫിഷ് പ്രകടനത്തിലൂടെ വിമര്‍ശനം നേരിട്ട അഞ്ച് പ്രമുഖ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സച്ചിന് ടെണ്ടുല്‍ക്കറുടെ 100ാം സെഞ്ച്വറി

സച്ചിന് ടെണ്ടുല്‍ക്കറുടെ 100ാം സെഞ്ച്വറി

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 100ാം അന്താരാഷ്ട്ര സെഞ്ച്വറി പൂര്‍ത്തിയാക്കിയത് 2012ലെ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെയാണ്. എളുപ്പമാര്‍ക്കും നേടാനാവാത്ത ചരിത്രനേട്ടത്തിലേക്കെത്താന്‍ വലിയ കാത്തിരിപ്പ് തന്നെ സച്ചിന് വേണ്ടി. 99ല്‍ ബ്രേക്കിട്ട സച്ചിന് 100 എന്ന മാജിക്കല്‍ സംഖ്യയിലേക്കെത്താന്‍ വളരെ പ്രയാസപ്പെടേണ്ടി വന്നു. മത്സരത്തില്‍ 147 പന്തില്‍ 114 റണ്‍സാണ് അദ്ദേഹം നേടിയത്. മത്സരത്തില്‍ 289 റണ്‍സാണ് ഇന്ത്യ നേടിയത്.

എന്നാല്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് നാല് പന്തും അഞ്ച് വിക്കറ്റും ബാക്കിനിര്‍ത്തി വിജയിച്ചു. ഇതോടെ സച്ചിന്റെ 100ാം സെഞ്ച്വറി ഇന്നിങ്‌സിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നു. സച്ചിന്‍ സെല്‍ഫിഷ് ഇന്നിങ്‌സ് കളിച്ചുവെന്നാണ് ആരാധകര്‍ ആരോപിച്ചത്. മത്സരഫലം നോക്കുമ്പോള്‍ ഇത് സത്യമാണെന്ന് പറയേണ്ടി വരുമെങ്കിലും ക്രിക്കറ്റില്‍ ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയില്ലാത്ത നേട്ടമാണിത്.

മൈക്കല്‍ വാന്‍ഡോര്‍ട്ട് (117 പന്തില്‍ 48)

മൈക്കല്‍ വാന്‍ഡോര്‍ട്ട് (117 പന്തില്‍ 48)

2006ലെ വിബി സീരിസില്‍ ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ മൈക്കല്‍ വാന്‍ഡോര്‍ട്ടിന്റെ പ്രകടനം വലിയ വിമര്‍ശനം നേരിട്ടു. ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ മൈക്കല്‍ വാന്‍ഡോര്‍ട്ടിന് അവസരം ലഭിക്കുകയും ചെയ്തു. 117 പന്തുകള്‍ നേരിട്ട് 48 റണ്‍സാണ് അദ്ദേഹം നേടിയത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും സെല്‍ഫിഷ് ഇന്നിങ്‌സുകളിലൊന്ന്. മൂന്ന് ബൗണ്ടറി മാത്രമാണ് അദ്ദേഹം നേടിയത്. അതും 319 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ മത്സരം 116 റണ്‍സിന് ശ്രീലങ്ക തോറ്റതോടെ വലിയ വിമര്‍ശനം താരം നേരിട്ടു.

സുനില്‍ ഗവാസ്‌കര്‍ (174 പന്തില്‍ 36*)

സുനില്‍ ഗവാസ്‌കര്‍ (174 പന്തില്‍ 36*)

മുന്‍ ഇന്ത്യന്‍ നായകനും ടെസ്റ്റ് ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍ 1975ല്‍ കളിച്ച ഇന്നിങ്‌സ് വലിയ വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. 174 പന്തുകള്‍ നേരിട്ട് 36 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നാല് വിക്കറ്റിന് 344 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ ആക്രമിച്ച് കളിക്കേണ്ട സമയത്താണ് 174 പന്തില്‍ ഗവാസ്‌കര്‍ പുറത്താവാതെ 36 റണ്‍സ് നേടിയത്. ക്രിക്കറ്റ് ചരിത്രത്തിലെത്തന്നെ ഏറ്റവും സെല്‍ഫിഷ് ഇന്നിങ്‌സാണിത്.

ജാക്‌സ് കാലിസ് (63 പന്തില്‍ 48)

ജാക്‌സ് കാലിസ് (63 പന്തില്‍ 48)

2007ലെ ഏകദിന ലോകകപ്പിലെ ഒരു പ്രകടനം ജാക്‌സ് കാലിസിനെയും ഈ ചീത്തപ്പേര് കേള്‍പ്പിച്ചു. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കംഗാരുക്കള്‍ മാത്യു ഹെയ്ഡന്റെ സെഞ്ച്വറിക്കരുത്തില്‍ 377 എന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും ജാക്‌സ് കാലിസിന്റെ മെല്ലെപ്പോക്ക് വലിയ നിരാശയുണ്ടാക്കി. 63 പന്തില്‍ 48 റണ്‍സാണ് അദ്ദേഹം നേടിയത്. 84 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക തോറ്റത്. ഇതോടെ കാലിസിന്റെ ഇന്നിങ്‌സ് വലിയ വിമര്‍ശനം നേരിട്ടു.

ഡേവിഡ് വാര്‍ണര്‍ (140 പന്തില്‍ 100)

ഡേവിഡ് വാര്‍ണര്‍ (140 പന്തില്‍ 100)

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ വിശേഷണമുള്ള താരമാണ് ഡേവിഡ് വാര്‍ണര്‍. മിക്ക സമയങ്ങളിലും ടീമിന്റെ ജയത്തിനായി പൊരുതിക്കളിക്കുന്ന വാര്‍ണര്‍ക്ക് പക്ഷെ ഒരു തവണ വലിയ വിമര്‍ശനം നേരിടേണ്ടി വന്നു. 2012ലെ സിബി സീരിസ് ഫൈനലിലായിരുന്നു ഇത്. 140 പന്തില്‍ 100 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ നാല് ഫോറും ഒരു സിക്‌സും മാത്രമാണ് അദ്ദേഹം നേടിയത്. സെഞ്ച്വറിക്കായി മാത്രം ശ്രമിച്ച ഇന്നിങ്‌സ്.

മൈക്കല്‍ ക്ലാര്‍ക്ക് മത്സരത്തില്‍ 91 പന്തില്‍ 117 റണ്‍സ് നേടിയതോടെ ആറ് വിക്കറ്റിന് 271 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് ഓസീസെത്തി. മറുപടിക്കിറങ്ങിയ ശ്രീലങ്ക തിലകര്തന ദില്‍ഷന്റെ സെഞ്ച്വറിയുടെയും കുമാര്‍ സംഗക്കാര മഹേല ജയവര്‍ധന എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തില്‍ എട്ട് വിക്കറ്റിന്റെ ജയം നേടി. കിരീടം നഷ്ടമായതോടെ വാര്‍ണറുടെ സെല്‍ഫിഷ് ഇന്നിങ്‌സിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നു.

Story first published: Friday, June 3, 2022, 20:07 [IST]
Other articles published on Jun 3, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X