വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'റൊണാള്‍ഡോ മുതല്‍ ബോള്‍ട്ട്‌വരെ', ക്രിക്കറ്റിലും ഇവര്‍ മിടുക്കന്മാര്‍, ആരൊക്കെയാണെന്നറിയാം

മറ്റ് കായിക ഇനങ്ങളിലെ സൂപ്പര്‍ താരങ്ങളും എന്നാല്‍ ക്രിക്കറ്റിനെ അതിയായി ഇഷ്ടപ്പെടുന്നവരുമായ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

1

ലോകത്തില്‍ വലിയ ആരാധക പിന്തുണയുള്ള കായിക ഇനങ്ങളിലൊന്നാണ് ക്രിക്കറ്റ്. പ്രത്യേകിച്ച് ഫ്രാഞ്ചൈസി ക്രിക്കറ്റുകള്‍ക്ക് വലിയ പിന്തുണയാണ് ഇപ്പോള്‍ ലഭിക്കുന്നത്. കായിക ലോകത്തെ ഒട്ടുമിക്ക താരങ്ങളും ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവരാണ്. മറ്റ് മേഖലകളിലാണ് തിളങ്ങുന്നതെങ്കിലും ഇവര്‍ ഇടവേളകളില്‍ ക്രിക്കറ്റ് കളിക്കാന്‍ ഇഷ്ടപ്പെടുന്നു. ഇത്തരത്തില്‍ മറ്റ് കായിക ഇനങ്ങളിലെ സൂപ്പര്‍ താരങ്ങളും എന്നാല്‍ ക്രിക്കറ്റിനെ അതിയായി ഇഷ്ടപ്പെടുന്നവരുമായ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ 'ക്യൂട്ട് സിസ്‌റ്റേഴ്‌സ്', കുടുംബം, പ്രണയം, കരിയര്‍, എല്ലാമിതാഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ 'ക്യൂട്ട് സിസ്‌റ്റേഴ്‌സ്', കുടുംബം, പ്രണയം, കരിയര്‍, എല്ലാമിതാ

നൊവാക് ജോക്കോവിച്ച്

നൊവാക് ജോക്കോവിച്ച്

സെര്‍ബിയന്‍ ടെന്നിസ് ഇതിഹാസമാണ് നൊവാക് ജോക്കോവിച്ച്. കോര്‍ട്ടുകളില്‍ വേഗം കൊണ്ട് വിസ്മയിപ്പിക്കുന്ന ജോക്കോവിച്ച് ലോക ഒന്നാം നമ്പര്‍ താരമെന്ന നിലയില്‍ കസറാന്‍ തുടങ്ങിയിട്ടും നാളുകളേറെയായി. ടെന്നിസിന് ശേഷം ജോക്കോവിച്ച് ഏറ്റവും ഇഷ്ടപ്പെടുന്ന കായിക ഇനങ്ങളിലൊന്ന് ക്രിക്കറ്റാണ്. സമയം കിട്ടുമ്പോഴെല്ലാം അദ്ദേഹം ക്രിക്കറ്റ് കളിക്കാറുണ്ട്. ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും വിരാട് കോലിയുടെയുമെല്ലാം കളികള്‍ ഇഷ്ടമാണെന്ന് ജോക്കോവിച്ച് പറഞ്ഞിട്ടുണ്ട്.

IND vs SA T20: ഹിറ്റ്മാന്റെ സെഞ്ച്വറി, കോലി ഷോ, മറക്കാനാവാത്ത മൂന്ന് വെടിക്കെട്ടുകള്‍ ഇതാ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലോക ഫുട്‌ബോളിലെ ഇതിഹാസങ്ങളിലൊരാളാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. പോര്‍ച്ചുഗല്‍ ഇതിഹാസം മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റ്‌സ് ടീമുകള്‍ക്കായെല്ലാം കളിച്ചിട്ടുണ്ട്. നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിന്റെ ഭാഗമായ റൊണാള്‍ഡോയ്ക്ക് കോടിക്കണക്കിന് ആരാധകരാണുള്ളത്. ഫുട്‌ബോളിനെ കഠിനാധ്വാനംകൊണ്ട് മെരുക്കിയെടുത്ത താരമാണ് റൊണാള്‍ഡോ. അദ്ദേഹത്തിന് ഫുട്‌ബോളിന് ശേഷം ഇഷ്ടമുള്ള കായിക ഇനങ്ങളിലൊന്നാണ് ക്രിക്കറ്റ്. ഇടയ്ക്ക് ക്രിക്കറ്റ് കളിക്കുന്നതിന്റെ ചിത്രങ്ങള്‍ റൊണാള്‍ഡോ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്ക് വെക്കാറുണ്ട്.

പുലികള്‍, ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍, പക്ഷെ ഐപിഎല്ലില്‍ സെഞ്ച്വറിയില്ല, നാല് പേരിതാ

ഉസൈന്‍ ബോള്‍ട്ട്

ഉസൈന്‍ ബോള്‍ട്ട്

വേഗംകൊണ്ട് വിസ്മയിപ്പിച്ച ഇതിഹാസമാണ് ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട്. 100 മീറ്ററിലും 200 മീറ്ററിലും ബോള്‍ട്ട് കുറിച്ച ലോക റെക്കോഡുകള്‍ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ട്രാക്കിനോട് ഇതിനോടകം വിടപറഞ്ഞ ബോള്‍ട്ടിന്റെ ഫുട്‌ബോള്‍ പ്രേമം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അത്‌ലറ്റായില്ലായിരുന്നെങ്കില്‍ ഫുട്‌ബോള്‍ താരമാകണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നതെന്ന് ബോള്‍ട്ട് തന്നെ പറഞ്ഞിട്ടുണ്ട്. ഫുട്‌ബോളിനോടൊപ്പം തന്നെ ക്രിക്കറ്റിനേയും ബോള്‍ട്ട് ഇഷ്ടപ്പെടുന്നു. നാട്ടില്‍ ക്രിക്കറ്റ് കളിക്കാറുണ്ടെന്ന് പറഞ്ഞ ബോള്‍ട്ട് വേഗത്തില്‍ പന്തെറിയാനും പന്തുകള്‍ അടിച്ചുപറത്താനുമാണ് ഇഷ്ടപ്പെടുന്നതെന്നും പറഞ്ഞിട്ടുണ്ട്.

കാം ന്യൂട്ടന്‍

കാം ന്യൂട്ടന്‍

അമേരിക്കന്‍ ഫുട്‌ബോള്‍ താരം കാം ന്യൂട്ടനും ക്രിക്കറ്റിനോടുള്ള തന്റെ ഇഷ്ടം തുറന്ന് പറഞ്ഞിട്ടുള്ള താരമാണ്. ക്രിസ് ലിന്‍, കറെന്‍ പൊള്ളാര്‍ഡ് എന്നിവരെപ്പോലെയെല്ലാം വലിയ ഷോട്ടുകള്‍ കളിക്കാനിഷ്ടമാണ് തനിക്കെന്ന് ന്യൂട്ടന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. മികച്ച ശാരീരിക ക്ഷമതയുള്ള തനിക്ക് ഇടവേളകള്‍ ലഭിക്കുമ്പോള്‍ ക്രിക്കറ്റ് കളിക്കാറുണ്ടെന്നും പറഞ്ഞിട്ടുണ്ട്.

ഡാനിയല്‍ റിക്കിയാര്‍ഡോ

ഡാനിയല്‍ റിക്കിയാര്‍ഡോ

ഫോര്‍മുല വണ്‍ സൂപ്പര്‍ ഡ്രൈവര്‍ ഡാനിയല്‍ റിക്കിയാര്‍ഡോയും ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന സൂപ്പര്‍ താരങ്ങളിലൊരാളാണ്. വേഗ ട്രാക്കില്‍ വിസ്മയിപ്പിക്കുന്ന റിക്കിയാര്‍ഡോയ്ക്ക് നന്നായി ഫീല്‍ഡ് ചെയ്യുന്നവരെ വളരെ ഇഷ്ടമാണ്. പറക്കും ഡൈവുകള്‍ ചെയ്യുന്നത് കാണാന്‍ തനിക്ക് ഇഷ്ടമാണെന്ന് റിക്കിയാര്‍ഡോ തുറന്ന് പറഞ്ഞിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാര്‍ക്കസ് സ്‌റ്റോയിനിസിന്റെ സുഹൃത്താണ് റിക്കിയാര്‍ഡോ. അതുകൊണ്ട് തന്നെ സ്‌റ്റോയിനിസിനൊപ്പം അദ്ദേഹം ചിലപ്പോള്‍ നെറ്റ്‌സില്‍ കളിക്കാന്‍ പോകാറുമുണ്ട്.

Story first published: Sunday, June 5, 2022, 8:33 [IST]
Other articles published on Jun 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X