Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അനാഥാലയത്തില്‍ നിന്ന് ഐസിസി ഹാള്‍ ഓഫ് ഫെയിം പട്ടികയിലേക്ക്; ലിസയെന്ന 'ഇതിഹാസം'

ന്യൂഡല്‍ഹി: ക്രിക്കറ്റ് മൈതാനത്ത് അവിസ്മരണീയ സംഭാവനകള്‍ നല്‍കിയ ഇതിഹാസങ്ങളെ ആദരിക്കുന്നതിനായി ഐസിസി ഏര്‍പ്പെടുത്തിയ ഹാള്‍ ഓഫ് ഫെയിമിലേക്ക് കഴിഞ്ഞ ദിവസമാണ് മുന്‍ ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരമായ ലിസ സ്ഥലേകറിന്റെ പേര് ചേര്‍ക്കപ്പെടുന്നത്. ഈ അഭിമാന നേട്ടത്തിലെത്തുന്ന ഒമ്പതാമത്തെ വനിതാ ക്രിക്കറ്റ് താരമാണ് ലിസ. ഓസ്‌ട്രേലിയയില്‍ നിന്നുള്ള അഞ്ചാമത്തെ താരവും. ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീമിനൊപ്പം ഒരുപാട് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ലിസയെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനൊപ്പം ഇന്ത്യക്കും അത് അഭിമാന നിമിഷം. കാരണം ഇന്ത്യയുടെ ലൈലയാണ് ഇന്ന് ഓസീസിന്റെ അഭിമാനമായി മാറിയ ലിസ.

1

പൂനെയിലെ ഒരു അനാദാലയത്തില്‍ നിന്ന് തുടങ്ങിയ ജീവിതം ഇന്ന് ലോകമറിയുന്ന നിലയിലേക്ക് വളര്‍ന്നതിന് പിന്നില്‍ കണ്ണീരും പോരാട്ടവും അധ്വാനവുമെല്ലാം ഒളിഞ്ഞിരുപ്പുണ്ട്. സാമ്പത്തിക ശേഷിയില്‍ വളരെ പിന്നോക്കമായിരുന്ന ലിസയുടെ മാതാപിതാക്കള്‍ കുട്ടി ജനിച്ചപ്പോള്‍ തന്നെ പൂനെയിലെ സാസൂണ്‍ ആശുപത്രിക്ക് സമീപത്തുള്ള ശ്രീവല്‍സ എന്ന അനാഥാലയത്തില്‍ കുട്ടിയെ ഏല്‍പ്പിച്ചു. അവര്‍ ലൈലയെന്ന പേരില്‍ വിളിച്ച ലിസയെ മൂന്ന് മാസം മാത്രം പ്രായമുള്ളപ്പോഴാണ് അമേരിക്കയില്‍ താമസിച്ചിരുന്ന ഹാരെന്‍- സ്യൂ ദമ്പതികള്‍ ദത്തെടുക്കുന്നത്.

2

ഹാരന്റെ ജോലി സംബന്ധമായി ആദ്യം കെനിയയിലേക്ക് ഇവര്‍ മാറുകയും പിന്നീട് ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കുകയുമായിരുന്നു. ലിസയെക്കൂടാതെ ഹാരെന്‍- സ്യൂ ദമ്പതികള്‍ക്ക് ലിസയ്ക്ക് മുന്നെ ദത്തെടുത്ത കാപ്രിനി എന്ന മകള്‍ കൂടി ഉണ്ടായിരുന്നു. ഓസ്‌ട്രേലിയയില്‍ വെച്ച് ക്രിക്കറ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച ലിസ പടി പടിയായി ഉയര്‍ന്നു. 'എന്റെ പിതാവിന് ക്രിക്കറ്റ് വളെ ഇഷ്ടമായിരുന്നു. അദ്ദേഹത്തിനൊപ്പം മൈതാനങ്ങളില്‍ ഞാനും സമയം ചിലവിട്ടു. 8-9 വയസായപ്പോഴേക്കും ക്രിക്കറ്റിനെ ഞാനും സ്‌നേഹിച്ച് തുടങ്ങിയിരുന്നു'- ലിസ പറഞ്ഞു.

3

2001ല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലൂടെ ഓസീസ് ടീമില്‍ അരങ്ങേറ്റം കുറിച്ച ലിസ പിന്നീട് നേടിയത് ചരിത്ര നേട്ടങ്ങള്‍. ഓസ്‌ട്രേലിയക്കൊപ്പം നാല് ലോകകപ്പ് കിരീടങ്ങള്‍ മുത്തമിട്ട ലിസ ഏകദിനത്തില്‍ 1000 റണ്‍സും 100 വിക്കറ്റും നേടുന്ന ആദ്യ വനിതാ താരമെന്ന റെക്കോഡിന് ഉടമയായി. 2013ലാണ് ഓസീസ് ടീമിനൊപ്പമുള്ള കളി ജീവിതം ലിസ അവസാനിപ്പിച്ചത്. വിരമിക്കലിന് ശേഷവും കമന്ററി പറഞ്ഞും പരിശീലക ആയും വിവിധ ക്രിക്കറ്റ് ബോര്‍ഡുകളുടെ ഭാഗമായുമെല്ലാം ക്രിക്കറ്റ് ജീവിതം ലിസ ഇപ്പോഴും മുന്നോട്ടുകൊണ്ടുപോകുന്നു.

4

'ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെട്ടത് അത്ഭുതപ്പെടുത്തി. ഇപ്പോള്‍ ചെറുപ്പമാണെന്ന് തോന്നുന്നു. എന്നെക്കാള്‍ ഇത് അര്‍ഹിക്കുന്ന മറ്റ് വനിതാ ക്രിക്കറ്റ് താരങ്ങളുണ്ടെന്ന് കരുതുന്നു. എന്നാല്‍ ബഹുമതിയില്‍ സന്തോഷം'- എന്നാണ് ലിസ പ്രതികരിച്ചത്. 2013ല്‍ തന്റെ തുടക്കത്തിന് കാരണമായ ശ്രീവല്‍സയില്‍ ലിസ സന്ദര്‍ശനം നടത്തിയിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി 8 ടെസ്റ്റില്‍ നിന്ന് 416 റണ്‍സും 23 വിക്കറ്റും 125 ഏകദിനത്തില്‍ നിന്ന് 2728 റണ്‍സും 146 വിക്കറ്റും 54 ടി20യില്‍ നിന്ന് 769 റണ്‍സും 60 വിക്കറ്റും ലിസയുടെ പേരിലുണ്ട്.

Story first published: Thursday, August 27, 2020, 15:41 [IST]
Other articles published on Aug 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+