For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇത് പൊളിക്കും... ഐപിഎല്‍ ചരിത്രത്തിലെ മികച്ച വലം കൈയന്‍മാരുടെ ഇലവന്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി വെറും ഏഴ് ദിവസം. എട്ട് ടീമുകളും ഐപിഎല്‍ കിരീടത്തിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ്. ആരാധക പിന്തുണയില്‍ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗായ ഐപിഎല്ലില്‍ ബാറ്റുകൊണ്ട് വിസ്മയിപ്പിച്ച നിരവധിപേര്‍ ഉണ്ടായിട്ടുണ്ട്. ആരാധകര്‍ കൂടുതല്‍ കാണാന്‍ ആഗ്രഹിക്കുന്നതും ഈ ബാറ്റിങ് വെടിക്കെട്ടാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ മികച്ച വലം കൈയന്‍മാരുടെ ഇലവന്‍ ഒന്ന് പരിശോധിക്കാം.

ഓപ്പണര്‍മാര്‍

ഓപ്പണര്‍മാര്‍

ഷെയ്ന്‍ വാട്‌സണ്‍, രോഹിത് ശര്‍മ എന്നിവരാണ് ഐപിഎല്‍ ചരിത്രത്തിലെ മികച്ച വലം കൈ ഓപ്പണര്‍മാര്‍. വെടിക്കെട്ട് ബാറ്റിങ്ങിനൊപ്പം സ്ഥിരതയാണ് ഇവരെ ഈ സ്ഥാനത്തേക്കെത്തിക്കുന്നത്. ഷെയ്ന്‍ വാട്‌സണ്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പവും ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പവും ഐപിഎല്‍ കിരീടം നേടിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെ നാല് തവണ കിരീടത്തിലെത്തിച്ച നായകനാണ് രോഹിത് ശര്‍മ. മുംബൈയിലെത്തുന്നതിന് മുമ്പായി ഡെക്കാന്‍ ചാര്‍ജേഴ്‌സിനുവേണ്ടിയും രോഹിത് കളിച്ചിട്ടുണ്ട്. 2013ല്‍ രോഹിത് മുംബൈയുടെ നാകസ്ഥാനത്ത് എത്തിയ ശേഷമാണ് ടീം കിരീടത്തിലേക്കെത്താന്‍ തുടങ്ങിയത്. ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സുള്ളവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനക്കാരനാണ് രോഹിത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വാട്‌സണ്‍ ഇത്തവണയും സിഎസ്‌കെയുടെ ഓപ്പണറായി ടീമിലുണ്ട്. 140ന് മുകളില്‍ സ്‌ട്രൈക്കറേറ്റുള്ള വാട്‌സണിന്റെ ശരാശരി 31 ആണ്.

വിരാട് കോലി

വിരാട് കോലി

മൂന്നാം നമ്പറില്‍ ആര്‍സിബി നായകന്‍ വിരാട് കോലിയ്ക്കാണ് അവസരം. ഇതുവരെ ഐപിഎല്‍ കിരീടം നേടാന്‍ സാധിച്ചിട്ടില്ലെങ്കിലും ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് നിലവില്‍ കോലിയുടെ പേരിലാണ്. 2016 സീസണില്‍ നാല് സെഞ്ച്വറിയുള്‍പ്പെടെ 973 റണ്‍സാണ് കോലി അടിച്ചുകൂട്ടിയത്. 131.1 സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്ന കോലിയുടെ ശരാശരി 37.85 ആണ്.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

നാലാം നമ്പറില്‍ ആര്‍സിബി താരം എബി ഡിവില്ലിയേഴ്‌സെത്തും. ടി20 ക്രിക്കറ്റില്‍ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ഡിവില്ലിയേഴ്‌സ്. സ്ഥിരതയോടെ കളിക്കുന്ന എബിഡി ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ കെല്‍പ്പുള്ള താരമാണ്. 151.24 സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്ന എബിഡിയുടെ ശരാശരി 39.95ആണ്. മൂന്ന് സെഞ്ച്വറിയും 33 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്.

നായകന്‍ ധോണി

നായകന്‍ ധോണി

അഞ്ചാം നമ്പറിലെത്തുന്ന സിഎസ്‌കെ നായകന്‍ എം എസ് ധോണി തന്നെയാണ് വലം കൈ ബാറ്റിങ് നിരയുടെയും നായകന്‍. സിഎസ്‌കെയെ മൂന്ന് തവണ കിരീടത്തിലെത്തിക്കാന്‍ ധോണിക്ക് സാധിച്ചിട്ടുണ്ട്. 190 ഐപിഎല്ലില്‍ നിന്നായി 42.21 ശരാശരിയില്‍ 4432 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 23 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 137.85 ആണ് സ്‌ട്രൈക്കറേറ്റ്.

ഓള്‍റൗണ്ടര്‍മാര്‍

ഓള്‍റൗണ്ടര്‍മാര്‍

ആന്‍ഡ്രേ റസല്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കാണ് ഓള്‍റൗണ്ടര്‍മാരായി അവസരം. റസല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി തല്ലിത്തകര്‍ക്കുമ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ നിര്‍ണ്ണായക താരമാണ് ഹര്‍ദിക് പാണ്ഡ്യ. 64 ഐപിഎല്ലില്‍ നിന്നായി 33.33 ശരാശരിയില്‍ 1400 റണ്‍സും 55 വിക്കറ്റുമാണ് റസലിന്റെ സമ്പാദ്യം. 186.42 ആണ് റസലിന്റെ സ്‌ട്രൈക്കറേറ്റ്. 66 മത്സരം കളിച്ച ഹര്‍ദിക്കിന്റെ സ്‌ട്രൈക്കറേറ്റ് 154.78 ആണ്. 28.86 ശരാശരിയില്‍ 1068 റണ്‍സും 42 വിക്കറ്റുമാണ് ഹര്‍ദികിന്റെ സമ്പാദ്യം.

ഹര്‍ഭജന്‍ സിങ്, അമിത് മിശ്ര

ഹര്‍ഭജന്‍ സിങ്, അമിത് മിശ്ര

സ്പിന്നറായി ഹര്‍ഭജന്‍ സിങ്ങും അമിത് മിശ്രയുമാണ് ടീമിലുള്ളത്. 160 ഐപിഎല്‍ മത്സരം കളിച്ച ഹര്‍ഭജന്‍ 829 റണ്‍സും 150 വിക്കറ്റുമാണ് ഐപിഎല്ലില്‍ നേടിയത്. പരിചയസമ്പന്നതയും സ്ഥിരതയുമാണ് മറ്റുള്ളവരെ മറികടന്ന് ഹര്‍ഭജന് ഈ വലം കൈ ഇലവനില്‍ ഇടം നേടിക്കൊടുത്തത്. 18 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് ഹര്‍ഭജന്റെ മികച്ച പ്രകടനം. മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിച്ചിരുന്ന ഹര്‍ഭജന്‍ നിലവില്‍ സിഎസ്‌കെ താരമാണ്.

സീനിയര്‍ താരം അമിത് മിശ്രയാണ് മറ്റൊരു സ്പിന്നര്‍. 147 ഐപിഎല്ലില്‍ നിന്നായി 157 വിക്കറ്റാണ് മിശ്ര വീഴ്ത്തിയത്. 17 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ലസിത് മലിംഗ, ജസ്പ്രീത് ബൂംറ

ലസിത് മലിംഗ, ജസ്പ്രീത് ബൂംറ

പേസര്‍മാരായി ലസിത് മലിംഗ,ജസ്പ്രീത് ബൂംറ എന്നിവരാണ് ടീമിലുള്ളത്. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് പേസര്‍മാരാണ് ഇരുവരും.122 ഐപിഎല്ലില്‍ നിന്ന് മലിംഗ 170 വിക്കറ്റാണ് സ്വന്തമാക്കിയത്. 13 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 77 ഐപിഎല്ലില്‍ നിന്ന് 82 വിക്കറ്റുകള്‍ നേടിയ ബൂംറയുടെ മികച്ച പ്രകടനം ഏഴ് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയതാണ്.

Story first published: Sunday, September 13, 2020, 12:19 [IST]
Other articles published on Sep 13, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+