2020 ഇന്ത്യന്‍ ക്രിക്കറ്റിന് നഷ്ടങ്ങളുടെ വര്‍ഷം; ധോണി, റെയ്‌ന, പാര്‍ഥിവ്... നീളന്‍ പട്ടിക
മുംബൈ: കൊറോണ വൈറസ് വ്യാപനത്തിന് ശേഷം കായിക മേഖല അതീജീവനത്തിന്റെ പാതയിലാണ്. ശക്തമായ തിരിച്ചുവരവിനായുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് 2020 അത്ര മോശം വര്‍ഷമായിരുന്നില്ല. ടി20യില്‍ ഒരു മത്സരം പോലും തോല്‍ക്കാത്ത ഇന്ത്യ ഓസ്‌ട്രേലിയയോട് ഇന്ത്യയില്‍ നടന്ന ഏകദിന പരമ്പരയും ശ്രീലങ്കയോട് ടി20 പരമ്പരയും ന്യൂസീലന്‍ഡില്‍ ടി20 പരമ്പയും ഇപ്പോഴിതാ ഓസ്‌ട്രേലിയയില്‍ ടി20 പരമ്പരയും ഇന്ത്യ നേടിയിരിക്കുകയാണ്. മത്സര ഫലങ്ങളില്‍ ഇന്ത്യയുടെ നല്ല വര്‍ഷമായാണ് 2020 കടന്ന് പോകുന്നത്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് സംബന്ധിച്ച് ചില പ്രമുഖ താരങ്ങള്‍ കളി മതിയാക്കിയ വര്‍ഷം കൂടിയാണിത്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

എംഎസ് ധോണി
മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് ഈ വര്‍ഷം ആഗസ്റ്റ് 15ന്. യുഎഇയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള ആദ്യ പരിശീലനത്തിന് ശേഷം അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യക്ക് 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടിക്കൊടുത്ത ധോണി മൂന്ന് ഐസിസി കിരീടം നേടിയ ഏക നായകനാണ്. പകരക്കാരനില്ലാത്ത പ്രതിഭാസമായാണ് ധോണിയുടെ പടിയിറക്കം. വിക്കറ്റിന് പിന്നിലെ ധോണി മാന്ത്രികതയും ശാന്ത ശീലനായ ഫിനിഷറും ആ ഹെലികോപ്ടര്‍ ഷോട്ടുകളും ആരാധകര്‍ക്ക് മിസ് ചെയ്യുമെന്നുറപ്പ്.

സുരേഷ് റെയ്‌ന
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചത് ഈ വര്‍ഷമാണ്. എം എസ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു റെയ്‌നയും കളി മതിയാക്കിയത്. ഒരു കാലഘട്ടത്തില്‍ ഇന്ത്യയുടെ മധ്യനിരയിലെ നെടുന്തൂണായിരുന്നു റെയ്‌ന. ടീം പ്രതിസന്ധിയിലാകുമ്പോള്‍ മിന്നും ഫീല്‍ഡിങ്ങുകൊണ്ടും പാര്‍ട് ടൈം ബൗളറായെത്തിയും കളി വരുതിയിലാക്കുന്ന റെയ്‌ന മാജിക്ക് ഇനി ഇന്ത്യന്‍ ജഴ്‌സിയില്‍ കാണാനാവില്ല. ഇത്തവണ ഐപിഎല്‍ കളിക്കാതിരുന്ന റെയ്‌ന അടുത്ത വര്‍ഷം ഐപിഎല്ലില്‍ കളിച്ചേക്കും.

പാര്‍ഥിവ് പട്ടേല്‍
17ാം വയസില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ പാര്‍ഥിവ് പട്ടേലും പാഡഴിച്ചിരിക്കുന്നു. 35ാം വയസിലാണ് പട്ടേല്‍ കളിമതിയാക്കിയത്. ഇന്ത്യന്‍ ടീമില്‍ സജീവമല്ലായിരുന്നെങ്കിലും ആഭ്യന്തര മത്സരങ്ങളില്‍ അദ്ദേഹം നിറ സാന്നിധ്യമായിരുന്നു. ഐപിഎല്ലില്‍ അവസാന സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ താരമായിരുന്നു പാര്‍ഥിവ്. എന്നാല്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല.

സുബ്രമണ്യ ബദരിനാഥ്, സുദീപ് ത്യാഗി
ഇന്ത്യന്‍ ടീമില്‍ സജീവമായിരുന്നില്ലെങ്കിലും ഒരു കാലത്ത് ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷയായിരുന്ന താരങ്ങളാണ് സുബ്രമണ്യ ബദരിനാഥും സുദീപ് ത്യാഗിയും. സിഎസ്‌കെയിലൂടെ ഐപിഎല്ലില്‍ തിളങ്ങിയ ബദരിനാഥും പേസ് ബൗളര്‍ സുദീപ് ത്യാഗിയും ഈ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയവരാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ബദരിനാഥ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications