For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐസിസി ഫൈനലുകളില്‍ ഇന്ത്യയെ നയിച്ച നായകന്‍മാര്‍ ആരൊക്കെ? തുടക്കമിട്ടത് കപില്‍, പട്ടിക ഇതാ

സതാംപ്റ്റണ്‍: ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യ-ന്യൂസീലന്‍ഡ് പോരാട്ടം മഴകാരണം ആരംഭിക്കാന്‍ വൈകുകയാണ്. ക്രിക്കറ്റ് ലോകം കാത്തിരുന്ന കലാശപ്പോരാട്ടത്തില്‍ മഴയാണ് വില്ലനായിരിക്കുന്നത്. ഇന്നലെ മുതല്‍ സതാംപ്റ്റണില്‍ മഴപെയ്യുന്നതിനാല്‍ ആദ്യ ദിനം തന്നെ പൂര്‍ണ്ണമായും നഷ്ടപ്പെടാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

എംഎസ് ധോണി

ഇന്ത്യ കളിക്കുന്ന 10ാമത്തെ ഐസിസി ഫൈനലാണിത്. ഇതില്‍ അഞ്ച് എണ്ണത്തില്‍ ഇന്ത്യക്ക് വിജയിക്കാനായി. ഐസിസി ട്രോഫികളുടെ എണ്ണത്തില്‍ എംഎസ് ധോണിയാണ് ഇന്ത്യയുടെ മികച്ച നായകന്‍. മൂന്ന് ഐസിസി ട്രോഫി അദ്ദേഹം അലമാരയിലെത്തിച്ചു. ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടത്തില്‍ ഇന്ത്യ മുത്തമിടുമോയെന്നറിയാന്‍ ആരാധകര്‍ കാത്തിരിക്കവെ ഇതുവരെ ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യയെ നയിച്ച നായകന്മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഐസിസി

1983ലാണ് ആദ്യമായി ഒരു ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഇന്ത്യന്‍ ടീം കാണുന്നത്. അന്ന് നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിച്ച് കിരീടത്തിലെത്തിക്കാന്‍ കപില്‍ ദേവിനായി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവിധി മാറ്റിയെഴുതിയ കിരീടനേട്ടമായിരുന്നു അത്. ഇന്ത്യ രണ്ടാമതൊരു ഐസിസി ഫൈനല്‍ കാണാന്‍ 17 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 2000ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ഇന്ത്യ കളിക്കുമ്പോള്‍ നായകസ്ഥാനത്ത് സൗരവ് ഗാംഗുലിയായിരുന്നു.

സൗരവ് ഗാംഗുലി

ഇന്ത്യന്‍ ക്രിക്കറ്റിനെ മറ്റൊരു തലത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതില്‍ നിലവിലെ ബിസിസി ഐ പ്രസിഡന്റ് കൂടിയായ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ പങ്ക് വലുതാണ്. 2000ല്‍ കിരീടം നേടാന്‍ ഇന്ത്യക്ക് സാധിച്ചില്ല. എന്നാല്‍ 2002ല്‍ ശ്രീലങ്ക വേദിയായ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ശ്രീലങ്കയുമായി കിരീടം പങ്കിട്ടു. മഴ കളി മുടക്കിയതോടെയാണ് കിരീടം പങ്കിടേണ്ടി വന്നത്. 2003ലെ ഏകദിന ലോകകപ്പിലും ഇന്ത്യയെ ഫൈനലിലെത്തിക്കാന്‍ ഓസ്‌ട്രേലിയക്കായി. അന്ന് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റു.

എംഎസ് ധോണി

പിന്നീട് എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ മറ്റൊരു ഐസിസി ഫൈനല്‍ കളിച്ചത്. 2007ലെ ടി20 ലോകകപ്പ് അലമാരയിലെത്തിച്ചാണ് ധോണി വരവറിയിച്ചത്. 2011ലെ ഏകദിന ലോകകപ്പും ഇന്ത്യക്ക് നേടിക്കൊടുത്ത ധോണി 2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ ജേതാക്കളാക്കി. 2014ലെ ടി20 ലോകകപ്പ് നായകനെന്ന നിലയില്‍ ധോണിയുടെ അവസാന ഐസിസി ഫൈനലായിരുന്നു. അതില്‍ കിരീടം നേടാനും ധോണിക്കായില്ല.

വിരാട് കോലി

ധോണി പടിയിറങ്ങിയതോടെ പകരമെത്തിയ വിരാട് കോലി 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ എത്തിച്ചു. എന്നാല്‍ ചിരവൈരികളായ പാകിസ്താനോട് തോറ്റു. 2021ലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യയെ എത്തിക്കാന്‍ കോലിക്കായി. ആദ്യ ഐസിസി കിരീടം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലൂടെ കോലി സ്വന്തമാക്കുമോയെന്ന് കണ്ടറിയാം.

Story first published: Friday, June 18, 2021, 16:03 [IST]
Other articles published on Jun 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+