Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ കളിച്ചിട്ടില്ലാത്ത ഈ കാലഘട്ടത്തിലെ അഞ്ച് ടെസ്റ്റ് ഇതിഹാസ ബൗളര്‍മാര്‍

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗുകളിലൊന്നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ലോകത്തിലെ പ്രതിഭാശാലികളായ ക്രിക്കറ്റ് താരങ്ങളെല്ലാം പങ്കെടുക്കുന്ന ഐപിഎല്ലിന് വലിയ ആരാധക പിന്തുണയുമുണ്ട്. പൊതുവേ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുകൂലമായ ഐപിഎല്‍ മൈതാനളില്‍ വിസ്മയ പ്രകടനം നടത്തിയ നിരവധി ബൗളര്‍മാരുണ്ട്. എന്നാല്‍ ഈ കാലഘട്ടത്തിലെ മികച്ച ടെസ്റ്റ് ബൗളര്‍മാര്‍ ആയിരുന്നിട്ടും ഒരു തവണപോലും ഐപിഎല്‍ കളിക്കാത്ത അഞ്ച് ബൗളര്‍മാരുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

ജെയിംസ് ആന്‍ഡേഴ്‌സണ്‍

ജെയിംസ് ആന്‍ഡേഴ്‌സണ്‍

ഇംഗ്ലണ്ടിന്റെ മാത്രമല്ല, ലോക ക്രിക്കറ്റിലെത്തന്നെ എക്കാലെത്തെയും മികച്ച ടെസ്റ്റ് പേസ് ബൗളറാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റ് ക്ലബ്ബിലും ഇടം നേടിയ ആന്‍ഡേഴ്‌സണ്‍ ഇതുവരെ ഒരു ഐപിഎല്ലിലും കളിച്ചിട്ടില്ല. ഇംഗ്ലണ്ടിനുവേണ്ടി ഏകദിനത്തിലും ടി20യിലും കളിച്ചിട്ടുള്ള ആന്‍ഡേഴ്‌സണ്‍ ഒരു ടി20 ലീഗിലും കളിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. കൗണ്ടിക്രിക്കറ്റില്‍ ലാങ്‌ഷെയറിനുവേണ്ടി കളിച്ചിട്ടുണ്ട്.

സ്റ്റുവര്‍ട്ട് ബ്രോഡ്

സ്റ്റുവര്‍ട്ട് ബ്രോഡ്

ഇംഗ്ലണ്ടിന്റെ പേസ് ബൗളറായ സ്റ്റുവര്‍ട്ട് ബ്രോഡ് കഴിഞ്ഞിടെ ടെസ്റ്റില്‍ 500 വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയിരുന്നു. ഇംഗ്ലണ്ടിനുവേണ്ടി 56 ടി20 കളിച്ചിട്ടുണ്ടെങ്കിലും ഒരു തവണപോലും അദ്ദേഹം ഐപിഎല്ലില്‍ കളിച്ചിട്ടില്ല. 2011ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ബ്രോഡിനെ സ്വന്തമാക്കിയിരുന്നെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. പരിക്കായിരുന്നു താരത്തിന് വില്ലനായത്. പിന്നീട് ഒരു താരലേലത്തിലും അദ്ദേഹം പങ്കെടുത്തില്ല.

നതാന്‍ ലയണ്‍

നതാന്‍ ലയണ്‍

ഓസീസ് സ്പിന്‍ ബൗളര്‍ നതാന്‍ ലയണ്‍ ഓസീസിന്റെ ടെസ്റ്റ് ടീമിലെ സ്പിന്‍ കരുത്താണ്. 96 ടെസ്റ്റുകളില്‍ നിന്ന് ഇതിനോടകം 390 വിക്കറ്റ് അദ്ദേഹം വീഴ്ത്തി. ഓസീസ് ജഴ്‌സിയില്‍ ഏകദിനും ടി20യും കളിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ഐപിഎല്ലില്‍ കളിച്ചിട്ടില്ല. ബിഗ്ബാഷ് ലീഗില്‍ കളിച്ചിട്ടുണ്ടെങ്കിലും ഐപിഎല്ലില്‍ അദ്ദേഹത്തിനെ സ്വന്തമാക്കാന്‍ ആരും താല്‍പര്യപ്പെട്ടിരുന്നില്ല.

രങ്കന ഹരാത്ത്

രങ്കന ഹരാത്ത്

ശ്രീലങ്കയുടെ ടെസ്റ്റ് നിരയിലെ സ്പിന്‍ കരുത്തായിരുന്നു മുന്‍ താരം രങ്കന ഹരാത്ത്. 2018ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഹരാത്ത് ശ്രീലങ്കയ്ക്ക് വേണ്ടി 17 ടി20യും കളിച്ചിട്ടുണ്ട്. സ്പിന്നറെന്ന നിലയില്‍ വളരെ മികവ് പുലര്‍ത്തിയിരുന്നെങ്കിലും ഐപിഎല്ലില്‍ അദ്ദേഹം കളിച്ചിട്ടില്ല. 2012,2013 സീസണിലെ താരലേലത്തില്‍ പങ്കെടുത്തിരുന്നെങ്കിലും വാങ്ങാന്‍ ആരും തയ്യാറായില്ല.

വെര്‍ണോന്‍ ഫിലാണ്ടര്‍

വെര്‍ണോന്‍ ഫിലാണ്ടര്‍

ദക്ഷിണാഫ്രിക്കയുടെ മുന്‍ പേസ് ബൗളര്‍ വെര്‍ണോന്‍ ഫിലാണ്ടര്‍ ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് പേസ് നിരയിലെ സജീവ സാന്നിധ്യമായിരുന്നു. എന്നാല്‍ ഒരു ഐപിഎല്ലില്‍ പോലും അദ്ദേഹം കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 7 ടി20യില്‍ കളിച്ചിട്ടുണ്ട്. അഞ്ച് തവണ ഐപിഎല്‍ താര ലേലത്തില്‍ പങ്കെടുത്തെങ്കിലും ഫിലാണ്ടറെ വാങ്ങാന്‍ ആരും തയ്യാറായില്ല.

Story first published: Thursday, August 27, 2020, 9:56 [IST]
Other articles published on Aug 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+