For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: 2014ലെ യുഎഇയിലെ ഹീറോ ആരൊക്കെ? അഞ്ച് പേരുടെ പട്ടിക ഇങ്ങനെ

അബുദബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ 19ാം തീയ്യതി യുഎഇയില്‍ ആരംഭിക്കുകയാണ്. കൊറോണ വൈറസ് വ്യാപനം ഇന്ത്യയില്‍ ശക്തമായ സാഹചര്യത്തിലാണ് യുഎഇ ഐപിഎല്ലിന് വേദിയാകുന്നത്. സ്പിന്നിനെ തുണയ്ക്കുന്ന മൈതാനമെന്ന് പൊതുവേ വിലയിരുത്തപ്പെടുന്ന യുഎഇയിലെ മൈതാനത്തില്‍ ആര് കിരീടം നേടുമെന്നറിയാന്‍ നവംബര്‍ 10വരെ കാത്തിരിക്കണം. നേരത്തെ 2014ല്‍ കുറച്ച് ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍ വിജയകരമായി നടത്തിയിരുന്നു. ഈ ടൂര്‍ണമെന്റില്‍ യുഎഇയില്‍ തിളങ്ങിയ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഗ്ലെന്‍ മാക്‌സ്‌വെല്‍

ഗ്ലെന്‍ മാക്‌സ്‌വെല്‍

2014ല്‍ യുഎഇയില്‍ നടത്തിയ മത്സരങ്ങളില്‍ ഏറ്റവും മികവ് കാട്ടിയ താരം ഓസീസിന്റെ ഗ്ലെന്‍ മാക്‌സ്‌വെല്ലായിരുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടിയാണ് മാക്‌സ്‌വെല്‍ അന്ന് കളിച്ചത്. 5 മത്സരങ്ങളില്‍ 60 ശരാശരിയില്‍ മാക്‌സ് വെല്‍ അടിച്ചെടുത്തത് 300 റണ്‍സാണ്. അതും 201.34 സ്‌ട്രൈക്കറേറ്റില്‍. 95 റണ്‍സായിരുന്നു മാക്‌സ്‌വെല്ലിന്റെ യുഎഇയിലെ ഉയര്‍ന്ന സ്‌കോര്‍. ഇത്തവണയും കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടിയാണ് മാക്‌സ്‌വെല്‍ കളിക്കുന്നത്. സ്പിന്‍ബൗളര്‍മാരെ പിന്തുണയ്ക്കുന്ന മൈതാനത്ത് പഴയ ചരിത്രം ആവര്‍ത്തിക്കാന്‍ മാക്‌സ്‌വെല്ലിന് സാധിക്കുമോയെന്ന് കാത്തിരുന്ന് കാണണം.

അജിന്‍ക്യ രഹാനെ

അജിന്‍ക്യ രഹാനെ

ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെ സ്പിന്‍ ബൗളിനെ മികച്ച രീതിയില്‍ നേരിടുന്ന താരങ്ങളില്‍ ഒരാളാണ്. 2014ല്‍ യുഎഇയില്‍ രാജസ്ഥാനുവേണ്ടി പാഡണിഞ്ഞ രഹാനെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 36.4 ശരാശരിയില്‍ നേടിയത് 182 റണ്‍സാണ്. 120.53 ആയിരുന്നു സ്‌ട്രൈക്കറേറ്റ്. 72 റണ്‍സാണ് രഹാനെയുടെ യുഎഇയിലെ ഉയര്‍ന്ന സ്‌കോര്‍. അവസാന സീസണോടെ രാജസ്ഥാന്‍ വിട്ട രഹാനെ ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമാണ്. അനുഭവസമ്പന്നനായ രഹാനെ ഇത്തവണ ഡല്‍ഹിക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു.

സുനില്‍ നരെയ്ന്‍

സുനില്‍ നരെയ്ന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചാമ്പ്യന്മാരായ 2014ലെ ഐപിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്ത് സുനില്‍ നരെയ്‌നായിരുന്നു. യുഎഇയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 11.89 ശരാശരിയില്‍ 9 വിക്കറ്റാണ് നരെയ്ന്‍ വീഴ്ത്തിയത്. 5.35 ഇക്കോണമിയില്‍ പന്തെറിഞ്ഞ നരെയ്‌ന്റെ യുഎഇയിലെ മികച്ച ബൗളിങ് പ്രകടനം 20 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ്. ഇത്തവണ പന്ത് കൊണ്ട് മാത്രമല്ല ബാറ്റുകൊണ്ടും നരെയ്‌നില്‍ നിന്നും കൊല്‍ക്കത്ത ഏറെ പ്രതീക്ഷിക്കുന്നു.

മോഹിത് ശര്‍മ

മോഹിത് ശര്‍മ

2014ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്ന മോഹിത് ശര്‍മയാണ് കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരത്തിനുള്ള പര്‍പ്പിള്‍ ക്യാപ് നേടിയത്. മികച്ച രീതിയില്‍ സ്ലോ ബോള്‍ എറിയാന്‍ കഴിയുന്ന മോഹിത് 23 വിക്കറ്റാണ് സീസണില്‍ വീഴ്ത്തിയത്. യുഎഇയില്‍ അഞ്ച് മത്സരത്തില്‍ നിന്ന് 8 വിക്കറ്റാണ് താരം പിഴുതത്. 6.69 ആയിരുന്നു ഇക്കോണമി റേറ്റ്. 14 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതായിരുന്നു മികച്ച ബൗളിങ് പ്രകടനം. ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമാണ് മോഹിത്.

വരുണ്‍ ആരോണ്‍

വരുണ്‍ ആരോണ്‍

പൊതുവേ തല്ലുകൊള്ളി ബൗളറെന്ന വിശേഷണമുള്ള വരുണ്‍ ആരോണ് യുഎഇയില്‍ മികച്ച പ്രകടനമാണ് അവകാശപ്പെടാനുള്ളത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഭാഗമായിരുന്ന വരുണ്‍ ആരോണ്‍ നാല് മത്സരത്തില്‍ നിന്ന് 5.66 ഇക്കോണമി റേറ്റില്‍ 8 വിക്കറ്റാണ് വീഴ്ത്തിയത്. 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് യുഎഇയിലെ മികച്ച പ്രകടനം. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയാണ് ആരോണ്‍ കളിക്കുന്നത്. ഏറെ നാളായി ക്രിക്കറ്റിന് പുറത്തുള്ള ആരോണ് പഴയ ഫോം നിലനിര്‍ത്താന്‍ സാധിക്കുമോയെന്ന് കണ്ടറിയണം.

Story first published: Thursday, September 10, 2020, 9:40 [IST]
Other articles published on Sep 10, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+