ധോണി മുതല്‍ മൊര്‍ത്താസ വരെ.. ട്വന്റി 20 ലോകകപ്പ് നേടാന്‍ ഈ 10 ക്യാപ്റ്റന്മാര്‍!
നാഗ്പൂര്‍: ഏകദിന ലോകകപ്പ്, ട്വന്റി 20 ലോകകപ്പ്, ഐ സി സി ചാമ്പ്യന്‍സ് ട്രോഫി.. ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ഇനി കീഴടക്കാന്‍ ഉയരങ്ങളൊന്നും ബാക്കിയില്ല. ഈ മൂന്ന് കപ്പുകളും കിട്ടിയ ലോകത്തെ ഏക ക്യാപ്റ്റനാണ് ഇന്ത്യയുടെ എം എസ് ഡി. 2007 ലെ ട്വന്റി 20 ലോകകപ്പാണ് ധോണിയെ ഇന്ന് കാണുന്ന ധോണിയാക്കിയത്. സച്ചിനും സൗരവും ദ്രാവിഡും മാറിനിന്നപ്പോള്‍ ധോണിയുടെ കീഴില്‍ ദക്ഷിണാഫ്രിക്കയില്‍ പോയി ഇന്ത്യ കപ്പടിച്ച് തിരിച്ചുവന്നു.
എന്നാല്‍ ധോണിയെപ്പോലല്ല മറ്റ് ക്യാപ്റ്റന്മാര്‍. അവര്‍ക്കിത്ര പെരുമയും പറയാനില്ല. എന്നാല്‍ ധോണിയെപ്പോലും അമ്പരപ്പിക്കാന്‍ സാധ്യതയുള്ള ചില ക്യാപ്റ്റന്‍സി പാക്കേജുകളുണ്ട്. ഉദാഹരണത്തിന് ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍. ട്വന്റി 20 ലോകകപ്പിന്റെ ആറാമത് എഡിഷന്‍ ഇന്ന് (മാര്‍ച്ച് 15 ചൊവ്വാഴ്ച) നാഗ്പൂരില്‍ തുടങ്ങുമ്പോള്‍ പത്ത് ടീമുകളുടെയും ക്യാപ്റ്റന്മാരെയും അവരുടെ ട്വന്റി20 റെക്കോര്‍ഡുകളും നോക്കൂ.

എം എസ് ധോണി - ഇന്ത്യ
ട്വന്റി 20 മത്സരങ്ങള്‍ 62, ജയം 36, തോല്‍വി 24, ടൈ 1, ഫലമില്ലാത്തത് 1.

ഷാഹിദ് അഫ്രിദി - പാകിസ്താന്‍
ട്വന്റി 20 മത്സരങ്ങള്‍ 80, ജയം 48, തോല്‍വി 31, ഫലമില്ലാത്തത് 0

ഫാഫ് ഡുപ്ലിസി - ദക്ഷിണാഫ്രിക്ക
ട്വന്റി 20 മത്സരങ്ങള്‍ 27, ജയം 16, തോല്‍വി 11, ഫലമില്ലാത്തത് 0.

ആഞ്ചലോ മാത്യൂസ് - ശ്രീലങ്ക
ട്വന്റി 20 മത്സരങ്ങള്‍ 6, ജയം 2, തോല്‍വി 3, ഫലമില്ലാത്തത് 1

ഡാരന്‍ സമി - വെസ്റ്റ് ഇന്‍ഡീസ്
ട്വന്റി 20 മത്സരങ്ങള്‍ 41, ജയം 23, തോല്‍വി 16, ഫലമില്ലാത്തത് 1

ഇയാന്‍ മോര്‍ഗന്‍ - ഇംഗ്ലണ്ട്
ട്വന്റി 20 മത്സരങ്ങള്‍ 13, ജയം 7, തോല്‍വി 6, ഫലമില്ലാത്തത് 0

സ്റ്റീവ് സ്മിത്ത് - ഓസ്‌ട്രേലിയ
ട്വന്റി 20 മത്സരങ്ങള്‍ 4, ജയം 2, തോല്‍വി 2, ഫലമില്ലാത്തത് 0

മഷ്‌റഫെ മൊര്‍ത്താസ - ബംഗ്ലാദേശ്
ട്വന്റി 20 മത്സരങ്ങള്‍ 19, ജയം 9, തോല്‍വി 9, ഫലമില്ലാത്തത് 0

കെയ്ന്‍ വില്യംസന്‍ - ന്യൂസിലന്‍ഡ്
ട്വന്റി 20 മത്സരങ്ങള്‍ 12, ജയം 7, തോല്‍വി 5, ഫലമില്ലാത്തത് 0

അസ്ഗര്‍ സ്റ്റാനിക്‌സായ് - അഫ്ഗാനിസ്ഥാന്‍
ട്വന്റി 20 മത്സരങ്ങള്‍ 19, ജയം 16, തോല്‍വി 3, ഫലമില്ലാത്തത് 0
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications