വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'സ്‌മോക്കിങ് ടൂ മച്ച്', സിഗരറ്റ് വലി ശീലമുള്ള ക്രിക്കറ്റ് താരങ്ങളിതാ, ഒരു ഇന്ത്യക്കാരനും

വലപ്പോഴും മദ്യപിക്കുന്ന കായിക താരങ്ങളുണ്ടെങ്കിലും പുകവലി ശീലമുള്ളവര്‍ വളരെ കുറവാണ്

1

കായിക താരങ്ങള്‍ പൊതുവേ ലഹരികളോട് അല്‍പ്പം അകലം പാലിക്കാറുണ്ട്. കാരണം ലഹരി ഉപയോഗം കായിക ക്ഷമതയെ നശിപ്പിക്കുന്നത് തന്നെ. കായി താരങ്ങള്‍ക്ക് ഫിറ്റ്‌നസ് അത്യാവശ്യമായതിനാല്‍ത്തന്നെ ഒട്ടുമിക്ക താരങ്ങളും കരിയറില്‍ ലഹരിയെ മാറ്റിനിര്‍ത്താറുണ്ട്. താരങ്ങളുടെ ലഹരി ഉപയോഗം മറ്റ് യുവാക്കളെയും ആരാധകരെയും അനുകരിക്കാന്‍ പ്രേരിപ്പിക്കുമെന്നതും കായിക താരങ്ങളെ ലഹരി ഉപയോഗിക്കുന്നതില്‍ നിന്ന് പിന്നോട്ടടിപ്പിക്കുന്നു.

എന്നാല്‍ ഇതൊന്നും വകവെക്കാത്ത കായിക താരങ്ങളും ഏറെയാണ്. വിവാദങ്ങളെപ്പോലും കൂസാതെ ഇത്തരത്തില്‍ ലഹരി ഉപയോഗിക്കുന്നവരുമുണ്ട്. വലപ്പോഴും മദ്യപിക്കുന്ന കായിക താരങ്ങളുണ്ടെങ്കിലും പുകവലി ശീലമുള്ളവര്‍ വളരെ കുറവാണ്. എന്നാല്‍ ക്രിക്കറ്റിലെ പ്രശ്‌സ്തരായ ചില താരങ്ങള്‍ പുകവലി ശീലമാക്കിയവരാണ്. പരസ്യമായി പുകവലിക്കുന്നവരും രഹസ്യമായി പുകവലിക്കുന്നവരുമുണ്ട്. ഇത്തരത്തില്‍ സിഗരറ്റ് വലി ശീലമുള്ള ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഷെയ്ന്‍ വോണ്‍

ഷെയ്ന്‍ വോണ്‍

മുന്‍ ഓസ്‌ട്രേലിയന്‍ താരവും സ്പിന്‍ ഇതിഹാസവുമായ ഷെയ്ന്‍ വോണ്‍ പുകവലി ശീലമാക്കിയ ക്രിക്കറ്റ് താരങ്ങളിലൊരാളാണ്. ഡ്രസിങ് റൂമില്‍പ്പോലും ഷെയ്ന്‍ വോണ്‍ സിഗരറ്റ് വലിച്ചിരുന്നു. തന്റെ പുകവലി ശീലത്തേക്കുറിച്ച് അദ്ദേഹം തന്നെ പല വേദികളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. വിരമിച്ച ശേഷം മത്സരങ്ങള്‍ കാണാനെത്തിയപ്പോഴും അദ്ദേഹം പരസ്യമായി പുകവലിച്ചു. ഇതിന്റെ ചിത്രങ്ങള്‍ വലിയ വിമര്‍ശനവും നേരിട്ടിട്ടുണ്ട്. കഴിഞ്ഞിടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഷെയ്ന്‍ മരണത്തിന് കീഴടങ്ങിയിരുന്നു.

ആരോണ്‍ ഫിഞ്ച്

ആരോണ്‍ ഫിഞ്ച്

നിലവിലെ ഓസീസ് ക്രിക്കറ്റ് ടീം നായകനായ ആരോണ്‍ ഫിഞ്ച് പുകവലി ശീലമുള്ള താരങ്ങളിലൊരാളാണ്. എന്നാല്‍ പരസ്യമായി അദ്ദേഹം പുകവലിക്കാറില്ല. ഓസീസ് നായകനായതിനാല്‍ത്തന്നെ അതിന്റെ മാന്യത അദ്ദേഹം നോക്കാറുണ്ട്. എന്നാല്‍ അപൂര്‍വ്വമായാണെങ്കിലും അദ്ദേഹം പുകവലിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പുകവലി ശീലമുള്ളയാളാണ് ഫിഞ്ച്.

സര്‍ ഇയാന്‍ ബോത്തം

സര്‍ ഇയാന്‍ ബോത്തം

മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടറായ സര്‍ ഇയാന്‍ ബോത്തവും കഠിനമായി പുകവലിക്കുന്ന താരങ്ങളിലൊരാളാണ്. ഇതിഹാസ ഓള്‍റൗണ്ടര്‍ പല തവണ പരസ്യമായി പുകവലിച്ചിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡ്രസിങ് റൂമിലടക്കം അദ്ദേഹം സിഗരറ്റ് വലിച്ചിരുന്നു. ബാത്ത്‌റൂമില്‍ സിഗരറ്റ് വലിക്കുന്ന ശീലവും ബോത്തത്തിനുണ്ടായിരുന്നു. ക്രിക്കറ്റില്‍ പുകവലിക്ക് അടിമയായിരുന്ന താരമെന്ന് ബോത്തത്തെ വിശേഷിപ്പിക്കാം.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെ പുകവലി ശീലം എല്ലാവര്‍ക്കും അറിയാവുന്നതാണ്. വമ്പനടിക്കാരനായ ഗെയ്ല്‍ പുകവലിയും മദ്യപാനവുമെല്ലാമുണ്ട്. ഇതെല്ലാം പരസ്യമായി ചെയ്യാനും അദ്ദേഹം മടികാട്ടാറില്ല. പാര്‍ട്ടികളില്‍ ചുരുട്ടും വലിച്ച് മദ്യ ഗ്ലാസുമായി നില്‍ക്കുന്ന ഗെയ്‌ലിന്റെ ചിത്രങ്ങള്‍ നിരവധി തവണ പുറത്തുവന്നിട്ടുണ്ട്. സ്വാഭാവികമായി ഉയര്‍ന്ന ഫിറ്റ്‌നസുള്ള ഗെയ്ല്‍ തന്റെ ഈ സ്വഭാവത്തെക്കുറിച്ചും ശീലങ്ങളെക്കുറിച്ചും തുറന്ന് പറയാന്‍ മടികാട്ടാറുമില്ല.

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ പുകവലി ശീലമുള്ള താരങ്ങളിലൊരാളാണ്. എന്നാല്‍ വിവാഹ ശേഷം അദ്ദേഹം പുകവലി നിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള ഹര്‍ദിക്കിന്റെ വളര്‍ച്ച ഐപിഎല്ലിലൂടെയായിരുന്നു. മുംബൈ ഇന്ത്യന്‍സിനൊപ്പം ഉണ്ടായിരുന്ന സമയത്ത് ഹര്‍ദിക് പുകവലിക്കാറുണ്ടായിരുന്നു. ഇതെല്ലാം രഹസ്യമായാണെന്ന് മാത്രം. ഹര്‍ദിക്ക് പുകവലിക്കുന്നത് ആദ്യം ഗോസിപ്പുകള്‍ മാത്രമായിരുന്നെങ്കിലും ഒരിക്കല്‍ ഇത് സത്യമാണെന്ന് വ്യക്തമായി. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ ഭാര്യ സാക്ഷിയുടെ ജന്മദിന ആഘോഷത്തിനിടെ പുറത്തുവന്ന വീഡിയോയിലാണ് ഹര്‍ദിക് പാണ്ഡ്യ പുകവലിക്കുന്നത് ഉള്‍പ്പെട്ടത്. എന്നാല്‍ അധികം പേരിലേക്കെത്തുന്നതിന് മുമ്പെ ഈ വീഡിയോ നീക്കം ചെയ്യപ്പെട്ടു.

ബെന്‍ സ്റ്റോക്‌സ്

ബെന്‍ സ്റ്റോക്‌സ്

ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ബെന്‍ സ്‌റ്റോക്‌സും പുകവലി ശീലമാക്കിയ താരമാണ്. എന്നാല്‍ പിതാവിന്റെ മരണ ശേഷം അദ്ദേഹം ഈ ശീലം നിര്‍ത്തിയെന്നാണ് വിവരം. 2019ലെ ഏകദിന ലോകകപ്പ് ഫൈനല്‍ സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയിരുന്നു. ഇതിന് മുന്‍പ് ലഭിച്ച ഇടവേളക്കിടെ ഡ്രസിങ് റൂമിലെത്തി സ്റ്റോക്‌സ് സിഗരറ്റ് വലിച്ചിരുന്നുവെന്ന് അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.

Story first published: Friday, June 3, 2022, 17:32 [IST]
Other articles published on Jun 3, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X