ലണ്ടന്‍: 15 വര്‍ഷം ഇംഗ്ലണ്ട് ഫുട്ബോള്‍ ടീമിന്റെ നെടുംതൂണായിരുന്ന ഫ്രാങ്ക് ലംപാര്‍ഡ് അന്താരാഷ്ട്ര കരിയറിന് വിരാമിമിട്ടു. ഏറ്റവും വേദനപ്പിക്കുന്ന തീരുമാനങ്ങളിലൊന്നാണിതെന്ന് 36കാരനായ ലാംപാര്‍ഡ് പറഞ്ഞു. അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചാലും ക്ലബ്ബ് ഫുട്ബോളില്‍ ലാംപാര്‍ഡിനെ ആരാധകര്‍ക്ക് കാണാം. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കളിക്കാരനാണ് ഇപ്പോള്‍ ലംപാര്‍ഡ്.
1999ല്‍ ഇംഗ്ലണ്ട് ടീമിനൊപ്പം കരിയര്‍ തുടങ്ങിയ ലംപാര്‍ഡ് 106 തവണ രാജ്യത്തിനുവേണ്ടി ജഴ്സിയണിഞ്ഞു. 29 തവണ ടീമിനുവേണ്ടി ഗോള്‍ നേടുകയും ചെയ്തു സെന്‍ട്രല്‍ അറ്റാക്കിങ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ ലാംപാര്‍ഡ്. മിഡ്ഫീല്‍ഡില്‍ ഏതു ജോലിയും ഭംഗിയായി ഏറ്റെടുക്കന്ന ലംപാര്‍ഡ് ലോകത്തെ ഏതു ടീമിലും ഇടംനേടാന്‍ പ്രാപ്തിയുള്ള പ്രതിഭാധനനായാണ് കണക്കാക്കുന്നത്.
ലോകകപ്പ് ഫുട്ബോളിന് ശേഷം വിരമിക്കലിന് ആലോചിച്ചിരുന്നതായി ലംപര്ഡ് പറഞ്ഞു. എല്ലാവരുമായും ഇക്കാര്യം ആലോചിച്ചു. കുടുംബവും സുഹൃത്തുക്കളുമെല്ലാം തനിക്ക് പിന്തുണയേകിയെന്നും ലംപാര്‍ഡ് അറിയിച്ചു. ഇംഗ്ലണ്ട് ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഓരോ തവണ ജഴ്സിയണിയുമ്പോള്‍ ആ അഭിമാനം തനിക്കൊപ്പമുണ്ടാകാറുണ്ടെന്ന് ലംപാര്‍ഡ് പറഞ്ഞു.
ഇംഗ്ലീഷ് ടീമിന് കോച്ച് റോയ് ഹോഡ്ജ്സണിന്റെ കീഴില്‍ നല്ലൊരു ഭാവിയുണ്ട്. ഇപ്പോള്‍ ടീമില്‍ പ്രതിഭയുള്ള കളിക്കാരുണ്ട്. വിരമിക്കാന്‍ പറ്റിയ സമയവും ഇതാണെന്ന് ലംപാര്‍ഡ് വ്യക്തമാക്കി. ബെല്‍ജിയത്തിനെതിരായ സൗഹൃദ മത്സരത്തില്‍ അരങ്ങേറ്റം നടത്തിയ ലംപാര്‍ഡ് ബ്രസീല്‍ ലോകകപ്പില്‍ കോസ്റ്റാറിക്കയ്ക്കെതിരെയായിരുന്നു അവസാന മത്സരം കളിച്ചത്. 13 വര്‍ഷം ചെല്‍സിയുടെ മിഡ് ഫീല്‍ഡറായ ലംപാര്‍ഡ് ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച് ഗോള്‍ സ്കോറര്‍ കൂടിയാണ്.