For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ആരൊക്കെ വന്നു, ആരൊക്കെ പോയി? ധവാന്റെ കൂടുമാറ്റം അപ്രതീക്ഷിതം!!

ഡികോക്കാണ് സീസണിനു മുമ്പ് പുതിയ ടീമിലെത്തിയ മറ്റൊരു താരം

By Manu

മുംബൈ: ഐപിഎല്ലില്‍ ഫ്രാഞ്ചൈസികള്‍ ട്രാന്‍സ്ഫര്‍ ചൂടിലാണ്. താരലേലം അടുത്ത മാസം നടക്കാനിരിക്കെ ഫ്രാഞ്ചൈസികള്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ സജീവമായിക്കഴിഞ്ഞു. ലേലത്തിനു മുമ്പായി അടുത്ത സീസണില്‍ നിലനിര്‍ത്തുന്ന കളിക്കാരുടെയും ഒഴിവാക്കിയ താരങ്ങളുടെയും ലിസ്റ്റ് സമര്‍പ്പിക്കാന്‍ ഫ്രാഞ്ചൈസികളോട് ഐപിഎല്‍ ഭരണസമിതി നേരത്തേ ആവശ്യപ്പെട്ടിരുന്നു.

ലേലത്തിനു മുമ്പായി ഇതികം തന്നെ ചില ടീമുകള്‍ പുതിയ താരങ്ങളെ സ്വന്തം തട്ടകത്തില്‍ എത്തിച്ചു കഴിഞ്ഞു. ചിലരെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് ഒരു താരത്തെ പോലും പുതുയായി വാങ്ങാത്ത ടീമുകള്‍. ഇതുവരെ ടീമുകള്‍ വാങ്ങുകയും ഒഴിവാക്കുകയും ചെയ്ത കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

 കിങ്‌സ് ഇലവന്‍ പഞ്ചാബ്

കിങ്‌സ് ഇലവന്‍ പഞ്ചാബ്

മുന്‍ റണ്ണറപ്പായ കിങ്‌സ് ഇലവന്‍ പഞ്ചാബ് കഴിഞ്ഞ സീസണില്‍ ശക്തമായ ടീമുണ്ടായിട്ടും നിരാശാജനകമായ പ്രകടനമാണ് നടത്തിയത്. പോയിന്റ് പട്ടികയില്‍ അവര്‍ക്കു ഏഴാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നിരുന്നു.
പുതിയ സീസണ്‍ മുന്നില്‍ കണ്ട് വീരേന്ദര്‍ സെവാഗ് ടീമിന്റെ പരിശീലകസ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് ന്യൂസിലാന്‍ഡിന്റെ മുന്‍ കോച്ച് മൈക്ക് ഹെസ്സനെ പഞ്ചാബ് പരിശീലകനായി നിയമിച്ചിരുന്നു. കഴിഞ്ഞ സീസണിലെ ടീമിലുണ്ടായിരുന്ന ഓസ്‌ട്രേലിയന്‍ താരം മാര്‍ക്കസ് സ്‌റ്റോയ്ണിസിനെ മാത്രമേ പഞ്ചാബ് ഒഴിവാക്കിയിട്ടുള്ളൂ. മന്‍ദീപ് സിങാണ് പകരം ടീമിലേക്കു പുതുതായി വന്നത്.

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

ലേലത്തിനു മുമ്പ് ഏറ്റവും വലിയ നേട്ടമുണ്ടാക്കിയ ടീം ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ്. ഇതുവരെ ഐപിഎല്‍ കിരീടം നേടാനായിട്ടില്ലാത്ത ഡല്‍ഹി അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവിനാണ് കോപ്പ് കൂട്ടുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ ശിഖര്‍ ധവാനെയാണ് ഡല്‍ഹി പുതുതായി കൊണ്ടുവന്നത്. പ്രഥമ സീസണില്‍ ഡല്‍ഹിക്കൊപ്പമുണ്ടായിരുന്ന താരമായിരുന്നു അദ്ദേഹം.
സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ നിന്നാണ് ധവാന്റെ വരവ്. പകരം വിജയ് ശങ്കര്‍, ഷഹബാസ് നദീം, അഭിഷേക് ശര്‍മ എന്നീ മൂന്നു താരങ്ങളെയും ഡല്‍ഹി ഹൈദരാബാദിന് കൈമാറിയിട്ടുണ്ട്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സേ് കഴിഞ്ഞ സീസണില്‍ ദിനേഷ് കാര്‍ത്തികിന്റെ നായകത്വത്തില്‍ പ്ലേഓഫ് വരെയെത്തിയിരുന്നു. എന്നാല്‍ പ്ലേഓഫില്‍ ഹൈദരാബാദിനോട് തോറ്റ് അവര്‍ പുറത്താവുകയായിരുന്നു.
പുതിയ സീസണിലേക്ക് ആരെയും കൊല്‍ക്കത്ത ഇതുവരെ ടീമിലേക്കു കൊണ്ടുവന്നിട്ടില്ല. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഉണ്ടായിരുന്ന ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനെ കെകെആര്‍ ഒഴിവാക്കി. പരിക്കുമൂലം കഴിഞ്ഞ സീസണില്‍ ഒരു മല്‍സരത്തില്‍പ്പോലും സ്റ്റാര്‍ക്കിന്റെ സേവനം ടീമിന് ലഭിച്ചിരുന്നില്ല.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പ്ലേഓഫിലും പിന്നീട് ഫൈനലിലുമെത്തിയ ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. കലാശക്കളിയില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനു മുന്നില്‍ കെയ്ന്‍ വില്ല്യംസണ്‍ നയിച്ച ഹൈദരാബാദിന് കാലിടറുകയായിരുന്നു. വിലക്ക് കാരണം മുന്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍ കളിക്കാതിരുന്നിട്ടും ഹൈദരാബാദിന് ഫൈനല്‍ വരെയെത്താന്‍ കഴിഞ്ഞത് വലിയ നേട്ടം തന്നെയാണ്.
പുതിയ സീസണില്‍ വാര്‍ണര്‍ തിരികെയെത്തുമ്പോള്‍ പകരം ശിഖര്‍ ധവാനെ ഹൈദരാബാദ് ഡല്‍ഹിക്കു കൈമാറിക്കഴിഞ്ഞു. ധവാന് പകരം വിജയ് ശങ്കര്‍, ഷഹബാസ് നദീം, അഭിഷേക് ശര്‍മ എന്നീ മൂന്നു താരങ്ങളെ ടീമിലേക്കു കൊണ്ടുവരാനും അവര്‍ക്കായിട്ടുണ്ട്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കഴിഞ്ഞ സീസണിലും കിരീടഫേവറിറ്റുകളിലൊന്നായിരുന്നെങ്കിലും നിരാശപ്പെടുത്തുകയായിരുന്നു. ആറാംസ്ഥാനത്താണ് കഴിഞ്ഞ തവണ ആര്‍സിബി ഫിനിഷ് ചെയ്തത്. പുതിയ സീസണില്‍ ഇന്ത്യയുടെ മുന്‍ കോച്ച് ഗാരി കേസ്റ്റണിനെ പരിശീലകനായി ആര്‍സിബി നിയമിച്ചു കഴിഞ്ഞു.
ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് താരമായ ക്വിന്റണ്‍ ഡികോക്കിനെയും ഇന്ത്യയുടെ മന്‍ദീപ് സിങിനെയുമാണ് പുതിയ സീസണിനു മുമ്പ് ആര്‍സിബി ഒഴിവാക്കിയത്. പകരം ഓസ്‌ട്രേലിയയുടെ മാര്‍ക്കസ് സ്‌റ്റോയ്ണിസിനെ ആര്‍സിബി വാങ്ങുകയും ചെയ്തു.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

മൂന്നു തവണ ഐപിഎല്‍ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ സീസണില്‍ ദയനീയ പരാജയമായിരുന്നു. പോയിന്റ് പട്ടികയില്‍ അഞ്ചാമതായാണ് രോഹിത് ശര്‍മയുടെ ടീം ഫിനിഷ് ചെയ്തത്.
പുതിയ സീസണിനു മുന്നോടിയായി ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് താരം ക്വിന്റണ്‍ ഡികോക്കിനെയാണ് മുംബൈ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവന്നത്. ബംഗ്ലാദേശ് പേസറായ മുസ്തഫിസുര്‍ റഹ്മാനെയും ശ്രീലങ്കയുടെ അകില ധനഞ്്ജയയെയും അവര്‍ ഒഴിവാക്കുകയും ചെയ്തു.

Story first published: Thursday, November 15, 2018, 12:17 [IST]
Other articles published on Nov 15, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+