വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന് നേടാനായില്ല, എന്നാല്‍ ആ നാല് റെക്കോഡുകള്‍ ദ്രാവിഡിന് സ്വന്തം, എന്തൊക്കെയെന്നറിയാം

ക്ഷമയോടെ എത്ര നേരം വേണമെങ്കിലും ക്രീസില്‍ നില്‍ക്കാനും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും കെല്‍പ്പുള്ള അപൂര്‍വ്വ പ്രതിഭയാണ് ദ്രാവിഡ്

1
ടെസ്റ്റിൽ 30000 പന്തുകൾ നേരിട്ട Dravid; പിന്നെ എന്തൊക്കെ ? |*Cricket

ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും. രണ്ട് പേരും ഏത് മൈതാനങ്ങളും തങ്ങളുടേതായ അടയാളപ്പെടുത്തല്‍ നടത്തിത്തന്നെ കരിയര്‍ അവസാനിപ്പിച്ചവരാണ്. സച്ചിന്‍ ലോക ക്രിക്കറ്റിലെ ഇതിഹാസമാവുമ്പോള്‍ ദ്രാവിഡ് ടെസ്റ്റിലെ പൂര്‍ണ്ണതയുള്ള താരമാണ്. ക്ഷമയോടെ എത്ര നേരം വേണമെങ്കിലും ക്രീസില്‍ നില്‍ക്കാനും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും കെല്‍പ്പുള്ള അപൂര്‍വ്വ പ്രതിഭയാണ് ദ്രാവിഡ്. സച്ചിനാണോ ദ്രാവിഡാണോ ടെസ്റ്റില്‍ കൂടുതല്‍ കേമനെന്ന് ചോദിച്ചാല്‍ ഉത്തരം പ്രയാസം. എന്നാല്‍ സച്ചിന് നേടാനാവാത്ത ചില റെക്കോഡുകള്‍ ദ്രാവിഡ് ടെസ്റ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്തൊക്കെയാണെന്നറിയാം.

ഒറ്റ ടി20യില്‍ മാത്രം ടീമിനെ നയിച്ചു, പിന്നെ ക്യാപ്റ്റനാക്കിയില്ല, അഞ്ച് സൂപ്പര്‍ താരങ്ങളിതാഒറ്റ ടി20യില്‍ മാത്രം ടീമിനെ നയിച്ചു, പിന്നെ ക്യാപ്റ്റനാക്കിയില്ല, അഞ്ച് സൂപ്പര്‍ താരങ്ങളിതാ

ഒരു മത്സരത്തില്‍ തന്നെ രണ്ട് സെഞ്ച്വറി

ഒരു മത്സരത്തില്‍ തന്നെ രണ്ട് സെഞ്ച്വറി

ഒരു മത്സരത്തില്‍ത്തന്നെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടുകയെന്നത് എളുപ്പമുള്ള കാര്യമല്ല. പ്രതിഭാശാലികള്‍ക്ക് മാത്രം സാധിക്കുന്ന ഈ നേട്ടം ദ്രാവിഡിന് നേടാനായിട്ടുണ്ട്. എന്നാല്‍ സച്ചിന് ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല. ദ്രാവിഡിനെക്കൂടാതെ സുനില്‍ ഗവാസ്‌കര്‍, വിരാട് കോലി എന്നിവരാണ് ഈ നേട്ടത്തിലേക്കെത്തിയത്. 1999ലെ ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റിലായിരുന്നു ദ്രാവിഡിന്റെ നേട്ടം. ആദ്യ ഇന്നിങ്‌സില്‍ 190 റണ്‍സ് നേടിയ ദ്രാവിഡ് രണ്ടാം ഇന്നിങ്‌സില്‍ 103* റണ്‍സുമായി പുറത്താവാതെ നിന്നു. 2005ല്‍ പാകിസ്താനെതിരേയും രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടാന്‍ ദ്രാവിഡിന് സാധിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടില്‍ ഹിറ്റ്മാന്‍ 'വേറെ ലെവല്‍', ഈ അഞ്ച് ഇംഗ്ലണ്ട് താരങ്ങളെക്കാള്‍ കൂടുതല്‍ സെഞ്ച്വറി

ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ 250 റണ്‍സ്

ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ 250 റണ്‍സ്

ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടുകയെന്നത് വളരെ പ്രയാസമാണ്. സച്ചിന്‍ 51 തവണയാണ് ടെസ്റ്റ് സെഞ്ച്വറി നേടിയത്. എന്നാല്‍ ഇതില്‍ പലതിനേയും ഇരട്ട സെഞ്ച്വറിയാക്കി മാറ്റാന്‍ സച്ചിനായിട്ടില്ല. ടെസ്റ്റില്‍ 248 റണ്‍സാണ് സച്ചിന്റെ ഉയര്‍ന്ന സ്‌കോര്‍. 250ലധികം റണ്‍സ് നേടാന്‍ അദ്ദേഹത്തിനായില്ല. എന്നാല്‍ ദ്രാവിഡിന് ഈ നേട്ടമുണ്ട്. പാകിസ്താനെതിരേ റാവല്‍പിണ്ടിയില്‍ 270 റണ്‍സാണ് നേടിയത്. സച്ചിന്‍ ഇതിഹാസമാണെങ്കിലും 250 റണ്‍സെന്ന കടമ്പ പിന്നിടാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഏകദിനത്തില്‍ 200 റണ്‍സ് ആദ്യമായി നേടിയ താരം സച്ചിനാണ്.

ടെസ്റ്റില്‍ 30000 പന്ത് നേരിട്ടു

ടെസ്റ്റില്‍ 30000 പന്ത് നേരിട്ടു

സച്ചിനും ദ്രാവിഡും ടെസ്റ്റില്‍ മികച്ച റെക്കോഡുള്ളവരാണ്. എന്നാല്‍ ഇവരില്‍ ക്ഷമയോടെ ക്രീസില്‍ നിന്ന് വലിയ ഇന്നിങ്‌സ് സൃഷ്ടിക്കാന്‍ ആരാണ് മിടുക്കനെന്ന് ചോദിച്ചാല്‍ രാഹുല്‍ ദ്രാവിഡ് എന്നാണ് ഉത്തരം. കാരണം ബൗളറുടെ യാതൊരു വിധ പ്രകോപനത്തിലും വീഴാത്ത ക്ഷമാശീലനായ ക്രിക്കറ്റ് താരമാണ് ദ്രാവിഡ്. ക്രീസില്‍ നങ്കൂരമിട്ടാല്‍ ദ്രാവിഡെന്ന വന്മരത്തെ പറിക്കുക പ്രയാസം തന്നെയാണ്. കരിയറില്‍ 30000ലധികം പന്തുകള്‍ നേരിട്ട താരമാണ് അദ്ദേഹം. എന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ദ്രാവിഡിനെക്കാള്‍ കൂടുതല്‍ മത്സരം കളിച്ചിട്ടും നേരിട്ടത് 29437 പന്താണ്. 30000 എന്ന കടമ്പ കടക്കാന്‍ സച്ചിന് സാധിച്ചിട്ടില്ല.

വരവറിയിച്ചത് പരമ്പരയിലെ താരമായി, ഇന്ത്യയുടെ അഞ്ച് പേരിതാ, കോലിയും രോഹിത്തുമില്ല

എല്ലാ ടെസ്റ്റ് ടീമിനെതിരേയും സെഞ്ച്വറി

എല്ലാ ടെസ്റ്റ് ടീമിനെതിരേയും സെഞ്ച്വറി

ദ്രാവിഡ് വിരമിക്കുന്നത് വരെ ടെസ്റ്റ് അംഗീകാരം ഉണ്ടായിരുന്ന എല്ലാ ടീമിനെതിരേയും ദ്രാവിഡ് സെഞ്ച്വറി നേടിയിട്ടുണ്ട്. 10 രാജ്യങ്ങള്‍ക്കെതിരേയാണ് ദ്രാവിഡ് ടെസ്റ്റ് കളിച്ചത്. ഇവര്‍ക്കെല്ലാം എതിരേ അദ്ദേഹം സെഞ്ച്വറി നേടി. എന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 10 രാജ്യങ്ങള്‍ക്കെതിരേ കളിച്ചപ്പോള്‍ ഒരു രാജ്യത്തിനെതിരേ മാത്രം ടെസ്റ്റ് സെഞ്ച്വറി നേടിയില്ല. അത് സിംബാബ് വെയാണ്. ഈ ടീമിനെതിരേ നാല് ടെസ്റ്റാണ് ടെണ്ടുല്‍ക്കര്‍ കളിച്ചത്. 74 റണ്‍സാണ് സച്ചിന്റെ ഉയര്‍ന്ന സ്‌കോര്‍. സിംബാബ് വെയ്‌ക്കെതിരേ മാത്രം സച്ചിന് നിര്‍ഭാഗ്യവശാല്‍ ടെസ്റ്റ് സെഞ്ച്വറിയിലേക്കെത്താനായില്ല.

Story first published: Saturday, June 25, 2022, 17:12 [IST]
Other articles published on Jun 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X