വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ വേണോ?, വേണ്ടെന്ന് ഉറപ്പിച്ച് പറയാം, കാരണങ്ങളിതാ

രാജസ്ഥാന്‍ റോയല്‍സ് നായകന് ഇന്ത്യ അവസരം നല്‍കിയ സമയത്തൊന്നും തിളങ്ങാനായിരുന്നില്ല

1

ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് അന്താരാഷ്ട്ര ടീമുകളെല്ലാം ഇപ്പോള്‍ തന്ത്രം മെനയുന്നത്. ഇന്ത്യയുടെ ഒക്ടോബര്‍ വരെയുള്ള മത്സര പരമ്പരകളില്‍ കൂടുതല്‍ ടി20 മത്സരങ്ങളാണ്. നിലവില്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പര കളിക്കുന്ന ഇന്ത്യ അതിന് ശേഷം ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവരുമായെല്ലാം ടി20 പരമ്പര കളിക്കുന്നുണ്ട്.

താരസമ്പന്നമായ ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് പദ്ധതികളിലേക്ക് നോക്കുമ്പോള്‍ ടീം സെലക്ഷന്‍ ഏറെക്കുറെ ഉറപ്പായിട്ടുണ്ടെന്ന് പറയാം. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവരൊക്കെ സ്ഥാനം ഉറപ്പിച്ചവര്‍ തന്നെയാണ്. നിരവധി യുവതാരങ്ങള്‍ അവസരം കാത്ത് പുറത്തുണ്ട്.

ഇതില്‍ ആരാധകര്‍ ഇന്ത്യന്‍ ടീമില്‍ കാണാന്‍ ആഗ്രഹിക്കുന്ന താരങ്ങളിലൊരാള്‍ സഞ്ജു സാംസണാണ്. രാജസ്ഥാന്‍ റോയല്‍സ് നായകന് ഇന്ത്യ അവസരം നല്‍കിയ സമയത്തൊന്നും തിളങ്ങാനായിരുന്നില്ല. സഞ്ജുവിനെ ഇന്ത്യ മനപ്പൂര്‍വ്വം മാറ്റിനിര്‍ത്തുന്നുവെന്ന അഭിപ്രായമുള്ളവരും ഏറെയാണ്. സഞ്ജുവിനെ ശരിക്കും ഇന്ത്യ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കേണ്ടതായുണ്ടോ?. കാരണങ്ങള്‍ നിരത്തി പരിശോധിക്കാം.

പാകിസ്താന്‍ എതിരേ വന്നാല്‍ ഇവര്‍ വിടില്ല, ഗംഭീര റെക്കോഡ്, അഞ്ച് ഇന്ത്യന്‍ താരങ്ങളിതാപാകിസ്താന്‍ എതിരേ വന്നാല്‍ ഇവര്‍ വിടില്ല, ഗംഭീര റെക്കോഡ്, അഞ്ച് ഇന്ത്യന്‍ താരങ്ങളിതാ

സ്ഥിരതയില്ലാത്ത ബാറ്റ്‌സ്മാന്‍

സ്ഥിരതയില്ലാത്ത ബാറ്റ്‌സ്മാന്‍

സ്ഥിരതയാണ് ടീമിലേക്ക് പരിഗണിക്കപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. സഞ്ജുവിന്റെ സ്ഥിരത പരിശോധിച്ചാല്‍ നിരാശപ്പെടേണ്ടി വരും. തന്റേതായ ദിവസം എല്ലാ ബൗളര്‍മാരെയും അടക്കി ഭരിക്കാന്‍ കെല്‍പ്പുള്ളവനാണ് സഞ്ജുവെങ്കിലും വിശ്വസ്തനെന്ന നിലയില്‍ പരിഗണിക്കാനാവില്ല. വിക്കറ്റ് കാത്ത് വലിയ ഇന്നിങ്‌സ് സ്ഥിരതയോടെ കളിക്കുന്നതില്‍ സഞ്ജു പരാജയമാണ്. ഇന്ത്യന്‍ ടി20 ടീമില്‍ 13 തവണയാണ് സഞ്ജുവിന് അവസരം ലഭിച്ചത്. 14.5 ശരാശരിയില്‍ നേടാനായത് 174 റണ്‍സ് മാത്രം. 39 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു തവണ പോലും പ്രതീക്ഷ നല്‍കുന്ന പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിനായിട്ടില്ല. ഒരു ഏകദിനം കളിച്ച സഞ്ജു 46 റണ്‍സാണ് നേടിയത്. ഈ പ്രകടനം ലോകകപ്പിലേക്ക് പരിഗണിക്കാവുന്നതല്ല.

ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ 'മൊട്ട തലയന്‍മാരെ' അറിയാമോ?, അഞ്ച് പേരിതാ

വിക്കറ്റ് കീപ്പര്‍മാരുടെ അതിപ്രസരം

വിക്കറ്റ് കീപ്പര്‍മാരുടെ അതിപ്രസരം

നിലവില്‍ ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍മാരെ തട്ടിയിട്ട് നടക്കാനാവാത്ത അവസ്ഥയാണ്. ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ദിനേഷ് കാര്‍ത്തിക് എന്നീ നാല് വിക്കറ്റ് കീപ്പര്‍മാര്‍ നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമാണ്. ഇതിന്റെ കൂടെ സഞ്ജുവിനെക്കൂടി പരിഗണിക്കേണ്ട ആവിശ്യമില്ല. ഈ നാല് പേരേക്കാളും മികച്ച ടി20 റെക്കോഡ് സഞ്ജുവിനില്ല. അനുഭവസമ്പത്തും കുറവ്. ക്ഷമയുടെ കാര്യത്തിലും പിന്നിലാണ്. അതുകൊണ്ട് തന്നെ നിലവില്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമിനുള്ളില്‍ സ്ഥാനമില്ലെന്ന് തന്നെ പറയാം.

പരിഗണിച്ചാലും എവിടെ കളിപ്പിക്കും?

പരിഗണിച്ചാലും എവിടെ കളിപ്പിക്കും?

സഞ്ജുവിനെ ഇന്ത്യ ടീമിലേക്ക് കളിപ്പിച്ചാലും റിഷഭ് പന്തും ഇഷാന്‍ കിഷനുമുള്ളപ്പോള്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം ലഭിക്കില്ല. അതുകൊണ്ട് തന്നെ പരിഗണിച്ചാല്‍ത്തന്നെ ബാറ്റ്‌സ്മാനായി വേണം കളിപ്പിക്കാന്‍. സഞ്ജു പൊതുവേ കളിക്കുന്നത് മൂന്നാം നമ്പറിലും നാലാം നമ്പറിലുമാണ്. മൂന്നാം നമ്പറില്‍ ഇന്ത്യക്കായി വിരാട് കോലിയും നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവുമാണ് കളിക്കുന്നത്. രണ്ട് പേരിലൊരാളെ മാറ്റിനിര്‍ത്തി സഞ്ജുവിനെ പരിഗണിക്കാന്‍ മാത്രമുള്ള പ്രകടനം ഇതുവരെ അദ്ദേഹം കാഴ്ചവെച്ചിട്ടില്ല. അതുകൊണ്ട് തന്നെ നിലവിലെ ടീം ഘടനയില്‍ സഞ്ജു പുറത്തുതന്നെ നില്‍ക്കുന്നതാണ് നല്ലത്.

'പേര് ഒരു ഗുമ്മില്ല', ശരിയായ പേരു മാറ്റിയ അഞ്ച് പ്രശസ്ത ക്രിക്കറ്റ് താരങ്ങളെ അറിയാം

സഞ്ജുവിന്റെ പ്രതിഭ മികച്ചത്

സഞ്ജുവിന്റെ പ്രതിഭ മികച്ചത്

സഞ്ജുവിന്റെ പ്രതിഭയില്‍ ആര്‍ക്കും സംശയമില്ല. തന്റേതായ ദിവസം എന്തും തനിക്ക് അനുകൂലമാക്കാന്‍ കഴിവുണ്ട്. സഞ്ജുവിന്റെ എടുത്തു പറയേണ്ട കഴിവ് ബാക്ക് ഫൂട്ട് ഷോട്ടാണ്. സ്പിന്നിനെയും പേസിനെയും ബാക് ഫൂട്ടില്‍ നന്നായി കളിക്കാന്‍ സഞ്ജുവിന് സാധിക്കും. പേസര്‍മാരെ നന്നായി കളിക്കുന്ന സഞ്ജുവിന്റെ ശൈലിക്ക് ഓസ്‌ട്രേലിയയിലെ പേസ് സാഹചര്യം അനുകൂലമാണ്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ കളിച്ച് അനുഭവസമ്പത്തില്ലാത്ത സഞ്ജുവില്‍ സെലക്ടര്‍മാര്‍ വിശ്വാസം അര്‍പ്പിക്കാന്‍ സാധ്യതയില്ല.

Story first published: Wednesday, June 15, 2022, 16:34 [IST]
Other articles published on Jun 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X