പുലികള്‍, ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍, പക്ഷെ ഐപിഎല്ലില്‍ സെഞ്ച്വറിയില്ല, നാല് പേരിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രം പരിശോധിച്ചാല്‍ സൂപ്പര്‍ താരങ്ങളെന്ന് വിളിക്കാവുന്ന നിരവധി താരങ്ങളെ കാണാനാവും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികവ് കാട്ടുന്ന ഒട്ടുമിക്ക സൂപ്പര്‍ താരങ്ങള്‍ക്കും ഐപിഎല്ലില്‍ മികച്ച റെക്കോഡാണുള്ളത്. വളരെ അപൂര്‍വ്വം ചിലര്‍ക്ക് മാത്രമാണ് വലിയ നേട്ടം സ്വന്തമാക്കാന്‍ സാധിക്കാതെ പോയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പ്രമുഖരെന്ന് വിളിക്കാവുന്ന പലരും ഐപിഎല്ലില്‍ സെഞ്ച്വറി നേടിയവരാണ്. എന്നാല്‍ ചിലര്‍ക്ക് മികച്ച റെക്കോഡ് സൃഷ്ടിക്കാനായെങ്കിലും സെഞ്ച്വറി നേട്ടത്തിലേക്കെത്താനായിട്ടില്ല. ഇത്തരത്തില്‍ ഐപിഎല്ലില്‍ സെഞ്ച്വറി നേടാന്‍ സാധിക്കാത്ത മൂന്ന് പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

T20 World Cup: കപ്പ് ആരും മോഹിക്കേണ്ട, ഇന്ത്യ നേടും!, മൂന്ന് കാരണങ്ങളിതാT20 World Cup: കപ്പ് ആരും മോഹിക്കേണ്ട, ഇന്ത്യ നേടും!, മൂന്ന് കാരണങ്ങളിതാ

എംഎസ് ധോണി

എംഎസ് ധോണി

മുന്‍ ഇന്ത്യന്‍ നായകനായ എംഎസ് ധോണി ഐപിഎല്ലിലെ ഇതിഹാസമാണ്. ഇന്ത്യയെ മൂന്ന് ഐസിസി കിരീടത്തിലേക്കെത്തിച്ച ധോണി ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരിലൊരാളാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ വിസ്മയിപ്പിച്ച ധോണിക്ക് ഐപിഎല്ലിലും മികച്ച റെക്കോഡാണുള്ളത്. സിഎസ്‌കെയെ നാല് തവണ ഐപിഎല്‍ കിരീടം ചൂടിക്കാന്‍ ധോണിക്കായി. ഫിനിഷര്‍ റോളിലെത്തുന്ന ധോണി ഒറ്റക്ക് സിഎസ്‌കെയെ വിജയത്തിലെത്തിച്ച മത്സരങ്ങളും നിരവധിയാണ്. 234 മത്സരങ്ങളില്‍ നിന്ന് 4978 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

39.2 ശരാശരിയും 135.2 സ്‌ട്രൈക്കറേറ്റുമുള്ള ധോണി 24 അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഒരു തവണ പോലും ഐപിഎല്ലില്‍ മൂന്നക്കം കാണാന്‍ ധോണിക്കായിട്ടില്ല. 84 റണ്‍സാണ് ധോണിയുടെ ഉയര്‍ന്ന സ്‌കോര്‍. ഈ സീസണിലും സിഎസ്‌കെയുടെ ഭാഗമായിരുന്ന ധോണി അടുത്ത സീസണിലും ടീമിന്റെ നായകനായി ഉണ്ടാവുമെന്നുറപ്പ്.

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് ഗൗതം ഗംഭീര്‍. അര്‍ഹിച്ച പ്രശംസ പലപ്പോഴും അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെങ്കിലും 2007ലെ ടി20 ലോകകപ്പ് ഫൈനലിലും 2011ലെ ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യക്കായി നിര്‍ണ്ണായക പ്രകടനമാണ് ഗംഭീര്‍ കാഴ്ചവെച്ചത്. ഇടം കൈയന്‍ ഓപ്പണറായ ഗംഭീറിന് ഐപിഎല്ലിലും മികച്ച റെക്കോഡാണുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനായ ഗംഭീര്‍ രണ്ട് തവണ ടീമിനെ കിരീടത്തിലേക്കെത്തിക്കുകയും ചെയ്തു. 154 മത്സരത്തില്‍ നിന്ന് 4218 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇതില്‍ 36 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടുമെങ്കിലും ഒരു തവണ പോലും സെഞ്ച്വറി നേടാനായില്ല. 93 റണ്‍സാണ് ഗംഭീറിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഉപദേഷ്ടാവായിരുന്നു ഇത്തവണ ഗംഭീര്‍.

'പ്രായം ഒരു പ്രശ്‌നമാണോ?', അല്ലെന്ന് ഇവര്‍ തെളിയിച്ചു, കായിക ലോകത്തെ ഞെട്ടിച്ച അഞ്ച് പേര്‍

റോബിന്‍ ഉത്തപ്പ

റോബിന്‍ ഉത്തപ്പ

ഇന്ത്യയുടെ ടി20 സൂപ്പര്‍ ഹീറോകളിലൊരാളാണ് റോബിന്‍ ഉത്തപ്പ. പേസ് ബൗളര്‍മാര്‍ക്കെതിരേ നടന്ന് കയറി സിക്‌സടിക്കുന്ന ഉത്തപ്പയുടെ മികവ് അത്ര പെട്ടെന്നൊന്നും ആരാധകര്‍ക്ക് മറക്കാനാവാത്തതാണ്. ഐപിഎല്ലില്‍ കെകെആര്‍, ആര്‍സിബി, പൂനെ വാരിയേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ ടീമുകള്‍ക്കായെല്ലാം ഐപിഎല്‍ കളിച്ചിട്ടുള്ള ഉത്തപ്പ 205 മത്സരങ്ങളില്‍ നിന്ന് 4952 റണ്‍സാണ് നേടിയിട്ടുള്ളത്. 27 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ഒരു തവണ പോലും സെഞ്ച്വറിയിലേക്കെത്താനായില്ല. 88 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

സച്ചിന്റെ സെഞ്ച്വറി തടഞ്ഞ പാര്‍ട്ട് ടൈം സ്പിന്നര്‍മാരെ അറിയാമോ?, അഞ്ച് പേരിതാ

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യയുടെ ടി20 ഹീറോയാണ് യുവരാജ് സിങ്. അനായാസമായി സിക്‌സറടിക്കാന്‍ കെല്‍പ്പുള്ള യുവരാജിന്റെ പ്രകടനമാണ് ഇന്ത്യക്ക് 2007ലെ ടി20 ലോകകപ്പ് കിരീടം നേടിക്കൊടുത്തത്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, ആര്‍സിബി, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ക്കായെല്ലാം കളിച്ചിട്ടുള്ള യുവരാജ് 132 മത്സരത്തില്‍ നിന്ന് 2750 റണ്‍സാണ് നേടിയത്. ഇതില്‍ 13 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. പക്ഷെ സെഞ്ച്വറി ഒരു തവണ പോലും നേടാനായില്ല. 83 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, June 4, 2022, 19:33 [IST]
Other articles published on Jun 4, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X