Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ ലോകകപ്പ് ടീമിനൊപ്പം നവദീപ് സെയ്‌നി, ഖലീല്‍ അഹമ്മദ് ഉള്‍പ്പെടെ നാലു ബൗളര്‍മാര്‍

ഇന്ത്യയുടെ ലോകകപ്പ് ടീമിനൊപ്പം നാലു ബൗളര്‍മാര്‍

മുംബൈ: നീണ്ട കാത്തിരിപ്പിനൊടുവില്‍ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞദിവസമാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. പതിനഞ്ചംഗ ടീമില്‍ അനിവാര്യമായ ചില ഒഴിവാക്കലുകളുണ്ടായപ്പോള്‍ ചില കളിക്കാര്‍ക്ക് നേട്ടവുമായി. ബാറ്റിങ്ങിലും ബൗളിങ്ങിലും കരുത്തുറ്റ ടീമിനെ തന്നെയാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

bowler-india

ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിനൊപ്പം സെലക്ടര്‍മാര്‍ ടീമിനെ സഹായിക്കാന്‍ നാല് പേസ് ബൗളര്‍മാരെയും ചുമതലപ്പെടുത്തി. ഇംഗ്ലണ്ടിലെ പേസ് ബൗളിങ്ങിലെ സാഹചര്യം മനസിലാക്കി ബാറ്റ്‌സ്മാന്മാര്‍ക്ക് പരിശീലനത്തിന് പന്തെറിയുകയാകും ഇവരുടെ ചുമതല. ആഭ്യന്തര ക്രിക്കറ്റില്‍ കഴിവു തെളിയിച്ച നവദീപ് സെയ്‌നി, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, ദീപക് ചഹാര്‍ എന്നിവര്‍ക്കാണ് ടീമിന് പന്തെറിയാനുള്ള നിയോഗം.

ലോകകപ്പില്‍ ഇക്കുറി ഫേവറിറ്റുകളായ ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ 5ന് ദക്ഷിണാഫ്രിക്കയുമായാണ്. ലോകകപ്പില്‍ കളിക്കുന്ന എല്ലാ ടീമുകളുമായും ഇന്ത്യ പ്രാഥമിക ഘട്ടത്തില്‍ ഏറ്റുമുട്ടും. മെയ് രണ്ടാം വാരത്തില്‍ ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് ക്യാമ്പ് തുടങ്ങും. ലോകകപ്പിന് മുന്‍പായി ഇന്ത്യന്‍ ടീമിന്റെ സന്നാഹ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, എംഎസ് ധോണി, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ലോകേഷ് രാഹുല്‍, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, ദിനേഷ് കാര്‍ത്തിക് എന്നിവരാണ് ഇന്ത്യന്‍ ടീമില്‍ ഇടംനേടിയവര്‍.

Story first published: Tuesday, April 16, 2019, 12:09 [IST]
Other articles published on Apr 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+