വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിജയ് ഹസാരെ ട്രോഫി: കേരളത്തിനെതിരേയും ദേവ്ദത്തിന് സെഞ്ച്വറി, ഇനി കോലിയുടെ റെക്കോഡിനൊപ്പം

ഡല്‍ഹി: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലും തിളങ്ങി ദേവ്ദത്ത് പടിക്കല്‍. കര്‍ണാടകയുടെ ഓപ്പണറായ ദേവ്ദത്ത് ടൂര്‍ണമെന്റിലെ നാലാം സെഞ്ച്വറിയാണ് സ്വന്തം പേരിലാക്കിയത്. കേരളത്തിനെതിരേ 119 പന്തുകള്‍ നേരിട്ട് 10 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 101 റണ്‍സാണ് ദേവ്ദത്ത് നേടിയത്. ടൂര്‍ണമെന്റിലെ താരത്തിന്റെ നാലാമത്തെ സെഞ്ച്വറിയാണിത്.

ഇതോടെ വിജയ് ഹസാരെ ട്രോഫിയുടെ ഒരു സീസണില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്ന താരങ്ങളില്‍ വിരാട് കോലിക്കൊപ്പമെത്താനും ദേവ്ദത്തിനായി. 2008-09ലെ വിജയ് ഹസാരെ ട്രോഫിയിലാണ് കോലി നാല് സെഞ്ച്വറി നേടിയത്. കേരളത്തിനെതിരായ ക്വാര്‍ട്ടറില്‍ ജയിക്കാനായാല്‍ ഇനിയും കര്‍ണാടകയ്ക്ക് മുന്നില്‍ മത്സരം ഉണ്ടാകും. ഇതോടെ കോലിയുടെ റെക്കോഡ് കടത്തിവെട്ടാനുള്ള അവസരവും ദേവ്ദത്തിന് മുന്നിലുണ്ട്.

devdutpadikkalvijayhazare

ദേവ്ദത്ത് 6 മത്സരത്തില്‍ നിന്ന് നാല് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 673 റണ്‍സാണ് ഇതിനോടകം അടിച്ചെടുത്തത്. 61 ഫോറും 20 സിക്‌സും ദേവ്ദത്ത് ഇതിനോടകം അക്കൗണ്ടിലാക്കി കഴിഞ്ഞു. മറ്റുള്ളവരേക്കാള്‍ ഏറെ മുന്നിലുള്ളത് ദേവ്ദത്ത് തന്നെ ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫിയിലെ ടോപ് സ്‌കോററാവാനാണ് സാധ്യത. അവസാന സീസണിലെ ഐപിഎല്ലില്‍ ആര്‍സിബിയുടെ ടോപ് സ്‌കോററായിരുന്നു ദേവ്ദത്ത്.

ഇടം കൈയന്‍ ഓപ്പണറായ ദേവ്ദത്ത് ഇത്തവണയും ആര്‍സിബിയുടെ ഓപ്പണര്‍ സ്ഥാനത്തുണ്ടാവും. ഇത്തവണ ഇന്ത്യയിലാണ് ഐപിഎല്‍ നടക്കുന്നതെന്നത് താരത്തിന് അനുകൂലമായ കാര്യമാണ്. നിലവിലെ ഫോം നിലനിര്‍ത്താന്‍ ദേവ്ദത്തിന് സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. വിരാട് കോലിക്കും വലിയ പ്രതീക്ഷയുള്ള താരമാണ് ദേവ്ദത്ത്.

ക്വാര്‍ട്ടറില്‍ ടോസ് നേടിയ കേരളം കര്‍ണാടകയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 338 എന്ന വമ്പന്‍ വിജയ ലക്ഷ്യമാണ് കര്‍ണാടക കേരളത്തിന് മുന്നില്‍ വെച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ കേരളത്തിന് ജയിക്കാന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കേണ്ടി വരും. ക്യാപ്റ്റന്‍ രവികുമാര്‍ സമര്‍ത്ഥ് (158 പന്തില്‍ 192) കര്‍ണാടക നിരയിലെ ടോപ് സ്‌കോററായി. ഓപ്പണറായി ദേവ്ദത്തിനൊപ്പം ഇറങ്ങിയ സമര്‍ത്ഥ് 22 ഫോറും മൂന്ന് സിക്‌സുമാണ് പറത്തിയത്.

ഒന്നാം വിക്കറ്റില്‍ 249 റണ്‍സാണ് സമര്‍ത്ഥും ദേവ്ദത്തും ചേര്‍ന്ന് കര്‍ണാടകയ്ക്ക് സമ്മാനിച്ചത്. മനീഷ് പാണ്ഡെ (20 പന്തില്‍ 34) കൃഷ്ണമൂര്‍ത്തി സിദ്ധാര്‍ത്ഥ് (2 പന്തില്‍ 4) പുറത്താവാതെ നിന്നു. കൃഷ്ണപ്പ ഗൗതം ആദ്യ പന്തില്‍ പുറത്തായി. കേരളത്തിനായി എന്‍പി ബേസിലാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ശ്രീശാന്ത് 10 ഓവറില്‍ 73 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റ് നേടാനായില്ല. പരിക്കേറ്റ സഞ്ജു സാംസണ്‍ കേരള നിരയിലില്ല.

Story first published: Monday, March 8, 2021, 13:29 [IST]
Other articles published on Mar 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X