ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ കല്ലെറിഞ്ഞ നാലുപേര്‍ അറസ്റ്റില്‍
ഗുവാഹത്തി: ഇന്ത്യയുമായുള്ള ടി20 പരമ്പരയ്ക്കിടെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ കല്ലെറിഞ്ഞ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. രണ്ടാം ടി20 മത്സരത്തിനുശേഷം അസമിലെ ബര്‍ഷപാഡ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്നും ഹോട്ടലിലേക്ക് പോവുകയായിരുന്ന ഓസ്‌ട്രേലിയന്‍ ടീമിന്റെ ബസ്സിന് നേരെയാണ് കല്ലേറുണ്ടായത്.
സംഭവത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണം വിപലമാക്കിയതോടെയാണ് പ്രതികള്‍ പിടിയിലായത്. ബസ്സിന് കല്ലെറിഞ്ഞ നാലുപേരെ അറസ്റ്റ് ചെയ്തതായി അസം ഡിജിപി മുകേഷ് സഹായി വ്യക്തമാക്കി. രണ്ടാം മത്സരത്തില്‍ ഇന്ത്യ തോറ്റതിന്റെ പ്രകോപനത്തിലായിരുന്നു കല്ലേറെന്നാണ് അനുമാനം. പ്രതികളെ ചോദ്യംചെയ്തുവരികയാണ്.

സംഭവത്തിനുശേഷം ഓസീസ് ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് തകര്‍ന്ന ബസ്സിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലിട്ടത് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയ്ക്കിടയാക്കി. ക്രിക്കറ്റ് പന്തിന്റെ വലുപ്പമുള്ള പന്ത് ബസ്സിന്റെ ചില്ലു തകര്‍ത്തതിന്റെ ചിത്രമാണ് പങ്കിട്ടത്. കല്ലേറില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. ഇതോടെ ഗുവാഹത്തിയിലെ ആരാധകര്‍ ഓസ്‌ട്രേലിയന്‍ ടീമിനോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications