വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അടിത്തറയിട്ടത് കപില്‍, പടുത്തുയര്‍ത്തി കോലി... ഇന്ത്യന്‍ പേസ് ബൗളിങിനെ പുകഴ്ത്തി ഇതിഹാസം

ഇന്ത്യയുടെ പേസ് നിര ഗംഭീരമെന്നു ഇയാന്‍ ബിഷപ്പ്

ദില്ലി: നിലവില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിങ് യൂണിറ്റായി മാറിയ ഇന്ത്യയെ പ്രശംസിച്ച് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസ പേസര്‍ ഇയാന്‍ ബിഷപ്പ്. 1989 മുതല്‍ 1998 വരെ വിന്‍ഡീസിനു വേണ്ടി 43 ടെസ്റ്റുകളില്‍ നിന്നും 161 വിക്കറ്റുകള്‍ കൊയ്ത താരമാണ് ബിഷപ്പ്. ഇന്ത്യന്‍ പേസ് ബൗളിങ് ഇത്രയും മികവുറ്റതാവുമെന്നു താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നു അദ്ദേഹം പറഞ്ഞു.

ബോള്‍ട്ട് ഫുട്‌ബോളില്‍, ബ്ലെയ്ക്ക് ക്രിക്കറ്റിലേക്ക്... ലക്ഷ്യം ഐപിഎല്‍, ഡ്രീം ടീമുകള്‍ അവര്‍ബോള്‍ട്ട് ഫുട്‌ബോളില്‍, ബ്ലെയ്ക്ക് ക്രിക്കറ്റിലേക്ക്... ലക്ഷ്യം ഐപിഎല്‍, ഡ്രീം ടീമുകള്‍ അവര്‍

നേരത്തേ വെസ്റ്റ് ഇന്‍ഡീസ് പേസര്‍മാര്‍ എതിരാളികള്‍ക്കു മേല്‍ ആധിപത്യം സ്ഥാപിച്ചതു പോലെ ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍മാര്‍ ഇവിടെയെത്തി തങ്ങളെ വേട്ടയാടുമെന്നു താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നു ബിഷപ്പ് വ്യക്തമാക്കി.

അടിത്തറയിട്ടത് കപില്‍

അടിത്തറയിട്ടത് കപില്‍

ഇന്ത്യന്‍ ഫാസ്റ്റ് ബൗളിങിന് അടിത്തറയിട്ടത് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവുള്‍പ്പെടുന്ന പേസര്‍മാരാണെന്നു ബിഷപ്പ് അഭിപ്രായപ്പെട്ടു. ഇന്ത്യക്കു ഇത്രയും മികച്ചൊരു പേസ് ബൗളിങ് നിര പെട്ടെന്നുണ്ടായതല്ല. പിറകിലേക്കു നോക്കിയാല്‍ കപിലുള്‍പ്പെടുന്നവരാണ് ഇതിനു അടിത്തറയിട്ടതെന്നു കാണാം. ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍, മുനാഫ് പട്ടേല്‍, ശ്രീശാന്ത് എന്നിവരിലൂടെ ഇന്ത്യ ഉയരങ്ങള്‍ കീഴടക്കുകയായിരുന്നുവെന്നും ബിഷപ്പ് വിശദമാക്കി.

കോലി അഭിനന്ദനമര്‍ഹിക്കുന്നു

കോലി അഭിനന്ദനമര്‍ഹിക്കുന്നു

ഇന്ത്യയുടെ നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയും മികച്ച പേസ് നിരയെ വാര്‍ത്തെടുത്തതില്‍ അഭിനന്ദനം അര്‍ഹിക്കുന്നതായി ബിഷപ്പ് പറഞ്ഞു. ഫാസ്റ്റ് ബൗളര്‍മാരെ ഇഷ്ടപ്പെടുന്ന ക്യാപ്റ്റനാണ് കോലി. അദ്ദേഹത്തിന്റെ ഈ പാഷന്‍ തന്നെയാണ് ടീമിനെ കൂടുതല്‍ മികവുറ്റതാക്കിയത്. ഫാസ്റ്റ് ബൗളര്‍മാരില്‍ ഏറെ വിശ്വാസമര്‍പ്പിക്കുന്ന ക്യാപ്റ്റന്‍ കൂടിയാണ് കോലി.
ജസ്പ്രീത് ബുംറയെന്ന അസാധാരണ കഴിവുള്ള പേസറെ ഇന്ത്യക്കു ലഭിച്ചിരിക്കുകയാണ്. മുഹമ്മദ് ഷമി തന്റെ കളി വേറെ ലെവലിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഇഷാന്ത് ശര്‍മയും ഇപ്പോള്‍ മറ്റൊരു ലെവലിലാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ബൗളിങ് കോച്ചിനെയും പ്രശംസിച്ചു

ബൗളിങ് കോച്ചിനെയും പ്രശംസിച്ചു

ഇന്ത്യയുടെ ഇപ്പോഴത്തെ ബൗളിങ് കോച്ചായ ഭരത് അരുണും പ്രശംസയര്‍ഹിക്കുന്നുണ്ടെന്നു ബിഷപ്പ് വ്യക്തമാക്കി. ഇന്ത്യയുടെ ഫാസ്റ്റ് ബൗളിങ് ഇത്രയും മെച്ചപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്നാല്‍ തന്റെ കാലഘട്ടത്തിലെ വിന്‍ഡീസിന്റെ ലോകോത്തര പേസ് ബൗളിങ് ആക്രമണവുമായി ഇന്ത്യയുടെ പേസ് നിരയെ താരതമ്യം ചെയ്യാനാവില്ല. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ അത്രയും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കെ താരതമ്യം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇതില്‍ നിന്നും താന്‍ മാറി നില്‍ക്കുകയാണ്. കാരണം എങ്ങനെയാണ് അതു അളക്കുകയെന്ന് അറിയില്ലെന്നും ബിഷപ്പ് പറഞ്ഞു.

ഏറ്റവും കേമന്‍

ഏറ്റവും കേമന്‍

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറെ തിരഞ്ഞെടുക്കുകയന്നത് ദുഷ്‌കരമാണെന്ന് ബിഷപ്പ് വ്യക്തമാക്കി. നിരവധി ബൗളര്‍മാര്‍ നന്നായി പന്തെറിയുന്നുണ്ട്. ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍ മികച്ച പേസറാണ്. സാങ്കേതികമായി അത്രയും മികച്ച രീതിയിലാണ് ആര്‍ച്ചര്‍ ബൗള്‍ ചെയ്യുന്നത്.
നസീം ഷാ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി ഇവരെല്ലം മിടുക്കരാണ്. ഷമിയെ ഏറെ ഇഷ്ടമാണ്. എത്ര മികച്ച പേസ് നിരയെയാണ് ഇന്ത്യ കൊണ്ടു വന്നിരിക്കുന്നത്. ഒരാളെ തിരഞ്ഞെടുക്കുക എളുപ്പമല്ലെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, December 4, 2019, 12:41 [IST]
Other articles published on Dec 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X