ഐസിസിയെ ഇനി ബാക്ലെയ് നയിക്കും, പുതിയ ചെയര്‍മാനായി ചുമതലയേറ്റു

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ ചെയര്‍മാനായി ന്യൂസിലാന്‍ഡ് വംശജനായ ഗ്രെഗ് ബാര്‍ക്ലേയെ നിയമിച്ചു. രണ്ടാംറൗണ്ട് വോട്ടിങിനൊടുവിലാണ് അദ്ദേഹത്തിനു നറുക്കുവീണത്. ഇന്ത്യയുടെ ശശാങ്ക് മനോഹറിന്റെ പകരക്കാരനായാണ് ബാര്‍ക്ലെ ചുമതലയേല്‍ക്കുന്നത്.

ന്യൂസിലാന്‍ഡിലെ ഓക്ക്‌ലാന്‍ഡില്‍ നിന്നുള്ള അഭിഭാഷകന്‍ കൂടിയായ അദ്ദേഹം 2012 മുതല്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റിന്റെ ഡയറക്ടറായിരുന്നു. നിലവില്‍ ഐസിസിയില്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റിന്റെ പ്രതിനിധി കൂടിയാണ് ബാര്‍ക്ലേ. ഐസിസിയുടെ ചെയര്‍മാന്‍ സ്ഥാനമേറ്റെടുക്കുന്നതിനു വേണ്ടി അദ്ദേഹം ഈ ചുമതലയില്‍ നിന്നൊഴിയും.

2015ല്‍ നടന്ന ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഡയറക്ടര്‍ കൂടിയായിരുന്നു ബാര്‍ക്ലേ. കൂടാതെ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്‌സ് ക്രിക്കറ്റ് അസോസിയേഷന്റെ മുന്‍ ചെയര്‍മാനും ബോര്‍ഡ് അംഗവുമായിട്ടെല്ലാം ബാര്‍ക്ലേ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Ind vs Aus: മായങ്ക്, ഗില്‍, സഞ്ജു - കോലി ആരെ തിരഞ്ഞെടുക്കും? സാധ്യതാ ഇലവന്‍ ഇങ്ങനെ

ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ ഏകദിന റണ്‍സുള്ള മൂന്ന് ഇന്ത്യന്‍ താരങ്ങള്‍? സച്ചിന്‍ തന്നെ തലപ്പത്ത്

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുകയെന്നതു വലിയൊരു ബഹുമതിയായിട്ടാണ് കാണുന്നതെന്നും തന്നെ പിന്തുണച്ച ഐസിസിയെ മറ്റു ഡയറക്ടര്‍മാര്‍ക്കു നന്ദി അറിയിക്കുകയാണെന്നും ബാര്‍ക്ലേ പ്രതികരിച്ചു. ക്രിക്കറ്റിനെ നമുക്ക് ഒരുമിച്ച് മുന്നോട്ടു നയിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ആഗോള മഹാമാരിയുയര്‍ത്തിയ പ്രതിസന്ധിയില്‍ നിന്നും കരകയറി ശക്തമായി തിരിച്ചുവരാനും വളര്‍ച്ച കൈവരിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, November 25, 2020, 16:20 [IST]
Other articles published on Nov 25, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X