വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'കളം പിടിക്കാന്‍ കായിക താരങ്ങള്‍'- മലപ്പുറത്ത് മത്സരത്തിനിറങ്ങിയ കായിക താരങ്ങളെ അറിയാം

മലപ്പുറം: തദ്ദേശതിരഞ്ഞെടുപ്പിന്റെ ആവേശങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. ഭരണം പിടിക്കാന്‍ രാഷ്ട്രീയ കക്ഷികളെല്ലാം നടത്തിവന്ന രണ്ട് മാസത്തോളം നീണ്ടുനിന്ന പോരാട്ടങ്ങള്‍ക്കാണ് അവസാനമായിരിക്കുന്നത്. നാടറിയുന്ന നാട്ടുകാരെ അറിയാവുന്ന സാരഥികളെ രാഷ്ട്രീയ കക്ഷികള്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കിയപ്പോള്‍ മലപ്പുറത്ത് രണ്ട് കായിക താരങ്ങളും തിരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്നു. അവരുടെ വിശേഷങ്ങള്‍ നോക്കാം.

മുന്‍ കേരള ഫുട്‌ബോള്‍ താരം ജംഷീനയെ എല്‍ഡിഎഫാണ് ഇത്തവണ കളത്തിലിറക്കിയത്. മലപ്പുറം മുന്‍സിപ്പാലിറ്റിയിലെ കാളമ്പാടി ഡിവിഷനിലാണ് ജംഷീന മത്സരത്തിനിറങ്ങിയത്. കേരള വനിതാ സീനിയര്‍ ഫുട്‌ബോള്‍ ടീമിനുവേണ്ടി ഏഴ് വര്‍ഷം കളിച്ചിട്ടുള്ള താരമാണ് ജംഷീന.2017ല്‍ കേരളത്തിലെ മികച്ച വനിതാ ഫുട്‌ബോള്‍ താരത്തിനുള്ള അവാര്‍ഡും ജംഷീന നേടിയിരുന്നു. 2017ല്‍ ഫുട്‌ബോള്‍ കരിയറിന് വിരാമമിട്ട ജംഷീന രാഷ്ട്രീയത്തില്‍ പുതിയ കരിയര്‍ തുടങ്ങാനുള്ള ശ്രമത്തിലാണ്. 2015ല്‍ ജംഷീനയുടെ ഭര്‍ത്താവിന്റെ പിതാവായ അബ്ദുല്‍ മജീദ് ഇവിടെ നിന്ന് വിജയിച്ചിരുന്നു.

jamsheena-vishnu

പിതാവ് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും വിജയിച്ചാല്‍ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പദ്ധതികള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും ജംഷീന പറഞ്ഞു. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഫുട്‌ബോള്‍ കളിച്ചു തുടങ്ങിയത്. സ്‌കൂള്‍ ടീമില്‍ നിന്ന് മലപ്പുറം ടീമിലേക്കും പിന്നീട് കേരള ടീമിലേക്കും വളര്‍ന്നു. അണ്ടര്‍ 16,19 ടീമുകള്‍ക്കൊപ്പം കളിച്ചു. കോളജ് പഠനം തിരുവല്ല മാര്‍ത്തോമ കോളജിലായിരുന്നു. സ്‌പോര്‍ട്‌സ് ക്വാട്ടയിലായിരുന്നു ചേര്‍ന്നത്. പത്തനംതിട്ട ടീമിന്റെ ക്യാപ്റ്റനായിരുന്ന ജംഷീനയുടെ നേതൃത്വത്തില്‍ 2015ല്‍ ജില്ലകള്‍ തമ്മിലുള്ള മത്സരത്തില്‍ പത്തനംതിട്ട കിരീടം നേടി. എംജി യൂനിവേഴ്‌സിറ്റിക്ക് വേണ്ടി അഞ്ച് വര്‍ഷവും കളിച്ചു. ഫോര്‍വേര്‍ഡായി തുടങ്ങി പിന്നീട് പ്രതിരോധത്തിലേക്ക് മാറിയെങ്കിലും തിരഞ്ഞെടുപ്പ് ഗോദയില്‍ എന്നും ഫോര്‍വേര്‍ഡാണെന്ന് 26കാരിയായ ജംഷീന പറഞ്ഞു.

പാരാ ക്രിക്കറ്റ് താരം വിഷ്ണുവാണ് മത്സര രംഗത്തിറങ്ങിയ മറ്റൊരു താരം. വട്ടക്കുളം പഞ്ചായത്തിലെ കന്തല്ലൂരില്‍ നിന്നാണ് വിഷ്ണു ജനവിധി തേടിയത്. കേരള പാരാ ക്രിക്കറ്റ് ടീമിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനാണ് വിഷ്ണു. യുഡിഎഫിന്റെ സാരഥിയായ അദ്ദേഹത്തിന് വലതു കൈ ഇല്ല. അഞ്ച് വയസുള്ളപ്പോള്‍ നടന്ന വാഹനാപകടത്തിലാണ് വിഷ്ണുവിന് വലത് കൈ നഷ്ടമായത്. കോളജില്‍ കെഎസ്‌യുവിന്റെ യൂണിയന്‍ പ്രസിഡന്റായിരുന്നു. കോളജ് ടീമിനുവേണ്ടിയും മലപ്പുറം ജില്ലയ്ക്കുവേണ്ടിയും കളിച്ചാണ് കേരള ടീമിലേക്ക് എത്തിയത്. ജാവലിന്‍ ത്രോ,ഡിസ്‌കസ് ത്രോ,നീന്തല്‍ എന്നിവയിലും വിഷ്ണു തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെയാണ് മത്സരത്തെ കാണുന്നതെന്ന് വിഷ്ണു പറഞ്ഞു.വിജയവും തോല്‍വിയുമല്ല ശ്രമമാണ് വേണ്ടതെന്നാണ് വിഷ്ണു പറയുന്നത്.

Story first published: Thursday, December 17, 2020, 11:13 [IST]
Other articles published on Dec 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X