Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവര്‍ എന്റെ ഹീറോ, മികച്ച ക്യാപ്റ്റന്‍ ആ ഇന്ത്യന്‍ താരം, വിന്‍ഡീസ് ഇതിഹാസം പറയുന്നത് ഇങ്ങനെ

ലണ്ടന്‍: ഇന്ത്യന്‍ ടീമിനെ വാനോളം പുകഴ്ത്തി വെസ്റ്റിന്‍ഡീസ് ഇതിഹാസ താരം ക്ലൈവ് ലോയ്ഡ്. സെമി ഫൈനലിലെ ഒരു തോല്‍വി കൊണ്ട് ഇന്ത്യന്‍ ടീമിന് ഒന്നും സംഭവിക്കില്ലെന്ന് ലോയ്ഡ് പറഞ്ഞു. അതേസമയം ഇന്ത്യന്‍ നിരയിലെ ഇതിഹാസ താരങ്ങളുണ്ടെന്നും, വിരാട് കോലിയുടെ ആരാധകനാണ് താനെന്നും ക്ലൈവ് ലോയ്ഡ് പറയുന്നു. കോലി അസാധ്യ പ്രതിഭയാണെന്ന് അദ്ദേഹം പറഞ്ഞു. കോലിയുടെ കളി കാണാനായി പണം മുടക്കാന്‍ തയ്യാറാണെന്നും ലോയ്ഡ് വ്യക്തമാക്കി.

1

ഇന്ത്യന്‍ നിരയില്‍ വിരാട് കോലിയോളം താന്‍ ഇഷ്ടപ്പെടുന്ന താരമാണ് രോഹിത് ശര്‍മയും. ഒരു ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി നേടുകയെന്നത് പ്രതിഭാധനനായ ക്രിക്കറ്റര്‍ക്ക് മാത്രം സാധിക്കുന്നതാണ്. രോഹിത് പ്രതിഭയുള്ള ക്രിക്കറ്ററാണെന്നും ലോയ്ഡ് പറഞ്ഞു. ഈ തലമുറയിലെ ഏറ്റവും മികച്ച മൂന്ന് ക്യാപ്റ്റന്‍മാരിലൊരാള്‍ വിരാട് കോലിയാണ്. ഇന്ത്യക്ക് വേണ്ടി കോലി നടത്തിയ ക്യാപ്റ്റന്‍സി വളരെ മികച്ചതാണെന്നും ഇതിഹാസ താരം വ്യക്തമാക്കി.

ന്യൂസിലന്റ് നായകന്‍ കെയ്ന്‍ വില്യംസണും മികച്ച പ്രതിഭയാണ്. അദ്ദേഹം മികച്ച ക്യാപ്റ്റനാണ്. മറ്റൊരു മികച്ച ക്യാപറ്റന്‍ ആരോണ്‍ ഫിഞ്ചാണ്. അദ്ദേഹം നേരത്തെ തന്നെ ക്യാപ്റ്റന്‍സി മികവുള്ളയാളാണെന്ന് തെളിയിച്ചതാണ്. അദ്ദേഹവും ലോകകപ്പില്‍ നന്നായി ടീമിനെ നയിച്ചു. ലോകക്രിക്കറ്റില്‍ വേറെയും കുറച്ച് പേരുണ്ട് മികച്ച ക്യാപ്റ്റന്‍മാരായി. എന്നാല്‍ ഇവരുടെ മികവ് അവരെ മറികടക്കുന്നതാണെന്നും ലോയ്ഡ് പറഞ്ഞു. അതേസമയം ഇന്ത്യന്‍ ടീം വിരാട് കോലിയെ മാത്രം ആശ്രയിച്ചല്ല മുന്നോട്ട് പോകുന്നതെന്നും ലോയ്ഡ് വ്യക്തമാക്കി.

ഒന്നോ രണ്ടോ ബാറ്റ്‌സ്മാന്‍മാരെ ആശ്രയിച്ച് ഒരു ടീമിനും മുന്നോട്ട് പോകാനാവില്ല. സന്തുലിതമായ ടീമാണ് വേണ്ടത്. അത് ഇന്ത്യക്കുണ്ട്. അവരുടെ മധ്യനിര ശക്തമാണ്. ഇന്ത്യക്ക് ആഴത്തിലുള്ള ബാറ്റിംഗ് നിരയുണ്ട്. കിവീസ് ബൗളിംഗിനെതിരെ ഇന്ത്യയുടെ ദൗര്‍ബല്യം തുറന്ന് കാണിക്കപ്പെട്ടെന്ന് പറയാനാവില്ല. ഇന്ത്യ നേരത്തെ ന്യൂസിലന്റിനോട് കളിച്ച് ജയിച്ചിട്ടുണ്ട്. നിങ്ങള്‍ സെമി പോലുള്ള നിര്‍ണായക മത്സരത്തിന് ഇറങ്ങുമ്പോള്‍ പല കാര്യങ്ങളും പഠിക്കേണ്ടി വരും. ഇന്ത്യയുടെ കളി നന്നായി പഠിച്ചിട്ടാണ് കിവീസ് ഇറങ്ങിയതെന്നും, അതാണ് ജയത്തിന് കാരണമെന്നും ലോയ്ഡ് പറഞ്ഞു.

Story first published: Friday, July 12, 2019, 15:54 [IST]
Other articles published on Jul 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+