വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യിലെ മികച്ച ഓപ്പണിങ് ജോടിയെ തിരഞ്ഞെടുത്ത് മൂഡി, ഇന്ത്യ-ഓസീസ് സഖ്യം... ഐപിഎല്‍ ക്യാപ്റ്റന്‍മാര്‍

ട്വിറ്ററിലെ ചോദ്യോത്തര സെഷനിലാണ് മൂഡി മറുപടി നല്‍കിയത്

സിഡ്‌നി: ടി20 ക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോടിയെ തിരഞ്ഞെടുത്തിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുന്‍ കോച്ച് ടോം മൂഡി. ട്വിറ്ററിലെ ചോദ്യോത്തര സെഷനില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഹായ് ടോം, ടി20യില്‍ ലോകത്തിലെ ഏറ്റവും മികച്ച രണ്ടു ഓപ്പണര്‍മാര്‍ ആരൊക്കെയാണെന്നാണ് നിങ്ങള്‍ക്കു തോന്നുന്നത് എന്നായിരുന്നു ചോദ്യം. കടുപ്പമേറിയ ചോദ്യമാണിത്. എങ്കിലും ഡേവിഡ് വാര്‍ണറെയും രോഹിത് ശര്‍മയെയും ലഭിച്ചാല്‍ താന്‍ കൂടുതല്‍ ഹാപ്പിയാവുമെന്ന് മൂഡി മറുപടി നല്‍കുകയായിരുന്നു.

roh

നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാശാലിയായ യുവതാരം ശുഭ്മാന്‍ ഗില്ലാണെന്നും മൂഡി ചൂണ്ടക്കാട്ടി. നിരവധി മികച്ച യുവതാരങ്ങള്‍ ഇപ്പോള്‍ ഇന്ത്യയിലുണ്ട്. അവരില്‍ വേറിട്ടു നില്‍ക്കുന്ന താരം ശുഭ്മാന്‍ ഗില്ലാണെന്നാണ് മൂഡി ട്വീറ്റ് ചെയ്തത്. ഐപിഎല്ലില്‍ ഏഴു വര്‍ഷം താന്‍ പരിശീലിപ്പിച്ച ഹൈദരാബാദ് കഴിഞ്ഞാല്‍ ഏറ്റവും പ്രിയപ്പെട്ട രണ്ടാമത്തെ ടീം ഏതെന്നും മൂഡി ചോദ്യോത്തര സെഷനില്‍ വ്യക്തമാക്കിയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഐപിഎല്ലില്‍ തന്റെ രണ്ടാമത്തെ പ്രിയ ടീമെന്നു മൂഡി വെളിപ്പെടുത്തി. സിഎസ്‌കെ നായകന്‍ എംഎസ് ധോണി തന്നെയാണ് മികച്ച ക്യാപ്റ്റനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവിശ്വസനീയമായ സ്ഥിരത പുലര്‍ത്തുന്ന ടീമാണ് സിഎസ്‌കെയെന്നും മൂഡി പറയുന്നു.

warner

ഐപിഎല്ലിലെ ഏറ്റവും മികച്ച പരിശീലകരില്‍ ഒരാളാണ് മൂഡി. 2013ല്‍ ഹൈദരാബാദ് ഐപിഎല്ലില്‍ അരങ്ങേറിയതു മുതല്‍ മൂഡിയായിരുന്നു അവരുടെ കോച്ച്. 2016ല്‍ ഹൈദരാബാദിന് കന്നിക്കിരീടവും അദ്ദേഹം നേടിക്കൊടുത്തു. വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയായിരുന്നു ഡേവിഡ് വാര്‍ണര്‍ നായകനായ ഹൈദരാബാദ് ഫൈനലില്‍ തുരത്തിയത്. പിന്നീട് മൂന്നു തവണ ടൂര്‍ണമെന്റിന്റെ പ്ലേഓഫിലെത്താനും ഹൈദരാബാദിനു കഴിഞ്ഞു. 2018ലെ ഫൈനലിസ്റ്റുകള്‍ കൂടിയായിരുന്നു ഹൈദരാബാദ് ടീം. കഴിഞ്ഞ സീസണിനു ശേഷം മൂഡി ഹൈദരാബാദ് ടീം വിടുകയായിരുന്നു. ട്രെവര്‍ ബെയ്‌ലിസാണ് ഹൈദരാബാദിന്റെ പുതിയ കോച്ച്.

2011ലെ ലോകകപ്പ്... ഇന്ത്യക്കു അന്നു ഒന്നല്ല സച്ചിന്‍, രണ്ടു പേര്‍!! ഒരാള്‍ ബൗളിങില്‍- റെയ്‌ന2011ലെ ലോകകപ്പ്... ഇന്ത്യക്കു അന്നു ഒന്നല്ല സച്ചിന്‍, രണ്ടു പേര്‍!! ഒരാള്‍ ബൗളിങില്‍- റെയ്‌ന

കോച്ചെന്ന് പറഞ്ഞാല്‍ അദ്ദേഹമാണ്... ശരിക്കും മജീഷ്യന്‍, മികച്ച പരിശീലകനെ ചൂണ്ടിക്കാട്ടി രോഹിത്കോച്ചെന്ന് പറഞ്ഞാല്‍ അദ്ദേഹമാണ്... ശരിക്കും മജീഷ്യന്‍, മികച്ച പരിശീലകനെ ചൂണ്ടിക്കാട്ടി രോഹിത്

കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് ലോകമാകെ നിശ്ചലമായതോടെ കായിക താരങ്ങളും കോച്ചുമാരും കമന്റേറ്റര്‍മാരുമെല്ലാം സമൂഹ മാധ്യമങ്ങള്‍ സജീവമാണ്. ക്രിക്കറ്റ് പ്രേമികളുടെ ചോദ്യങ്ങള്‍ക്കു സമൂഹ മാധ്യമങ്ങളിലൂടെ മറുപടി നല്‍കുന്ന തിരക്കിലാണ് ഇവരെല്ലാം.

Story first published: Saturday, April 4, 2020, 16:18 [IST]
Other articles published on Apr 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X