Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആര്? പ്രവചിച്ച് യുവി... ഉറപ്പിക്കാം, ഇന്ത്യന്‍ താരം തന്നെ

പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആര്? പ്രവചിച്ച് യുവരാജ് സിംഗും

ലണ്ടന്‍: 2011ല്‍ ഇന്ത്യയെ അവസാനമായി ലോകകപ്പില്‍ ചാംപ്യന്‍മാരാക്കുന്നതിനു ചുക്കാന്‍ പിടിച്ച സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് അടുത്തിടെയാണ് ക്രിക്കറ്റിനോടു വിട പറഞ്ഞത്. ഈ ലോകകപ്പില്‍ കൂടി കളിച്ച് വിരമിക്കുകയെന്നതായിരുന്നു യുവിയുടെ സ്വപ്‌നമെങ്കിലും ടീമില്‍ അവസരം ലഭിക്കാതിരുന്നതോടെ യുവി കളി മതിയാക്കുകയായിരുന്നു. ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ ഏറെ സന്തുഷ്ടനാണ് അദ്ദേഹം.

ടൂര്‍ണമെന്റിന്റെ പ്രാഥമിക റൗണ്ട് പോരാട്ടങ്ങള്‍ ആവേശകരമായ അന്ത്യത്തിലേക്കു കടക്കവെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റിനെ പ്രവചിച്ചിരിക്കുകയാണ് യുവരാജ്.

രോഹിത്താവും മികച്ച താരം

രോഹിത്താവും മികച്ച താരം

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ ഇത്തവണ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം കൈക്കലാക്കുമെന്നാണ് യുവിയുടെ പ്രവചനം. കഴിഞ്ഞ മല്‍സരത്തില്‍ ബംഗ്ലാദേശിനെതിരേ സെഞ്ച്വറിയുമായി രോഹിത് ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഹിറ്റ്മാന്റെ നാലാം സെഞ്ച്വ്വറി നേട്ടം കൂടിയായിരുന്നു ഇത്.
കഴിഞ്ഞ മാസവും രോഹിത്ത് തന്നെയായിരിക്കും ടൂര്‍ണമെന്റിന്റെ താരമെന്ന് യുവി ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ഹിറ്റ്മാനെ പ്രശംസിച്ചത്.
ഐസിസി മാന്‍ ഓഫ് ദി സീരീസ് ട്രോഫിക്ക് അരികെയെത്തിയിരിക്കുന്നു. ഹിറ്റ്മാന്‍ യു ബ്യൂട്ടി, സെഞ്ച്വറി നമ്പര്‍ 4, നന്നായി കളിച്ചു ചാംപ്യനെന്നായിരുന്നു യുവിയുടെ ട്വീറ്റ്.

സച്ചിനു ശേഷമാദ്യം

സച്ചിനു ശേഷമാദ്യം

ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനു ശേഷം ലോകകപ്പിന്റെ ഒരു എഡിഷനില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യന്‍ താരമായി ബംഗ്ലാദേശിനെതിരായ പ്രകടനത്തോടെ രോഹിത് മാറിയിരുന്നു.
ഏഴ് ഇന്നിങ്‌സുകളില്‍ നിന്നും 90.67 ശരാശരിയില്‍ 544 റണ്‍സുമായി ടൂര്‍ണമെന്റില്‍ റണ്‍വേട്ടയില്‍ തലപ്പത്താണ് ഹിറ്റ്മാന്‍.
സച്ചിന്‍ കരിയറില്‍ രണ്ടു തവണ ലോകകപ്പില്‍ 500ല്‍ അധികം റണ്‍സ് വാരിക്കൂട്ടിയിട്ടുണ്ട്. 2003ലെ ലോകകപ്പില്‍ 673ഉം 1996ലെ ലോകകപ്പില്‍ 523ഉം റണ്‍സായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സമ്പാദ്യം.

പിച്ചിന്റെ സ്വഭാവം

പിച്ചിന്റെ സ്വഭാവം

പിച്ചിന്റെ സ്വഭാവം കൂടി നോക്കിയാണ് താന്‍ ഈ ലോകകപ്പില്‍ ബാറ്റ് ചെയ്തതെന്നാണ് ബംഗ്ലാദേശിനെതിരായ മല്‍സരശേഷം രോഹിത് പറഞ്ഞത്. ബംഗ്ലാദേശിനെതിരായ കളിയില്‍ തുടക്കം മുതല്‍ തന്നെ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു.
ബാറ്റിങിന് ഏറെ യോജിച്ച പിച്ചായിരുന്നു. ക്രീസിലെത്തിയപ്പോള്‍ തുടക്കത്തില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ചുനിന്ന ശേഷം ഇന്നിങ്‌സ് പടുത്തുയര്‍ത്താനാണ് ശ്രമിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മല്‍സരത്തില്‍ ബാറ്റിങ് ദുഷ്‌കരമായിരുന്നു. അതുകൊണ്ട് കൂടുതല്‍ സമയം ക്രീസില്‍ ചെലവിടേണ്ടി വന്നതായും രോഹിത് പറഞ്ഞിരുന്നു.

Story first published: Wednesday, July 3, 2019, 17:20 [IST]
Other articles published on Jul 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+