വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗാംഗുലിയെ ചൂടാക്കാന്‍ വളരെ എളുപ്പം, തുടങ്ങിയാല്‍ വിടില്ല... അന്നത്തെ സംഭവത്തെക്കുറിച്ച് മുന്‍ താരം

റസ്സല്‍ ആര്‍നോള്‍ഡാണ് ഗാംഗുലിയെക്കുറിച്ച് പറഞ്ഞത്

കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റിലെ ക്ഷുഭിത യൗവനമെന്നായിരുന്നു മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. പിന്നീട് ടീമിന്റെ ക്യാപ്റ്റനായപ്പോള്‍ അതേ അഗ്രസീവ് ശൈലി അതേ കളിക്കാരിലാകെ കൊണ്ടു വരുന്നതില്‍ വിജയിക്കുകയും ചെയ്തു. എതിരാളികളെ ഭയക്കാതെ വിദേശത്തു ഇന്ത്യയെ ജയിക്കാന്‍ ശീലിപ്പിച്ചത് ദാദയായിരുന്നു. പ്രതിരോധമല്ല, മറിച്ച് ആക്രമണം തന്നെയാണ് ഏതു വമ്പന്‍മാരെയും വീഴ്ത്താന്‍ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമെന്നും ഗാംഗുലി ടീമിനെ ഓര്‍മിപ്പിച്ചു. അതുകൊണ്ടു തന്നെയാണ് ഗാംഗുലിക്കും മുമ്പും ഗാംഗുലിക്കു ശേഷവുമെന്ന് ഇന്ത്യന്‍ ടീമിനെ ഇപ്പോഴും ക്രിക്കറ്റ് പണ്ഡിതരും ആരാധകരുമെല്ലാം വേര്‍തിരിക്കുന്നത്.

1

കളിക്കളത്തില്‍ പല താരങ്ങളുമായും ഗാംഗുലി ചൂടേറിയ വാക്‌പോരില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അത്തരമൊരു സംഭവം ഓര്‍മിച്ചെടുക്കുകയാണ് ശ്രീലങ്കയുടെ മുന്‍ ഓള്‍റൗണ്ടറും കമന്റേറ്ററുമായ റസ്സല്‍ ആര്‍നോള്‍ഡ്. ഗാംഗുലിയെ പ്രകോപിപ്പിക്കാന്‍ വളരെ എളുപ്പമാണെന്നും അദ്ദേഹം പറയുന്നു. ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് ഗാംഗുലിയുടെ പെരുമാറ്റത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

സിക്‌സറടിക്കട്ടെയെന്ന് ധോണി, ചാപ്പലിന്റെ നിര്‍ദേശം ഇങ്ങനെ... ധോണിയെ മികച്ച ഫിനിഷറാക്കിയത് ഈ ഉപദേശംസിക്‌സറടിക്കട്ടെയെന്ന് ധോണി, ചാപ്പലിന്റെ നിര്‍ദേശം ഇങ്ങനെ... ധോണിയെ മികച്ച ഫിനിഷറാക്കിയത് ഈ ഉപദേശം

പഴയ ഇന്ത്യ ഇങ്ങനെയല്ല, പാവത്താന്‍മാര്‍... ഇപ്പോള്‍ തൊട്ടാല്‍ തിരിച്ചടിക്കും!! കാരണം ഗാംഗുലിപഴയ ഇന്ത്യ ഇങ്ങനെയല്ല, പാവത്താന്‍മാര്‍... ഇപ്പോള്‍ തൊട്ടാല്‍ തിരിച്ചടിക്കും!! കാരണം ഗാംഗുലി

ടീം ഇന്ത്യയിലേക്കു ധോണിക്ക് മടങ്ങിവരവുണ്ടോ? ചര്‍ച്ച ചെയ്ത് രോഹിത്തും റെയ്‌നയും, ഒരേ അഭിപ്രായംടീം ഇന്ത്യയിലേക്കു ധോണിക്ക് മടങ്ങിവരവുണ്ടോ? ചര്‍ച്ച ചെയ്ത് രോഹിത്തും റെയ്‌നയും, ഒരേ അഭിപ്രായം

2002ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഫൈനലിനിടെ ആര്‍നോള്‍ഡും ഗാംഗുലിയും വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു. അന്നു അംപയര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ബാറ്റിങിനിടെ ആര്‍നോള്‍ഡ് പിച്ചിലെ ഡെയ്ഞ്ചര്‍ ഏരിയയിലേക്കു കയറിയതിനെ തുടര്‍ന്നായിരുന്നു ദാദ രോഷാകുലനായത്. അന്നത്തെ സംഭവത്തെക്കുറിച്ച് വിശദീകരിക്കുകയാണ് ആര്‍നോള്‍ഡ്.

2

അനില്‍ കുംബ്ലെയ്‌ക്കെതിരേ ലേറ്റ് കട്ട് കളിച്ച ശേഷം താന്‍ രണ്ടോ, മൂന്നോ സ്‌റ്റെപ്പ് മുന്നോട്ട് കയറി വന്ന്, സിംഗിളെടുക്കാതെ തിരികെ ക്രീസിലേക്കു തന്നെ പോയി. ഇത് വലിയ കാര്യമൊന്നുമല്ല. പലരും ചെയ്യുന്നതാണിത്. അന്നു താന്‍ അങ്ങനെ ചെയ്തതിനു പിന്നാലെ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഗാംഗുലി ശബ്ദമുണ്ടാക്കി അടുത്തേക്കു വരികയും ഏറ്റുമുട്ടാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് ആര്‍നോള്‍ഡ് വിശദമാക്കി.

ഗാംഗുലിയും റസ്സല്‍ ആര്‍നോള്‍ഡും തമ്മിലുള്ള ഏറ്റുമുട്ടലിന്‍റെ വീഡിയോ കാണാം

ഒന്നും സംഭവിച്ചിരുന്നില്ല. അപ്പോള്‍ അരികിലേക്കു വന്ന രാഹുല്‍ ദ്രാവിഡ് റസ്സ്, പിച്ചിലെ ഡെയ്ഞ്ചര്‍ ഏരിയയിലൂടെ ഓടാന്‍ ശ്രമിക്കരുതെന്നു തന്നോടു പറഞ്ഞു. ആ സംഭവം വെറുമൊരു തമാശയായിരുന്നു. സൗരവിനെതിരേ പല തവണ കളിച്ചിട്ടുണ്ട്. വളരെ വൈകാരികമായി പ്രതികരിക്കുന്ന അദ്ദേഹം എളുപ്പം ക്ഷുഭിതനാവുകയും ചെയ്യും. തന്റെ ഏറ്റവും മികച്ചത് തന്നെ കളിക്കളത്തില്‍ കൊണ്ടു വരാന്‍ ഗാംഗുലി ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ നിയന്ത്രണം തെറ്റിക്കാന്‍ എളുപ്പമായിരുന്നു. എല്ലായ്‌പ്പോഴും ഗാംഗുലി പ്രതികരിക്കുകയും ചെയ്തതായി ആര്‍നോള്‍ഡ് പറയുന്നു.

ചാംപ്യന്‍സ് ട്രോഫിക്കിടെ അന്നു ഗാംഗുലിയുമായുള്ള ഏറ്റുമുട്ടല്‍ അത്ര വലിയ സംഭവമായി എടുക്കേണ്ട കാര്യമല്ല. കളിയില്‍ ഇങ്ങനെയൊക്കെ സംഭവിക്കും. ശരിയായ സ്പിരിറ്റില്‍ തന്നെയാണ് ഇവയെല്ലാം എടുക്കാറുള്ളത്. എന്നാല്‍ പലരും അന്നത്തെ സംഭവത്തെ ഊതി വീര്‍പ്പിച്ചതായും ആര്‍നോള്‍ഡ് വ്യക്തമാക്കി.

3

അന്നത്തെ ഫൈനലില്‍ ആര്‍നോള്‍ഡ് 101 പന്തില്‍ പുറത്താവാതെ 56 റണ്‍സെടുത്തിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലങ്ക ഏഴു വിക്കറ്റിന് 222 റണ്‍സാണ് നേടിയത്. എന്നാല്‍ മഴയെ തുടര്‍ന്ന് ഇന്ത്യയുടെ ഇന്നിങ്‌സ് തടസ്സപ്പെട്ടു. ഇതേ തുടര്‍ന്ന് ഫൈനല്‍ ഉപേക്ഷിക്കപ്പെട്ടതോടെ ഇന്ത്യയെയും ലങ്കയെയും സംയുക്ത വിജയികളിലായി പ്രഖ്യാപിക്കുകയായിരുന്നു.

Story first published: Wednesday, May 13, 2020, 18:56 [IST]
Other articles published on May 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X