വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പുജാര എന്ത് കൊണ്ട് ഏകദിന ടീമില്‍ ഇല്ല? താനാണെങ്കില്‍ ഉറപ്പായും കളിപ്പിക്കും- മുന്‍ സ്പിന്നര്‍

ദിലീപ് ധോഷിയാണ് ഇക്കാര്യം പറഞ്ഞത്

ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും മധ്യനിരയിലെ സ്ഥിരം സാന്നിധ്യവുമായ ചേതേശ്വര്‍ പുജാരയെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ ചോദ്യം ചെയ്ത് മുന്‍ സ്പിന്നര്‍ ദിലീപ് ധോഷി. പ്രതിസന്ധി ഘട്ടങ്ങളില്‍ നിരവധി തവണ ടെസ്റ്റില്‍ ഇന്ത്യയുടെ രക്ഷകനായിട്ടുള്ള താരമാണ് പുജാര. ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിനോടാണ് അദ്ദേഹത്തെ പലരും ഉപമിക്കുന്നത്.

എന്നാല്‍ മെല്ലെപ്പോക്കിന്റെ പേരില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പൂര്‍ണമായി തഴയപ്പെടുന്നുവെന്നതാണ് പുജാരയെ സംബന്ധിച്ച് ഏറ്റവും നിരാശാജനകമായ കാര്യം. നിശ്ചിത ഓവര്‍ ക്രിക്കറ്റിലേക്കു വരുമ്പോള്‍ ശൈലി മാറ്റാന്‍ താരത്തിനാവുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇതേ തുടര്‍ന്ന് ഐപിഎല്ലിലും പുജാരയ്ക്കു പുജാര തഴയപ്പെടുകയാണ്. ഇന്ത്യക്കു വേണ്ടി 2013ല്‍ അരങ്ങേറിയ ശേഷം വെറും അഞ്ച് ഏകദിനങ്ങളില്‍ മാത്രമാണ് അദ്ദേഹത്തിനു അവസരം ലഭിച്ചിട്ടുള്ളത്.

പുജാരയെ ടീമിലെടുക്കും

പുജാരയെ ടീമിലെടുക്കും

ഏകദിന ടീമിനെ തിരഞ്ഞെടുക്കുന്നതോ, നയിക്കുന്നതോ താനാണെങ്കില്‍ പുജാരയെ ഒരിക്കലും ഒഴിവാക്കില്ലെന്നു ധോഷി വ്യക്തമാക്കി. ക്രീസിന്റെ ഒരു ഭാഗത്ത് നങ്കൂരമിട്ട് കളിക്കാനും അവസാന ഓവര്‍ വരെ ബാറ്റിങ് തുടരാനും അദ്ദേഹത്തോട് ആവശ്യപ്പെടും. ഇതിനു ശേഷിയുള്ള താരമാണ് പുജാരയെന്നും ധോഷി അഭിപ്രായപ്പെട്ടു.
ടെസ്റ്റില്‍, പ്രത്യേകിച്ചും വിദേശത്ത് ഇന്ത്യക്കു ഏറ്റവുമധികം ആശ്രയിക്കാവുന്ന ബാറ്റ്‌സ്മാനായി പുജാര മാറിക്കഴിഞ്ഞു. മൂന്നാമനായി ക്രീസിലെത്തുന്ന അദ്ദേഹം ടീമിനെ കൂടുതല്‍ സന്തുലിതമാക്കുകയും ചെയ്യുന്നു. 77 ടെസ്റ്റുകള്‍ ഇതിനകം കളിച്ചു കഴിഞ്ഞ പുജാരയ്ക്കു വെറും അഞ്ചു ഏകദിനങ്ങളില്‍ മാത്രമേ ഇന്ത്യക്കായി കളിക്കാനായിട്ടുള്ളൂ.

വേദനിപ്പിക്കുന്നുവെന്ന് ധോഷി

വേദനിപ്പിക്കുന്നുവെന്ന് ധോഷി

ഉയര്‍ന്ന നിലവാരമുള്ള പൂജാരയെപ്പോലൊരു താരത്തിന്റെ ബാറ്റിങിന് വേഗം കുറവാണെന്ന് ആളുകള്‍ പറയുന്നത് നിര്‍ഭാഗ്യകരമാണെന്നും ഇതു തന്നെ വേദനിപ്പിക്കുന്നുവെന്നും ധോഷി വ്യക്തമാക്കി. പുജാരയ്‌ക്കെതിരേ എന്തുകൊണ്ടാണ് ഇങ്ങനെയൊരു വിമര്‍ശനമെന്നറിയില്ല. ഹൈ ക്ലാസ് ബാറ്റ്‌സ്മാന്‍ തന്നെയാണ് അദ്ദേഹം. ഇത് പല തവണ പുജാര തെളിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അദ്ദേഹത്തിന്റെ ഇന്നിങ്‌സിനു വേഗം കുറവാണെന്ന് പലരും വിമര്‍ശിക്കുന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്നും ധോഷി കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റ് തന്നെ ഏറ്റവും പ്രധാനം

ടെസ്റ്റ് തന്നെ ഏറ്റവും പ്രധാനം

ഒരു ക്രിക്കറ്ററെ സംബന്ധിച്ച് യഥാര്‍ഥ വെല്ലുവിളി ടെസ്റ്റ് തന്നെയാണ്. എന്നാല്‍ ടി20യുടെ വരവ് ക്രിക്കറ്റിനാകെ മാറ്റിയിട്ടുണ്ട്. ടി20യില്‍ ക്ലബ്ബ് ക്രിക്കറ്റിലെ മികച്ച താരങ്ങള്‍ക്കു നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയും. എന്നാല്‍ ടെസ്റ്റ് ഇങ്ങനെയല്ല. കുറേക്കൂടി വലിയ കാന്‍വാസാണിത്. മികച്ച സ്പിന്നര്‍മാര്‍ക്കെതിരേ ആധുനിക ക്രിക്കറ്റിലെ പല ബാറ്റ്‌സ്മാന്‍മാരും പതറാന്‍ കാരണം അവര്‍ തങ്ങളുടെ പൂര്‍ണമായ കഴിവ് പുറത്തെടുക്കാത്തത് തന്നൊണെന്നു ഇന്ത്യക്കു വേണ്ടി 33 ടെസ്റ്റുകളും 15 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള ധോഷി അഭിപ്രായപ്പെട്ടു.
എതിര്‍ ബാറ്റ്‌സ്മാന്റെ പ്രഹരത്തില്‍ തളര്‍ന്നു പോവരുതെന്നാണ് യുവ സ്പിന്നര്‍മാര്‍ക്കു നല്‍കാനുള്ള ഉപദേശം. ബാറ്റ്‌സ്മാനെ സംബന്ധിച്ച് റണ്‍സ് ഓക്‌സിജന്‍ പോലെയാണ്. അതുകൊണ്ടു തന്നെ അവര്‍ക്ക് എളുപ്പത്തില്‍ റണ്‍സ് വിട്ടുനല്‍കരുത്. റണ്‍സെടുക്കാനാവാതെ അവരെ ശ്വാസം മുട്ടിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം ഉപദേശിക്കുന്നു.

Story first published: Friday, July 17, 2020, 18:04 [IST]
Other articles published on Jul 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X