വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ v/s ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര: ആര് നേടും? മിശ്രയുടെ പ്രവചനം... ഒന്നില്‍ മാത്രം 50/50

മൂന്നു ടെസ്റ്റുകളടങ്ങിയതാണ് പരമ്പര

Former India Spinner Amit Mishra Picks The Favourites To Win The Series | Oneindia Malayalam

ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ടീം ഇന്ത്യയുടെ അടുത്ത മിഷന്‍ ദക്ഷിണാഫ്രിക്കയാണ്. ദക്ഷിണാഫ്രിക്കയുമായി മൂന്നു വീതം ടി20കളിലും ടെസ്റ്റുകളിലുമാണ് വിരാട് കോലിയും സംഘവും ഏറ്റുമുട്ടുന്നത്. വിന്‍ഡീസിനെതിരേ അവരുടെ നാട്ടില്‍ കളിച്ച രണ്ടു ടെസ്റ്റുകളിലും വമ്പന്‍ ജയമാണ് ടീം ഇന്ത്യ കൊയ്തത്. ഇതോടെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ തലപ്പത്തെത്തുകയും ചെയ്തിരുന്നു.

രാഹുലിന് പകരം ടെസ്റ്റ് ക്യാപ്പ്... ഗില്ലിന്റെ പ്രതികരണം, രണ്ടായാലും അഭിമാനം മാത്രംരാഹുലിന് പകരം ടെസ്റ്റ് ക്യാപ്പ്... ഗില്ലിന്റെ പ്രതികരണം, രണ്ടായാലും അഭിമാനം മാത്രം

ദക്ഷിണാഫ്രിക്കയുമായി അടുത്ത മാസമാണ് ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ കൊമ്പുകോര്‍ക്കുന്നത്. ഈ പരമ്പരയിലെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ അമിത് മിശ്ര.

പേസ് ബൗളിങില്‍ ഒപ്പത്തിനൊപ്പം

പേസ് ബൗളിങില്‍ ഒപ്പത്തിനൊപ്പം

ദക്ഷിണാഫ്രിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടേത് ശക്തമായ ടീമാണെന്നു മിശ്ര ചൂണ്ടിക്കാട്ടി.അതുകൊണ്ടു തന്നെ കിരീടവേഫറിറ്റുകളും ഇന്ത്യ തന്നെയാണ്.ഇന്ത്യന്‍ ടീം വളരെ സന്തുലിതമാണ്. ബാറ്റ്‌സ്മാന്‍മാരുടെയും സ്പിന്നര്‍മാരുടെയും കാര്യം പരിഗണിച്ചാലും ദക്ഷിണാഫ്രിക്കയ്ക്ക് മുകളിലാണ് ഇന്ത്യയുടെ സ്ഥാനം. പക്ഷെ പേസ് ബൗളിങ്‌
പരിഗണിക്കുമ്പോള്‍ ഇരുടീമും ഒപ്പത്തിനൊപ്പമാണ്. ആരുടേതാണ് ഏറ്റവും മികച്ചതെന്നു പറയാന്‍ കഴിയില്ലെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.

സമ്മര്‍ദ്ദത്തില്‍ വീഴുന്നവര്‍

സമ്മര്‍ദ്ദത്തില്‍ വീഴുന്നവര്‍

സമ്മര്‍ദ്ദഘട്ടങ്ങളില്‍ പതറുന്ന ടീമെന്ന ചീത്തപ്പേരുള്ളവരാണ് ദക്ഷിണാഫ്രിക്കയെന്നു മിശ്ര പറഞ്ഞു. കഴിഞ്ഞ ഏകദിന ലോകകപ്പിലും 2016ലെ ടി20 ലോകകപ്പിലുമെല്ലാം ഇതു കണ്ടതാണ്. കളിക്കളത്തിലെ സമ്മര്‍ദ്ദത്തില്‍ അവര്‍ എല്ലായ്‌പ്പോഴും പതറിയിട്ടുണ്ട്. അതു തന്നെയാണ് ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ വീക്ക്‌നെസുമെന്നും മിശ്ര വിലയിരുത്തി.

റിസ്റ്റ് സ്പിന്നര്‍മാര്‍

റിസ്റ്റ് സ്പിന്നര്‍മാര്‍

ലോക ക്രിക്കറ്റില്‍ ഇപ്പോള്‍ ശ്രദ്ധേയമായ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന റിസ്റ്റ് സ്പിന്നര്‍മാരെക്കുറിച്ച് മിശ്ര പറഞ്ഞത് ഇങ്ങനെയായിരുന്നു- മുമ്പും റിസ്റ്റ് സ്പിന്നര്‍മാര്‍ തിളക്കമാര്‍ന്ന പ്രകടനം നടത്തിയിട്ടുണ്ട്. പക്ഷെ അവര്‍ക്കൊന്നും അര്‍ഹിച്ച അംഗീകാരം ലഭിക്കാത്തതില്‍ നിരാശനാണ്. മുന്‍ റിസ്റ്റ് സ്പിന്നര്‍മാര്‍ക്കും ഇപ്പോഴത്തെ റിസ്റ്റ് സ്പിന്നര്‍മാര്‍ക്കു ലഭിച്ച അതേ പിന്തുണയും അഭിനന്ദനവും ലഭിക്കണമായിരുന്നു. കാരണം അവരും അക്കാലത്ത് മികച്ച ബൗളിങ് കാഴ്ചവച്ചവരാണ്.

Story first published: Friday, September 13, 2019, 10:46 [IST]
Other articles published on Sep 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X