ലോകകപ്പ്: വാര്‍ണര്‍ പഴയ വാര്‍ണര്‍ തന്നെ, സ്മിത്ത് അല്ല!! കാരണം ചൂണ്ടിക്കാട്ടി വോണ്‍, ഓസീസിന്റെ പിഴ

ലണ്ടന്‍: രണ്ടു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെ ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറിയതിന്റെ ആഹ്ലാദത്തിലാണ് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഓസ്‌ട്രേലിയ. കഴിഞ്ഞ മല്‍സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ 64 റണ്‍സിനു തുരത്തിയാണ് ഓസീസ് സെമിയിലെത്തിയ ആദ്യ ടീമായി മാറിയത്. ബാറ്റിങും ബൗളിങും ഒരുപോലെ ക്ലിക്കായെങ്കിലും ഒരു താരത്തിന്റെ ഫോം ഓസീസിന് ചെറിയ ആശങ്കയുണ്ടാക്കുന്നുണ്ട്. മുന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്താണിത്.
ഒരു വര്‍ഷത്തെ വിലക്ക് കഴിഞ്ഞാണ് സ്മിത്തും ടീമംഗമായ ഡേവിഡ് വാര്‍ണറും ലോകകപ്പിന് തൊട്ടുമുമ്പ് ഓസീസ് ടീമില്‍ തിരിച്ചെത്തിയത്. വാര്‍ണര്‍ തന്റെ പതിവു ശൈലിയില്‍ വെടിക്കെട്ട് ഇന്നിങ്‌സുകളുമായി തിരിച്ചുവരവ് ഗംഭീരമാക്കിയപ്പോള്‍ സ്മിത്തിന് പഴയ ഫോം ആവര്‍ത്തിക്കാനാവുന്നില്ല. ഇതിന്റെ കാരണം ചൂണ്ടിക്കാട്ടുകയാണ് ഓസീസിന്റെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍.

ബാറ്റിങ് പൊസിഷനിലെ മാറ്റം
ബാറ്റിങ് പൊസിഷനില്‍ വരുത്തിയ മാറ്റമാണ് സ്മിത്തിന്റെ മോശം ഫോമിന് കാരണമെന്നു വോണ്‍ ചൂണ്ടിക്കാട്ടി. വാര്‍ണര്‍ തന്റെ പഴയ പൊസിഷനായ ഓപ്പണിങില്‍ തന്നെ ഇറങ്ങുമ്പോള്‍ സ്മിത്തിന് സ്ഥിരം പൊസിഷനായ മൂന്നാം നമ്പര്‍ നഷ്ടമായി.
ഉസ്മാന്‍ കവാജയാണ് ഇപ്പോള്‍ മൂന്നാം നമ്പറില്‍ ഇറങ്ങുന്നത്. സ്മിത്ത് നാലാംസ്ഥാനത്തേക്ക് ഇറങ്ങുകയും ചെയ്തു. ക്രീസിലെത്തിയ ഉടന്‍ വലിയ ഷോട്ടുകള്‍ കളിക്കുന്നതില്‍ സ്മിത്ത് അത്ര മിടുക്കനല്ല. ഇതു തന്നെയാണ് ഓസീസിനായി വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനു കഴിയാത്തതിന്റെ പ്രധാന കാരണം

സ്മിത്തിനെ മൂന്നാം നമ്പറില്‍ ഇറക്കണം
സ്മിത്തിനെ അദ്ദേഹത്തിന്റെ ഫേവറിറ്റ് പൊസിഷനായ മൂന്നാം നമ്പറില്‍ തന്നെ ഓസ്‌ട്രേലിയ ഇറക്കണമെന്ന് ട്വിറ്ററിലൂടെ വോണ്‍ ആവശ്യപ്പെടുന്നു. മൂന്നാമന്‍ കവാജയല്ല, സ്മിത്ത് തന്നെ. അക്കാര്യത്തില്‍ വേറൊരു ചോദ്യവും വേണ്ട. ക്ലാസ് ബാറ്റ്‌സ്മാന്‍ തന്നൊണ് സ്മിത്ത്. എന്തുകൊണ്ടാണ് ഓസീസ് ടീം അദ്ദേഹത്തെ നാലാം നമ്പറിലേക്ക് മാറ്റിയതെന്ന് മനസ്സിലാവുന്നില്ല. ഏതു സാഹചര്യവുമായും പൊരുത്തപ്പെട്ടു കളിക്കാന്‍ ശേഷിയുള്ള താരമാണ് സ്മിത്ത്. ബൗളര്‍മാര്‍ക്ക് അദ്ദേഹത്തെ പേടിയുമുണ്ട്. പിന്നെ എന്തുകൊണ്ടാണ് സ്മിത്തിന്റെ പൊസിഷന്‍ മാറ്റിയതെന്നും വോണ്‍ ചോദിക്കുന്നു.

സ്മിത്തിന്റെ പ്രകടനം
ഈ ലോകകപ്പില്‍ കളിച്ച ആറ് ഇന്നിങ്‌സുകളില്‍ മൂന്നു ഫിഫ്റ്റികളാണ് സ്മിത്ത് നേടിയത്. ഇവയൊന്നും സെഞ്ച്വറിയിലെത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. 1, 73, 10, 69, 73, 18 എന്നിങ്ങനെയാണ് സ്മിത്തിന്റെ സ്‌കോറുകള്‍. ഈ മല്‍സരങ്ങളിലെല്ലാം നിര്‍ണായക സമയത്താണ് അദ്ദേഹം ബാറ്റിങിനിറങ്ങിയത്. ക്രീസിലെത്തിയ ആദ്യ പന്ത് മുതല്‍ വലിയ ഷോട്ടുകള്‍ കളിക്കുകയെന്ന വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ സ്മിത്ത് പരാജയമായി മാറുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications