വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി ടീം ഇന്ത്യയുടെ ജൂനിയര്‍ ദാദ... സമാനതകളുണ്ട്, ചൂണ്ടിക്കാട്ടി സഹീര്‍

മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയെ നയിക്കുന്നത് കോലിയാണ്

zaheer

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ തന്റെ പേര് എഴുതിച്ചേര്‍ത്ത നായകനാണ് സൗരവ് ഗാംഗുലി. ഇന്ത്യയുടെ അതുവരെ ശീലിച്ചുപോന്ന ശൈലിയെ അടിമുടി ഉടച്ചുവാര്‍ത്ത അദ്ദേഹം ടീമിനെ കൂടുതല്‍ അഗ്രസീവാക്കി മാറ്റുന്നതിന് ചുക്കാന്‍ പിടിക്കുകയും ചെയ്തു. ദാദയെന്ന് ആരാധകര്‍ ഓമനപ്പേരിട്ടു വിളിച്ച ഗാംഗുലിക്കു കീഴില്‍ സട കുടഞ്ഞെഴുന്നേറ്റ ഇന്ത്യ പല നേട്ടങ്ങളും തങ്ങളുടെ പേരില്‍ കുറിച്ചിരുന്നു.

വിജയ് ഹസാരെ ട്രോഫി: തോല്‍വി തുടര്‍ന്ന് കേരളം, കര്‍ണാടകത്തിന് 60 റണ്‍സ് ജയംവിജയ് ഹസാരെ ട്രോഫി: തോല്‍വി തുടര്‍ന്ന് കേരളം, കര്‍ണാടകത്തിന് 60 റണ്‍സ് ജയം

ഗാംഗുലിക്കൊരു പിന്‍ഗാമിയുണ്ടാവുമോയെന്നായിരുന്നു അന്ന് ക്രിക്കറ്റ് പ്രേമികളുടെ പ്രധാന ആശങ്ക. എന്നാല്‍ വിരാട് കോലിയിലൂടെ ഇപ്പോള്‍ ഇന്ത്യയ്ക്കു ദാദയുടെ യഥാര്‍ഥ പിന്‍ഗാമിയെ ലഭിച്ചതായി ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ സ്റ്റാര്‍ പേസര്‍ സഹീര്‍ ഖാന്‍. ഗാംഗുലിയും കോലിയും തമ്മില്‍ പല കാര്യങ്ങളിലും സമാനതകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വിജയിക്കാമെന്ന ആത്മവിശ്വാസം നല്‍കി

വിജയിക്കാമെന്ന ആത്മവിശ്വാസം നല്‍കി

വിദേശ പിച്ചുകളിലും ഇന്ത്യക്കു ജയിക്കാന്‍ കഴിയുമെന്ന് തങ്ങള്‍ക്കു വിശ്വാസം നല്‍കിയ ക്യാപ്റ്റനായിരുന്നു ഗാംഗുലിയെന്നു സഹീര്‍ പറയുന്നു. അഗ്രസീവായ ശൈലിയിലൂടെ എതിരാളികള്‍ക്കു മേല്‍ ആധിപത്യം സ്ഥാപിച്ച് അദ്ദേഹം ടീമിനെ വിജയങ്ങളിലേക്കു നയിച്ചു. വളരെ ദുഷ്‌കരമായ സാഹചര്യങ്ങളില്‍ കൂളായി പെരുമാറുന്ന ക്യാപ്റ്റനായിരുന്നു ധോണി. എങ്കിലും ഒരു അഗ്രസീവ് രീതി അദ്ദേഹത്തിലുമുണ്ടായിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയത് ധോണിയുടെ കീഴിലാണ്. അദ്ദേഹത്തിനു കീഴില്‍ കളിച്ചത് വളരെ സ്‌പെഷ്യലായിരുന്നുവെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.

കോലി ഗാംഗുലിയെപ്പോലെ...

കോലി ഗാംഗുലിയെപ്പോലെ...

ഗാംഗുലിയെപ്പോലെ തന്നെയാണ് ഇപ്പോഴത്തെ നായകന്‍ കോലി. വളരെ വൈകാരികമായാണ് കളിക്കളത്തില്‍ അദ്ദേഹം പെരുമാറാറുള്ളത്. വളരെ ബോള്‍ഡായുള്ള തീരുമാനങ്ങളെടുക്കാനും കോലിക്കു മടിയില്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ എല്ലായ്‌പ്പോഴും ടീമിന് ഏറ്റവും മികച്ചത് നല്‍കാനും കോലിക്കു സാധിക്കാറുണ്ട്. തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിലൂടെ ടീമിനെ മുന്നില്‍ നിന്നു നയിക്കാനുള്ള മിടുക്കും കോലിക്കുണ്ട്. ഇന്ത്യക്കു വേണ്ടി കോലിക്കു ലോകകപ്പ് ഉയര്‍ത്താന്‍ കഴിയട്ടെയെന്നും താന്‍ ആശംസിക്കുന്നതായി സഹീര്‍ വിശദമാക്കി.

ഗാംഗുലി നായകനായത്

ഗാംഗുലി നായകനായത്

ഇന്ത്യന്‍ ക്രിക്കറ്റ് വാതുവയ്പുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ ആടിയുലവെയാണ് ഗാംഗുലി ടീമിന്റെ നായകനായി ചുമതലയേറ്റത്. ക്യാപ്റ്റനായ ശേഷം യുവതാരങ്ങള്‍ക്കു അകമഴിഞ്ഞ പിന്തുണ നല്‍കിയ അദ്ദേഹം അവരെ നാട്ടിലും വിദേശത്തും തങ്ങളുടെ കഴിവ് പുറത്തെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്തു. ഇത് ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ ദിശാബോധമാണ് നല്‍കിയത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീവിടങ്ങളില്‍ ടെസ്റ്റ് പരമ്പര സമനിലയില്‍ പിടിച്ച ഇന്ത്യ 2002ല്‍ നടന്ന നാറ്റ് വസ്റ്റ് ട്രോഫിയില്‍ ജേതാക്കളാവുകയും ചെയ്തു. 2003ലെ ലോകകപ്പില്‍ ഇന്ത്യ റണ്ണറപ്പായതും ഗാംഗുലിക്കു കീഴിലായിരുന്നു.

Story first published: Sunday, September 29, 2019, 9:51 [IST]
Other articles published on Sep 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X