സെലക്ടര്‍മാര്‍ പുറത്താക്കിയ ധോണിയെ രക്ഷിച്ചത് ശ്രീനിവാസന്‍!
കൊല്‍ക്കത്ത: മഹേന്ദ്ര സിംഗ് ധോണിയെ മാറ്റി വിരാട് കോലിയെ ക്യാപ്റ്റനാക്കാന്‍ സെലക്ടര്‍മാര്‍ മുമ്പേ ആഗ്രഹിച്ചിരുന്നു എന്ന് വെളിപ്പെടുത്തല്‍. ബി സി സി ഐ പ്രസിഡണ്ടായിരുന്ന എന്‍ ശ്രീനിവാസനാണ് ധോണിയെ സംരക്ഷിച്ചിരുന്നത്. ഇന്ത്യന്‍ ടീമിന്റെ മുന്‍ സെലക്ടര്‍ ആയിരുന്ന രാജ് വെങ്കട് ആണ് വിവാദ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്.
2011 - 12 കാലഘട്ടത്തില്‍ ബി സി സി ഐ സെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്നു രാജ് വെങ്കട്. ഈസ്റ്റ് സോണ്‍ പ്രതിനിധിയായിരുന്ന വെങ്കട് മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമാണ്. സെലക്ടര്‍മാരായ മൊഹിന്ദര്‍ അമര്‍നാഥും നരേന്ദ്ര ഹിര്‍വാനിയും ഇതേ അഭിപ്രായക്കാരായിരുന്നു. എന്നാല്‍ ശ്രീനിവാസന്റെ സ്വാധീനം കാരണം ധോണിയെ മാറ്റാന്‍ പറ്റിയില്ല. രാജ് വെങ്കട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നുണ്ട്. കാണൂ.

ടീം തകര്‍ന്നു
അക്കാലത്ത് ഇന്ത്യന്‍ ടീം രണ്ട് വിഭാഗങ്ങള്‍ ആയത് പോലെ ആയിരുന്നു. കളിക്കാര്‍ക്കിടയില്‍ അഭിപ്രായ സമന്വയം ഉണ്ടായിരുന്നില്ല. ടീം സ്പിരിറ്റ് എന്ന സാധനമേ കാണാനില്ലായിരുന്നു - ഒരു ബംഗാളി ടാബ്ലോയ്ഡില്‍ രാജ് വെങ്കട് എഴുതി.

വിരാട് കോലിയായിരുന്നു പരിഹാരം
ധോണിയെ മാറ്റി വിരാട് കോലിയെ ക്യാപ്റ്റനാക്കുക എന്നായിരുന്നു തങ്ങളുടെ മുന്നിലുണ്ടായിരുന്ന വഴി. ദേവ്ധര്‍ ട്രോഫിയിലും അണ്ടര്‍ 19 ലെവലിലും മികച്ച ക്യാപ്റ്റന്‍സിയാണ് കോലി കാഴ്ചവെച്ചത്.

ധോണിയെ സെലക്ടര്‍മാര്‍ മാറ്റി
ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റി തങ്ങള്‍ ടീമിനെ പ്രഖ്യാപിച്ചു. എന്നാല്‍ വിദേശ പര്യടനത്തിനുള്ള ടീമിനെ ബി സി സി ഐ പ്രസിഡണ്ടിന്റെ അനുമതിയില്ലാതെ പ്രഖ്യാപിക്കാന്‍ പാടില്ല എന്നാണ് നിയമം. ധോണി മതി ക്യാപ്റ്റനെന്ന് ശ്രീനിവാസന്‍ വാശി പിടിച്ചു. തങ്ങളെ ടീം പ്രഖ്യാപിക്കാനും അനുവദിച്ചില്ല

അമര്‍നാഥും പറഞ്ഞിട്ടുണ്ട്
രാജ് വെങ്കട് മാത്രമല്ല, ഏതാണ്ട് ഇതേ അഭിപ്രായം സെലക്ടറായിരുന്ന മൊഹീന്ദര്‍ അമര്‍നാഥും പറഞ്ഞിട്ടുണ്ട്. ബി സി സി ഐയെ എതിര്‍ത്തതിനെ തുടര്‍ന്നാണ് അമര്‍നാഥിന് സെലക്ഷന്‍ കമ്മിറ്റിയില്‍ സ്ഥാനം നഷ്ടമായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications