വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഞാന്‍ ടീമിലെടുക്കുക അവനെ, ഇന്ത്യന്‍ സ്പിന്നറെ ചൂണ്ടിക്കാട്ടി മുന്‍ സെലക്ടര്‍

ഇന്ത്യയാണ് ലോകകപ്പിനു വേദിയാവുന്നത്

kulcha

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു കാലത്തെ സൂപ്പര്‍ ഹിറ്റ് സ്പിന്‍ ജോടികളായിരുന്നു കുല്‍ചാ സഖ്യമെന്നറിയപ്പെട്ടിരുന്ന കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലും. ഈ ജോടി വളരെ പെട്ടെന്നായിരുന്നു ഇന്ത്യന്‍ സ്പിന്‍ ബൗളിങിന്റെ കുന്തമുനയായി മാറിയത്. പക്ഷെ ഈ സഖ്യം ദീര്‍ഘകാലം മുന്നോട്ടുപോയില്ല. പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കുല്‍ദീപിന്റെ പ്രകടനത്തെ ബാധിക്കുകയായിരുന്നു. ഇതോടെ അദ്ദേഹം ടീമിനു പുറത്താവുകയും ചെയ്തു. എന്നാല്‍ ചഹല്‍ തന്റെ കഴിവുകള്‍ കൂടുതല്‍ കൂടുതല്‍ മിനുക്കിയെടുത്ത് ടീമിലെ അവിഭാജ്യ ഘടകവുമായി മാറി.

ഇതോടെ ഇനിയൊരിക്കലും ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും കുല്‍ ചാ സഖ്യത്തെ കാണാന്‍ സാധിക്കില്ലെന്നു എല്ലാവരും ഉറപ്പിക്കുകയും ചെയ്തു. കുല്‍ദീപിന് ദേശീയ ടീമിലേക്കു മടങ്ങിവരവ് അസാധ്യമണെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഈ നിഗമനം തെറ്റാണെന്നു തെളിഞ്ഞിരിക്കുകയാണ്.

Also Read: അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്‍-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാംAlso Read: അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്‍-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം

കരിയര്‍ അവസാനിച്ചെന്നു ഉറപ്പിച്ചവരെ ഞെട്ടിച്ചുകൊണ്ട് രാജകീയ തിരിച്ചുവരവാണ് ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് നടത്തിയിരിക്കുന്നത്. ചഹലിനെപ്പോലും പിന്തള്ളി ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് സ്പിന്നറുടെ റോളിലേക്കു അദ്ദേഹം വന്നിരിക്കുകയാണ്. സമീപകാലത്തെ മാച്ച് വിന്നിങ് പ്രകടനങ്ങളാണ് കുല്‍ദീപിനെ തുറുപ്പുചീട്ടായി മാറ്റിയിരിക്കുന്നത്.

ന്യൂസിലാന്‍ഡിനെതിരേ അവസാനമായി കളിച്ച ടി20യില്‍ കുല്‍ ചാ ജോടിയായിരുന്നു സ്പിന്‍ ബൗളിങിനു നേതൃത്വം നല്‍കിയത്. വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ കുല്‍-ചാ ജോടിയില്‍ ആരെയാണ് താന്‍ ടീമിലെടുക്കുകയെന്നു വ്യക്തമാക്കിയിരിക്കുകയണ് ഇന്ത്യയുടെ മുന്‍ സെലക്ടറും സ്പിന്നറുമായിരുന്ന സുനില്‍ ജോഷി.

ലോകകപ്പില്‍ കുല്‍ദീപ്

ലോകകപ്പില്‍ കുല്‍ദീപ്

വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ യുസ്വേന്ദ്ര ചഹലിനു പകരം കുല്‍ദീപ് യാദവിനെയായിരിക്കും ഇന്ത്യന്‍ ടീമില്‍ താന്‍ ഉള്‍പ്പെടുത്തുകെയന്നു സുനില്‍ ജോഷി പറയുന്നു. ലോകകപ്പിനായി ഇനി ഏഴു മാസത്തോളം നമുക്കു മുന്നിലുണ്ട്. ഈയൊരു ഘട്ടത്തില്‍ കുല്‍ദീപ് വളരെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

അവന്‍ കുറേക്കൂടി സ്ഥിരത പുലര്‍ത്തേണ്ടതുണ്ട്. തന്ത്രപരമായ കാര്യങ്ങളിലേക്കും കുല്‍ദീപ് ശ്രദ്ധ പതിപ്പിക്കേണ്ടത് ആവശ്യമാണ്. ഓരോ ടീമിനുമെതിരേ വ്യത്യസ്ത വേദികളില്‍ എങ്ങനെയായിരിക്കണം തന്റെ സമീപനമെന്നത് അവന്‍ അറിയേണ്ടതുണ്ട്.

ലോകകപ്പ് ഇന്ത്യയിലാണെങ്കിലും ഓരോ വേദിയും വ്യത്യസ്തമാണ്. അതിന് അനുസരിച്ച് കുല്‍ദീപ് തയ്യാറെടുക്കണമെന്നം ജോഷി ഉപദേശിച്ചു.

Also Read: രോഹിത്തിനെയും കോലിയും പുറത്താക്കി, ടി20യില്‍ ഇന്ത്യക്കു 'പണി കിട്ടി', 4 കാരണങ്ങള്‍

സ്പിന്നര്‍മാര്‍ ആരൊക്കെ?

സ്പിന്നര്‍മാര്‍ ആരൊക്കെ?

യുസ്വേന്ദ്ര ചഹല്‍ എന്റെ ലോകകപ്പ് സ്‌ക്വാഡിലുണ്ടാവില്ല. കുല്‍ദീപ് യാദവ് കഴിഞ്ഞാല്‍ രവീന്ദ്ര ജഡേജയെയായിരിക്കും ഞാന്‍ ടീമില്‍ ഉള്‍പ്പെടുത്തുന്നത്. ജഡേജ മികച്ച ഫോമിലും താളത്തിലുമല്ലെങ്കില്‍ ബാക്കപ്പായി അക്ഷര്‍ പട്ടേലുണ്ട്. അതിനു ശേഷം വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ് എന്നിവരിലൊരാളായിരിക്കും എന്റെ ടീമിലേക്കു വരുന്നത്.

ഒരു ലെഗ് സ്പിന്നറെക്കൂടി ടീമില്‍ എനിക്കു ആവശ്യമായി വന്നാല്‍ ബിഷ്‌നോയിയെ ഞാന്‍ ഉള്‍പ്പെടുത്തും. കാരണം അവന്‍ കൂടുതല്‍ സ്ഥിരത പുലര്‍ത്തുന്ന ബൗളറാണ്. ബൗളിങ് ആക്ഷന് കൂടുതല്‍ വേഗയതയും ബിഷ്‌നോയിക്കുണ്ട്. മാത്രമല്ല ചഹലിനേക്കാള്‍ മികച്ച ഫീല്‍ഡറും കൂടിയാണെന്നും സുനില്‍ ജോഷി വ്യക്തമാക്കി.

Also Read: IND vs NZ: ഇത്രയും ചാന്‍സ് സഞ്ജുവിന് കിട്ടുമോ? തുടരെ 13 ഇന്നിങ്‌സിലും ഇഷാന്‍ ഫ്‌ളോപ്പ്!

കുല്‍ദീപ് വരുത്തിയ മാറ്റം

കുല്‍ദീപ് വരുത്തിയ മാറ്റം

ഇത്രയും മികച്ചൊരു തിരിച്ചുവരവ് നടത്തിയതിന് കുല്‍ദീപ് യാദവിനു ക്രെഡിറ്റ് നല്‍കിയേ തീരൂവെന്ന് സുനില്‍ ജോഷി പറയുന്നു. അവന്‍ തന്റെ ബൗളിങ് മെച്ചപ്പെടുത്താന്‍ വളരെ നന്നായി കഠിനാധ്വാനം നടത്തിയിട്ടുണ്ട്. തന്നില്‍ നിന്നും ടീം എന്താണ് ആവശ്യപ്പെടുന്നതെന്നു മനസ്സിലാക്കി അതിനു അനുസരിച്ചാണ് കുല്‍ദീപ് പ്രവര്‍ത്തിച്ചത്.

ഉത്തര്‍ പ്രദേശ് ടീമിന്റെ കോച്ചായി പ്രവര്‍ത്തിച്ച സമയം മുതല്‍ ഞാന്‍ കുല്‍ദീപിനെ വളരെ അടുത്ത് നിന്നും വീക്ഷിച്ചിട്ടുണ്ട്. ബൗളിങില്‍ അവന്‍ ചില മാറ്റങ്ങള്‍ ഇപ്പോള്‍ വരുത്തിയിട്ടുണ്ട്. കുറേക്കൂടി നെഞ്ച് തുറന്നാണ് (ഓപ്പണ്‍ ചെസ്റ്റ്) ഇപ്പോള്‍ പന്തെറിയുന്നത്.

നിങ്ങള്‍ ബൗള്‍ ചെയ്യുമ്പോള്‍ പന്തെറിയുന്ന കൈ കഴിയാവുന്നത്രയും തലയുടെ അടുത്തേക്കു കൊണ്ടു വരണം. രണ്ടാമത്തെ കൈ ബാറ്റര്‍ക്കു നേരെ വരികയും വേണം.

കൂടാതെ തന്റെ കൈകളുടെ വേഗതയിലും കുല്‍ദീപ് മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തേ ബൗള്‍ ചെയ്യുമ്പോള്‍ അവന്റെ കൈകള്‍ക്കു വേഗം കുറവായിരുന്നു. പക്ഷെ ഇപ്പോള്‍ അതിനു കൂടുതല്‍ വേഗത കൈവന്നിരിക്കുന്നുവെന്നും ജോഷി വിലയിരുത്തി.

Story first published: Tuesday, January 31, 2023, 15:04 [IST]
Other articles published on Jan 31, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X